കഷണ്ടിയില്‍ വരെ മുടി മുളപ്പിയ്ക്കും ഈ എണ്ണ

Subscribe to Boldsky

മറ്റുള്ളവരുടെ മുടി കാണുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നാറുണ്ടോ, എന്നാല്‍ ഇനി അത് മാറ്റി വെച്ച് സ്വന്തം മുടിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനിയ്ക്കാം. കാരണം ഏവരേയും അസൂയപ്പെടുത്തും മുടിയഴക് സ്വന്തമാക്കാന്‍ ഇനി ചെയ്യേണ്ടത് വെറും നിസ്സാരകാര്യം.

മുടിയുടെ ആരോഗ്യത്തേയും പ്രശ്‌നങ്ങളേയും ആലോചിച്ച് ടെന്‍ഷനാകാതെ നിങ്ങളെ സഹായിക്കുന്ന എണ്ണയുണ്ട്. യാതൊരു കഷ്ടപ്പാടും ഇല്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എണ്ണയാണ് ഇത്. ഒരാഴ്ച സ്ഥിരമായി ഈ എണ്ണ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ വരെ മുടി മുളയ്ക്കാന്‍ തുടങ്ങും. മുടി വളര്‍ത്തുന്ന കറിവേപ്പില രഹസ്യം

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടീസ്പൂണ്‍ ബദാം എണ്ണ, നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ട് എങ്ങനെ കഷണ്ടിയെ ഇല്ലാതാക്കി മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ എല്ലാ എണ്ണകളും കൂടി ചെറിയ പാനില്‍ ഒഴിച്ച് ചൂടാക്കാം. രണ്ട് മിനിട്ടില്‍ കൂടുതല്‍ ചൂടാക്കേണ്ട ആവശ്യമില്ല. എണ്ണ തയ്യാര്‍.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കിയ എണ്ണ ദിവസവും രാവിലേയും വൈകുന്നേരവും തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകാന്‍. മാത്രമല്ല കണ്ടീഷണര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാത്രമല്ല ഒരാഴ്ച സ്ഥിരമായി ഉപയോഗിക്കുകയും വേണം.

കഷണ്ടി ഇല്ലാതാവുന്നു

കഷണ്ടി ഇല്ലാതാവുന്നു

കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമാണ് ഈ എണ്ണ. കാരണം കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ബദാം ഓയിലിനും കഴിയും.

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം നല്‍കാനും മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ഈ എണ്ണ സഹായിക്കുന്നു. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരാഴ്ച മുഴുവന്‍ ഉപയോഗിക്കണം എന്നതാണ് സത്യം.

 നെറ്റികയറുന്നത് തടയുന്നു

നെറ്റികയറുന്നത് തടയുന്നു

നെറ്റി കയറുന്നത് പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഈ എണ്ണ ഉപയോഗിക്കുന്നത് നെറ്റി കയറുന്നത് മൂലമുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

 താരന് പരിഹാരം

താരന് പരിഹാരം

സ്ഥിരമായി ഈ എണ്ണ ഉപയോഗിക്കുന്നത് താരനെ പ്രതിരോധിയ്ക്കുന്നു. താരനെ പ്രതിരോധിയ്ക്കാന്‍ ബദാം എണ്ണ മുന്നിലാണ്. ബദാം എണ്ണയിലുള്ള ഘടകങ്ങള്‍ താരനെ ഫപ്രദമായി നേരിടുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    This Hair Oil Can Do Wonders

    Make Everyone Jealous About Your Hair Growth! Everyone Will Ask For Your Secret! This Hair Oil Can Do Wonder
    Story first published: Wednesday, January 25, 2017, 16:25 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more