For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടോളം മുടി വേണോ എന്നാല്‍ ഈ 10 കാര്യം

മുടി സംരക്ഷണം തന്നെയാണ് ഏറ്റവും വെല്ലുവിളിയാവുന്ന ഒരു പ്രശ്‌നം.

|

നല്ല നീളവും ആരോഗ്യവുമുള്ള മുടി തന്നെയാണ് എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്. പലപ്പോഴും ഇത്തരത്തില്‍ നിങ്ങളാഗ്രഹിച്ചതു പോലെ മുടി ലഭിക്കാത്തതാണ് പല വിധത്തില്‍ നിങ്ങളെ തകര്‍ക്കുന്നതും. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യസംരക്ഷണവും സൗന്ദര്യ സംരക്ഷണവും വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. നല്ല ആരോഗ്യമുള്ള മുടിയാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ അതുണ്ടാക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ സാധാരണയായി ശ്രദ്ധിക്കണം എന്ന കാര്യവും നിങ്ങള്‍ അറിഞ്ഞിരിക്കണം.

മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. പലപ്പോഴും മുടിക്ക് സൗന്ദര്യം നല്‍കാന്‍ പല വിധത്തില്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ പലതും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് മുടിയുടെ സൗന്ദര്യത്തെ ബാധിക്കുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്.

<strong>ഒരുമുടി പോലും നരക്കില്ല, നരച്ചമുടി കറുപ്പിക്കും</strong>ഒരുമുടി പോലും നരക്കില്ല, നരച്ചമുടി കറുപ്പിക്കും

എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നമ്മള്‍ ചെയ്യേണ്ട മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. ഇത് സ്ഥിരമായി ചെയ്താല്‍ അത് നിങ്ങളുടെ കേശസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

ശരിയായ സംരക്ഷണം

ശരിയായ സംരക്ഷണം

തലമുടി സംബന്ധമായ പ്രശ്‌നങ്ങളെ ആരംഭത്തില്‍ തന്നെ തടയാനുള്ള മാര്‍ഗ്ഗം ശരിയായ സംരക്ഷണമാണ്. അമിതമായ ചൂട്, സൂര്യപ്രകാശം, പൊടി, മാലിന്യം തുടങ്ങിയവയെ അകറ്റി നിര്‍ത്തുക. ഇവ നിങ്ങളുടെ തലയോട്ടിയില്‍ അണുബാധയുണ്ടാക്കും. ഇത് മുടികൊഴിച്ചിലിനും, താരനും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

 കണ്ടീഷണര്‍

കണ്ടീഷണര്‍

മുടിയുടെ ചുരുളല്‍ ഒഴിവാക്കാന്‍ ഒരു നല്ല കണ്ടീഷണര്‍ ഉപയോഗിച്ച് മുടിയ്ക്ക് നനവ് നല്‍കുക. മുടി കണ്ടീഷന്‍ ചെയ്ത ശേഷം നന്നായി കഴുകി വായുവില്‍ ഉണങ്ങാനനുവദിക്കുകയും ചെയ്യുക.

വൃത്തി

വൃത്തി

മുടികൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരനും തലയോട്ടിയിലെ ചൊറിച്ചിലുമാണ്. പൊതുസ്ഥലങ്ങളില്‍ പരമാവധി വൃത്തി പുലര്‍ത്തുന്നത് പ്രശ്‌നങ്ങള്‍ കുറയ്ക്കും.

 പോഷകങ്ങള്‍

പോഷകങ്ങള്‍

ഒരു നല്ല ഹെയര്‍ മാസ്‌ക്, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കുന്നതിന് പുറമേ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള അടിസ്ഥാന പോഷകങ്ങളും ലഭ്യമാക്കണം. ക്രമീകൃതമായ ഭക്ഷണം മുടിക്ക് ആരോഗ്യവും ആകര്‍ഷണീയതയും നല്കും.

എണ്ണ തേച്ച് മുടി ചീകുക

എണ്ണ തേച്ച് മുടി ചീകുക

തലയോട്ടിയിലെ സ്വഭാവികമായ എണ്ണമയം പടരുന്നതിന് മുടി ചീകുക. ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും നല്‍കും. മാത്രമല്ല നല്ല ആരോഗ്യമുള്ള മുടി വളരാനും സഹായിക്കുന്നു.

 ഹെയര്‍മാസ്‌ക്

ഹെയര്‍മാസ്‌ക്

ആഴ്ചയിലൊരിക്കല്‍ നല്ലൊരു ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക. ഇത് മുടിക്ക് അവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കും. ഹെയര്‍ മാസ്‌കുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാനാവും. ഒരു വാഴപ്പഴം ഉടച്ച് ഏതാനും മുട്ട അതില്‍ ചേര്‍ത്ത് നന്നായി ഇളക്കി മുടിയില്‍ തേക്കുക. 30 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.

മുടി ചീകുന്നത്

മുടി ചീകുന്നത്

കുളിച്ചതിന് ശേഷം ഉടനെ മുടി ചീകാതിരിക്കുക. ഇത് മുടി കേടുവരാനിടയാക്കും. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. അതിനാല്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക.

 ഹെയര്‍ബാന്‍ഡ്

ഹെയര്‍ബാന്‍ഡ്

മുടിയില്‍ ഹെയര്‍ബാന്‍ഡ് എത്രത്തോളം മുറുക്കിക്കെട്ടുന്നുവോ അത്രത്തോളം ദോഷകരമാകും. പകരം എല്ലായ്‌പ്പോഴും മുടി അയച്ചിടുകയോ, ഹെഡ്ബാന്‍ഡ് അല്ലെങ്കില്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.

ഹെയര്‍ സ്റ്റൈലിംങ്

ഹെയര്‍ സ്റ്റൈലിംങ്

മിക്കവാറും ഹെയര്‍ സ്‌റ്റൈലിങ്ങ് ഉപകരണങ്ങളും അമിതമായ ചൂടുണ്ടാക്കുന്നതാണ്. പതിവായി ഉപയോഗിച്ചാല്‍ ഇത് മുടിക്ക് തകരാറുണ്ടാക്കും. ഹെയര്‍സ്‌റ്റൈലിങ്ങ് ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. തകരാറുകള്‍ കുറയ്ക്കാന്‍ പതിവായി ഒരു നല്ല ഹെയര്‍ സീറം ഉപയോഗിക്കുക.

എണ്ണ

എണ്ണ

ആഴ്ചയില്‍ ഒരു തവണയെങ്കിലും മുടിയില്‍ എണ്ണ തേയ്ക്കുക. മുടിയില്‍ എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവയിലേതും മുടിക്ക് തിളക്കവും വളര്‍ച്ചയും ലഭിക്കാനായി ഉപയോഗിക്കാം.

English summary

Ten Must Follow Hair Care Tips

Ten Must Follow Hair Care Tips for long hair read on.
X
Desktop Bottom Promotion