For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാച്ചെണ്ണ നിറയെ തേച്ചിട്ടും മുടിയില്ലേ, കാരണമിതാ

മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന കാര്യങ്ങള്‍ എന്ന് നോക്കാം

|

പലരും എണ്ണ തേച്ചും മറ്റ് മാര്‍ഗ്ഗങ്ങള്‍ ചെയ്തും എങ്ങനെയെങ്കിലും മുടി വളര്‍ത്താന്‍ കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ചെയ്തിട്ടും മുടി വളരുന്നില്ലേ? മാത്രമല്ല ദിവസം ചെല്ലുന്തോറും മുടിയുടെ ആരോഗ്യ കാര്യത്തില്‍ വളരെ പ്രതിസന്ധിയുണ്ടാക്കുന്ന മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും സംരക്ഷിക്കാന്‍ പല വഴികളും നമ്മള്‍ ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ മുടിയുടെ ഉള്ള ഭംഗിയും ആരോഗ്യവും കൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്.

എന്നന്നേക്കുമായി താരനെ ഒഴിവാക്കാന്‍ ഒറ്റമൂലിഎന്നന്നേക്കുമായി താരനെ ഒഴിവാക്കാന്‍ ഒറ്റമൂലി

അതുകൊണ്ട് തന്നെ ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ എത്ര എണ്ണ തേച്ചിട്ടും എത്രയൊക്കെ ശ്രദ്ധിച്ചിട്ടും മുടി വളരില്ല എന്നതാണ് സത്യം. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ചെയ്യേണ്ടത് എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

മുടി മുറുകെ കെട്ടുന്നത്

മുടി മുറുകെ കെട്ടുന്നത്

മുടി എപ്പോഴും മുറുകെ കെട്ടി വയ്ക്കുന്നത് മുടിവളര്‍ച്ച കുറയ്ക്കുന്ന ഒന്നാണ്. മുടിയ്ക്കും വായു ലഭിയ്ക്കണം. ഇതിന് എപ്പോഴും കെട്ടി വയ്ക്കുന്നത് തടസമാണ്. അതുകൊണ്ട് തന്നെ മുടി മുറുക്കി കെട്ടി വെക്കുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. ഇത് മുടി വളര്‍ച്ചയേയും കാര്യമായി ബാധിക്കുന്നു.

എണ്ണ തേക്കേണ്ടത്

എണ്ണ തേക്കേണ്ടത്

മുടിയില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണ തേച്ചില്ലെങ്കില്‍ ഇത് വരണ്ടു പോകും. മുടി കൊഴിയും. മുടി വളരുകയുമില്ല. ഹോട്ട് ഓയില്‍ മസാജ് മുടി വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്. മാത്രമല്ല മുടിക്ക് തിളക്കം നല്‍കാനും മുടി വളര്‍ച്ചക്കും എണ്ണ തേക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 ഈര്‍പ്പം അത്യാവശ്യം

ഈര്‍പ്പം അത്യാവശ്യം

മുടിവേരുകള്‍ വളരാന്‍ ഈര്‍പ്പം അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഓയില്‍ മസാജ് അത്യാവശ്യം. അല്ലെങ്കില്‍ മുടിവേരുകള്‍ വരണ്ടു പോകും മുടി വളര്‍ച്ച നിലയ്ക്കും. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഈര്‍പ്പം.

മുടിത്തുമ്പ് വെട്ടേണ്ടത്

മുടിത്തുമ്പ് വെട്ടേണ്ടത്

മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്ക്കും മുടിത്തുമ്പ് ഇടയ്ക്കു ട്രിം ചെയ്യണം. മാത്രമല്ല മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുക വഴി മുടി വളരാനുും ഇത് സഹായിക്കുന്നു. അറ്റം പിളര്‍ന്ന മുടിയിഴകള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വളരെ ദോഷകരമായാണ് ബാധിക്കുന്നത്.

ഭക്ഷണം

ഭക്ഷണം

മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമായ പല പോഷകങ്ങളുമുണ്ട്. ആവശ്യമുള്ള വൈറ്റമിനുകളും പ്രോട്ടീനുകളും കഴിയ്ക്കുക. ഇവയുടെ അഭാവം മുടി വളര്‍ച്ച മുരടിയ്ക്കാന്‍ ഇട വരുത്തും. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ് മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍.

ഡ്രയര്‍

ഡ്രയര്‍

ഡ്രയര്‍ ഉപയോഗം, അയേണ്‍ ചെയ്യുക, സ്‌ട്രെയ്റ്റിനിംഗ് തുടങ്ങിയവയെല്ലാം മുടിയില്‍ ചൂടേല്‍പ്പിയ്ക്കും. ഇത് മുടിവളര്‍ച്ചയെ വിപരീതമായി ബാധിയ്ക്കുമെന്നു മാത്രമല്ല, മുടി കൊഴിയാനും ഇട വരുത്തും. ഇതിലെ ചൂട് മുടിയുടെ ആരോഗ്യം വളരെ പ്രതിസന്ധിയിലാക്കുന്നു.

കെമിക്കലുകള്‍

കെമിക്കലുകള്‍

കെമിക്കലുകളടങ്ങിയ ഉല്‍പന്നങ്ങളുടെ ഉപയോഗം, ഇത് ജെല്ലാണെങ്കിലും ഷാംപൂ, കണ്ടീഷണറുകള്‍ എന്നിവയാണെങ്കിലും മുടി വളര്‍ച്ചയ്ക്ക് ദോഷം വരുത്തുന്നവയാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കെമിക്കലുകള്‍ അടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

 മുടി ചീകുന്നത്

മുടി ചീകുന്നത്

മുടി ചീകുന്നത് മുടിവളര്‍ച്ചയെ സഹായിക്കും. കാരണം രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. എന്നാല്‍ ശരിയല്ലാത്ത ചീപ്പുപയോഗിച്ചാല്‍ മുടി വലിയാനും മുടിവേരുകളെ ദുര്‍ബലപ്പെടുത്താനും കാരണമാകും. അതുകൊണ്ട് തന്നെ മുടിക്ക് അനുയോജ്യമായ ചീപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുക.

രാത്രിയില്‍ മുടിസംരക്ഷണം

രാത്രിയില്‍ മുടിസംരക്ഷണം

രാത്രി കിടക്കുമ്പോള്‍ മുടി അഴിച്ചിട്ടു കിടക്കരുത്. മുടി വലിയാനും മുടിവളര്‍ച്ചയെ ബാധിയ്ക്കാനുമെല്ലാം ഇത് ഇടയാക്കും. ഇത് മുടിക്ക് വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നവര്‍ മുടി കെട്ടി വെച്ച് മാത്രമേ ഉറങ്ങാന്‍ പാടുകയുള്ളൂ.

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍

ചില മരുന്നുകളുടെ ഉപയോഗം മുടിവളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കും. മുടി വളരാതിരിയ്ക്കാന്‍ കാരണമാകും. മുടിയുടെ ആരോഗ്യം പലപ്പോഴും പല വിധത്തില്‍ പ്രതിസന്ധിയിലാവാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം മുടിയുടെ വളര്‍ച്ച മുരടിക്കാന്‍ കാരണമാകുന്നു.

English summary

reasons why your hair stops growing

Reasons why your hair might have stopped growing and some tips to help you out
Story first published: Saturday, November 11, 2017, 11:46 [IST]
X
Desktop Bottom Promotion