രണ്ടേ രണ്ട് കൂട്ട് മതി നരമാറി മുടി തിളങ്ങാന്‍

Posted By:
Subscribe to Boldsky

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സമയവും പണവും ചിലവാക്കുന്നവര്‍ ചില്ലറയല്ല. പലപ്പോഴും കേശസംരക്ഷണം എന്നത് വെല്ലുവിളിയായി മാറുന്നതും നമ്മള്‍ കാണാറുണ്ട്. ഉള്ള മുടി പോലും കൊഴിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും വിഷമവും ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം വിട നല്‍കാം.

കൂടുതല്‍ വായനക്ക്‌: കഷണ്ടി മാറാന്‍ സിംപിള്‍പവ്വര്‍ഫുള്‍ ടിപ്‌സ്

മുടി സംരക്ഷിക്കാന്‍ വെറും രണ്ടേ രണ്ട് കൂട്ടുകള്‍ മാത്രം മതി. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും എല്ലാം സഹായിക്കുന്ന രണ്ട് കൂട്ടുകള്‍. ഇവ ഉപയോഗിച്ചെന്നു കരുതി യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല. അകാല നര പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും ഈ രണ്ട് കൂട്ടുകളും ഉപകരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണവ എന്ന് നോക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുടി സംരക്ഷണത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ജെല്‍ മുടിയെ തിളക്കമുള്ളതും ഈര്‍പ്പമുള്ളതും ആരോഗ്യമുള്ളതും ആക്കി മാറ്റുന്നു. ചര്‍മ്മസംരക്ഷണം മാത്രമല്ല മുടി സംരക്ഷണവും കറ്റാര്‍വാഴയിലൂടെ നടക്കുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കറ്റാര്‍ വാഴ നെടുകേ പിളര്‍ന്ന് അതില്‍ നിന്ന് കറ്റാര്‍ വാഴ നീര് എടുത്ത് ആ നീരില്‍ അല്‍പം ടീ ട്രീ ഓയിലും നാരങ്ങ നീരും ലാവന്‍ഡര്‍ ഓയിലും മിക്‌സ് ചെയ്യാം.

നരമാറി മുടി തിളങ്ങാന്‍

നരമാറി മുടി തിളങ്ങാന്‍

അത് നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ജെല്‍ പരുവത്തിലായാല്‍ തലയില്‍ തേച്ച് പിടിപ്പിക്കാം. ബാക്കിയുള്ളവ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത്തരത്തില്‍ കറ്റാര്‍വാഴ ജെല്‍ തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ സഹായിക്കും.

ജെലാറ്റിന്‍ ഹെയര്‍ ജെല്‍

ജെലാറ്റിന്‍ ഹെയര്‍ ജെല്‍

ജെലാറ്റിന്‍ ഹെയര്‍ ജെല്‍ ആണ് മറ്റൊന്ന്. ഇതും മുടിയെ മിനുസമുള്ളതാക്കി മാറ്റുന്നു. മുടിക്ക് തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ചൂടുവെള്ളം എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ജെലാറ്റിന്‍ ചേര്‍ക്കാം. ഇതിലേക്ക് അല്‍പം ലാവന്‍ഡര്‍ ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

 അകാല നരയെ ഇല്ലാതാക്കുന്നു

അകാല നരയെ ഇല്ലാതാക്കുന്നു

അകാല നര പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും മുടിയുടെ സ്വാഭാവിക നിറത്തിനും ഈ രണ്ട് ജെല്ലും സഹായിക്കുന്നു. അകാല നര കൊണ്ട് പൊറുതി മുട്ടിയവര്‍ ഈ മാര്‍ഗ്ഗം ചെയ്ത് നോക്കുന്നത് കൊണ്ട് പരിഹാരം ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിക്ക് മിനുസം

മുടിക്ക് മിനുസം

പലരുടേയും മുടി വരണ്ടിരിക്കുന്നതാണ് മുടിയുടെ ഭംഗി കളയുന്നത്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും മുടിക്ക് തിളക്കവും മിനുസവും നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഈ രണ്ട് ജെല്ലും.

English summary

Recipes for chemical-free hair gel that are good for your hair

Stop ruining your hair with chemical hair gels. Try these homemade recipes instead! Two recipes for chemical-free hair gel that are good for your hair!
Story first published: Tuesday, June 13, 2017, 10:44 [IST]