For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോഴുള്ള ട്രിക്കുകള്‍, മതി മുടിക്ക്

എന്നാല്‍ ഇതിനെല്ലാം പരിഹാരമായി കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

|

മുടിയുടെ ആരോഗ്യവും സൗന്ദര്യവും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ച് ഉള്ള മുടി കൂടി പോവുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മൂന്ന് സ്‌റ്റെപ്പ്; വിണ്ടു കീറിയ കാലിന് പരിഹാരംമൂന്ന് സ്‌റ്റെപ്പ്; വിണ്ടു കീറിയ കാലിന് പരിഹാരം

എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തിനും മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം വെറും കുളിയാണ്. എങ്ങനെ മുടിയുടെ ആരോഗ്യം കുളിയിലൂടെ നമുക്ക് നേടിയെടുക്കാം എന്ന് നോക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി അത് മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

കൃത്യമായ രീതിയില്‍ ഷാമ്പൂ ഉപയോഗിക്കുക

കൃത്യമായ രീതിയില്‍ ഷാമ്പൂ ഉപയോഗിക്കുക

ഷാമ്പൂ ഇടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ മുടി വളരാനല്ല പലരും ഷാമ്പൂ ഉപയോഗിക്കുന്നത്. എക്‌സ്പര്‍ട്ടുകള്‍ പറയുന്നത് മുടിയിലെ അഴുക്കും പൊടിയും മാറ്റി മുടിക്ക് ആരോഗ്യവും കരുത്തും നിറവും നല്‍കാന്‍ ഷാമ്പൂവിന് കഴിയും എന്നാണ്. എന്നാല്‍ വീര്യം കുറഞ്ഞ ഷാമ്പൂ ആണ് എപ്പോഴും ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടത്.

 ചൂടുവെള്ളം ഒഴിവാക്കുക

ചൂടുവെള്ളം ഒഴിവാക്കുക

ചൂടുവെള്ളം ഇട്ട് ഒരിക്കലും മുടി കഴുകാതിരിക്കുക. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയത്തേയും ഇല്ലാതാക്കുന്നു. മാത്രമല്ല മുടി ചകിരി നാര് പോലെയാവാനും ഇത് കാരണമാകുന്നു. അത് കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നല്ല തണുത്ത വെള്ളത്തില്‍ മാത്രം മുടി കഴുകുക.

 മുടി കട്ടകെട്ടാതെ ശ്രദ്ധിക്കുക

മുടി കട്ടകെട്ടാതെ ശ്രദ്ധിക്കുക

കുളിക്കുന്നതിനു മുന്‍പായി മുടി കട്ടകെട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കുളിക്കുന്ന സമയത്ത് കട്ടകെട്ടിയ മുടിയാണെങ്കില്‍ അത് മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവാന്‍ കാരണമാകുന്നു.

ഇടക്കിടക്ക് ഷാമ്പൂ

ഇടക്കിടക്ക് ഷാമ്പൂ

ഇടക്കിടക്ക് ഷാമ്പൂ ഉപയോഗിക്കാതിരിക്കുക. ആഴ്ചയില്‍ കൂടിപ്പോയാല്‍ രണ്ട് തവണ മാത്രം ഷാമ്പൂ ഉപയോഗിക്കുക. ദിവസവും ഉപയോഗിക്കുന്നത് മുടിക്ക് ദോഷം നല്‍കുന്നു.

കുളിക്കുന്ന സമയം കുറക്കുക

കുളിക്കുന്ന സമയം കുറക്കുക

കൂടുതല്‍ സമയം മുടി കഴുകുന്നതിനായി കൊടുക്കാതിരിക്കുക. കാരണം കൂടുതല്‍ സമയമെടുത്ത് മുടി കഴുകുന്നത് മുടിയുടെ സ്വാഭാവികതയെ ഇല്ലാതാക്കുന്നു. മാക്‌സിമം 10 മിനിട്ട് മാത്രമേ മുടി കഴുകാന്‍ എടുക്കാവൂ.

കണ്ടീഷണര്‍ ഇടുക

കണ്ടീഷണര്‍ ഇടുക

മുടിയില്‍ കണ്ടീഷണര്‍ ഇടാന്‍ ശ്രദ്ധിക്കുക. ഷാമ്പൂ ചെയ്ത് കണ്ടീഷണര്‍ ഇട്ടില്ലെങ്കില്‍ അത് മുടിക്ക് ആരോഗ്യം ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കൃത്രിമമായി ഉണക്കണ്ട

കൃത്രിമമായി ഉണക്കണ്ട

പലരും മുടി കൃത്രിമമായ രീതിയില്‍ ഉണക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉണക്കുന്നത് മുടിയുടെ ആരോഗ്യത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്രിമമായി ഉണക്കുന്നത് നിര്‍ത്തുക.

English summary

Shower Tricks To Keep Your Hair Healthy

Here, we will talk about some shower tips on how to keep your hair thick and shiny.
Story first published: Tuesday, September 19, 2017, 12:51 [IST]
X
Desktop Bottom Promotion