അകാലനര അകറ്റാന്‍ ഏറ്റവും മികച്ച വഴികള്‍

Posted By: Princy Xavier
Subscribe to Boldsky

ചെറുപ്രായത്തിലെ നരക്കുന്ന മുടിയിഴകള്‍ ചിലപ്പോള്‍ ഒരു സാധാരണ പ്രശ്നമായിരിക്കാം, എന്നാല്‍ അവ നിങ്ങളുടെ ആത്മവിശ്വാസത്തെ കെടുത്തിയാലോ?, സമപ്രായക്കാരുടെ ഇടയില്‍ ഒറ്റപെടുതിയാലോ?. കൌമാരത്തിലെ നരച്ചു തുടങ്ങുന്ന മുടിയിഴകള്‍ ഇതിനൊക്കെ വഴി തെളിക്കാറുണ്ട്.

അകാല നര കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലാണ് ആത്മവിശ്വാസക്കുറവ് വരുന്നത്. ഇത് പലപ്പോഴും അവരുടെ ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിന്റെ ഫലമായി പല വിധത്തില്‍ മാനസികമായും ഇവര്‍ തളരുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വെളുത്തുള്ളി കൊണ്ട് മുടി കൊഴിച്ചില്‍ നിര്‍ത്താം

പക്ഷേ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളായിരിക്കണം എന്ന് മാത്രം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ എന്താണ് ഇതിനൊരു പോംവഴി? പ്രത്യേകിച്ച് ചിലവുകള്‍ ഒന്നും തന്നെ ഇല്ലാതെ അകാലനരയെ തടയാനുള്ള ചില മികച്ച വിദ്യകളിതാ. അകാലനരയെ തടയാനുള്ള വഴികള്‍.

ചൂടിനെ പ്രതിരോധിക്കാം

ചൂടിനെ പ്രതിരോധിക്കാം

അമിതമായ ചൂടും വിയര്‍പ്പും മുടി നരക്കുന്നതിനു കാരണമാകുന്നു. അമിതോഷ്ണം തലയോട്ടി എളുപ്പം വരളുന്നതിനും, കൂടുതല്‍ വിയര്‍ക്കുന്നതിനും ഇടയാക്കുന്നു. ഇവമൂലം രോമകൂപങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാവുകയും അവ ശോഷിക്കുകയും ചെയ്യുന്നു. അങ്ങനെ മുടിയുടെ നിറം മങ്ങാനും ക്രമേണ നരക്കാനും തുടങ്ങുന്നു. തൊപ്പിയോ, കുടയോ മറ്റോ ഉപയോഗിക്കുന്നത് വഴി വെയിലിനെ ചെറുക്കുക ആണ് ഒരു പ്രധാന പരിഹാരം. ചൂട് വെള്ളത്തിലുള്ള കുളി ഒഴിവാക്കാം. അതുപോലെ തന്നെ" ഹെയര്‍ ഡ്രൈയറു"കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ചൂടുകൊണ്ട് നേരത്തെ നഷ്ടപെടുത്തിയ മുടിയിഴകളുടെ ആരോഗ്യം തണുത്ത ഹെയര്‍ പാക്കുകള്‍ ഉപയോഗിക്കുന്നത് വഴി വീണ്ടെടുക്കാം. തലയോട്ടിയുടെ ആരോഗ്യവും ഇത് വഴി വീണ്ടെടുക്കാന്‍ സാധിക്കും. ഒരിക്കല്‍ നഷ്ടമായ പി. എച്ച് മൂല്യം വീണ്ടെടുതാല്‍ മുടി നരക്കുന്നത് കുറയാന്‍ തുടങ്ങുന്നു. സാവധാനം അവ പൂര്‍വാവസ്തയിലെക്ക് എത്തുന്നു.

വിറ്റാമിന്‍ ബി-12 നാല്‍ സമ്പന്നമായ ഭക്ഷണം.

വിറ്റാമിന്‍ ബി-12 നാല്‍ സമ്പന്നമായ ഭക്ഷണം.

തലമുടി നരക്കാതിരിക്കാനും നരച്ച മുടി കറുപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്ന. വിറ്റാമിന്‍ ബി -12 തലയോട്ടിയുടെ ആരോഗ്യം സംരക്ഷികുന്നതോടൊപ്പം മുടി നരക്കാതിരിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ ബി- 12 നാല്‍ സമ്പുഷ്ടമായ പഴങ്ങളും പച്ചകറികളും ( യീസ്റ്റ്, ചീസ്, അവകാഡോ, ഓറഞ്ച്, പ്ലം, ക്രാന്‍ബറി മുതലായവ ) ധാരാളം കഴിക്കുക. വളരെ പെട്ടെന്ന് തന്നെ മാറ്റം കണ്ടുതുടങ്ങുന്നതാണ്.

ബയോട്ടിന്‍ അടങ്ങിയ കേശ സംരക്ഷണ ഉത്പന്നങ്ങള്‍

ബയോട്ടിന്‍ അടങ്ങിയ കേശ സംരക്ഷണ ഉത്പന്നങ്ങള്‍

മുടിയിഴകളുടെ സ്വാഭാവിക കറുപ്പുനിറം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത വസ്തുവാണ് ബയോട്ടിന്‍. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണ പഥാര്‍തങ്ങള്‍( ഓട്സ്, ആല്‍മണ്ട് മുതലായവ) അകലനരയെ ചെറുക്കന്‍ സഹായിക്കുന്നു.

എണ്ണയുടെ പ്രാധാന്യം

എണ്ണയുടെ പ്രാധാന്യം

കേശാരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാളും തള്ളിക്കളയാന്‍ പാടില്ലാത്ത ഒന്നാണ് എണ്ണയുടെ ഉപയോഗം. കൌമാരകാര്‍കും ചെരുപ്പകാര്കും മുടിയില്‍ എണ്ണ തേക്കാനുള്ള മടി അകാല നരക്ക് വഴി തെളിക്കുന്നു. ആല്‍മണ്ട് ഓയിലോ ഒലിവ് ഓയിലോ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് രക്ത ചംക്രമണം വര്‍ദ്ധിപ്പികുകയും മുടിയിഴകള്‍ സമൃദ്ധമായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. വളരെ പണ്ടുമുതലേ ഉപയോഗിക്കുന്ന പ്രകൃതി ദത്ത മാര്‍ഗമാണ് തലയില്‍ എണ്ണ തേച്ചു കുളി. ഇത് ഒരു പരിധി വരെ അകാലനരയെ ചെറുക്കുകയും ചെയ്യുന്നു.

മൈലാഞ്ചിയുടെ ഉപയോഗം

മൈലാഞ്ചിയുടെ ഉപയോഗം

മൈലാഞ്ചി പ്രകൃതി ദത്തമായ ഒരു നിറം വര്‍ധക വസ്തുവാണ്. ആഴ്ചയിലൊരിക്കല്‍ മൈലാഞ്ചി ഉയോഗിച്ചു ഹെന്ന ചെയ്യുന്നത് നരയെ ചെറുക്കാന്‍ ഒരു നല്ല മാര്‍ഗമാണ്.

ധ്യാനം

ധ്യാനം

മാനസിക പിരിമുറുക്കം മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അമിത മാനസിക സമ്മര്‍ദം അകാലനര ക്ഷണിച്ചു വരുത്തുന്ന്നു. അകാലനരക്ക് ഒരു പ്രധാന കാരണം ചെറുപ്പക്കാരിലെ അധിക മാനസിക സമ്മര്‍ദം ആണ്. മാനസിക സമ്മര്‍ദം കുറക്കാനുള്ള വ്യായാമങ്ങള്‍, ധ്യാനം മുതലായവ മുടിയുടെ ആരോഗ്യം കാക്കുന്നതിനുള്ള ഒരു നല്ല ഉപായം കൂടി ആണ്. ധ്യാനം തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങള്‍ സമീകരിക്കുകയും ശരീരവും മനസും ശാന്തമാകുകയും ചെയ്യുന്നു. ഇത് അകാല നര തടയുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.

 പ്രകൃതിദത്ത നിറം വര്‍ധക വസ്തുക്കള്‍, കണ്ടീഷണറുകള്‍

പ്രകൃതിദത്ത നിറം വര്‍ധക വസ്തുക്കള്‍, കണ്ടീഷണറുകള്‍

രാസവസ്തുക്കള്‍ അടങ്ങിയ നിറം വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പേടിയുണ്ടോ? എങ്കില്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളിലേക്ക് മടങ്ങു. തെയിലയോ കാപിപ്പോടിയോ പതിനഞ്ചു മിനിറ്റ് നേരം വെള്ളത്തില്‍ തിളപ്പിക്കുക. തണുപ്പിച്ചതിനു ശേഷം അല്പം എണ്ണ ചേര്‍ത്ത് ഉപയോഗികാം. എന്നും ഈ ചേരുവ ഉപയോഗിച് മുടി കഴുകുന്നത് വളരെ ഗുണം ചെയുന്നതാണ്.

അതുപോലെ തന്നെ പ്രകൃതിയില്‍ നിന്നുള്ള കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യം കാക്കുന്നതിനു നല്ലതാണ്. ഉദാഹരണത്തിന് നെല്ലിക്ക, കറുത്ത ജാതിക്ക, വെളിച്ചെണ്ണ മുതലായ അരച്ച് ആഴ്ചയില്‍ മൂന്ന് തവണ തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും, കനം വെക്കുന്നതിനും, താരന്‍ ഉണ്ടാകുന്നത് തടയുന്നതിനും ഉത്തമമാണ്.

നെല്ലിക്ക കുഴമ്പ്

നെല്ലിക്ക കുഴമ്പ്

നാലോ അഞ്ചോ നെല്ലിക്ക കുരു കളഞ്ഞു കുഴമ്പ് പരുവതിലാകി തലയില്‍ തേച്ചു പിടിപിച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും

ഒരു ചെറിയ പത്രത്തില്‍ ¼ കപ്പ് എണ്ണയും ¼ കപ്പ്‌ കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക. തിളച്ചതിനു ശേഷം വാങ്ങി ചൂടാറാന്‍ മുറിയില്‍ വയ്കുക. ശേഷം തലയില്‍ തേച്ചു പിടിപിച്ച് 20 മിനിറ്റ് കഴിഞ്ഞു ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക

 ബദാം എണ്ണ, നാരങ്ങാനീര്‍, നെല്ലിക്കാനീര്‍

ബദാം എണ്ണ, നാരങ്ങാനീര്‍, നെല്ലിക്കാനീര്‍

നാല് ടേബിള്‍ സ്പൂണ്‍ ബദാം എണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്കാനീര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവയോട് യോജിപിച് തലയോട്ടിയില്‍ നന്നായി തെച്ചുപിടിപ്പിക്കുക ശേഷം നാല്പത്തഞ്ചു മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയുക.

English summary

Simple Ways To Get Rid Of White Hair At A Young Age

How To Get Rid Of White Hair In Young Age Simple Ways,
Story first published: Friday, November 17, 2017, 15:15 [IST]