For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്ത് കൊണ്ട് കഷണ്ടിയാവുന്നു, യഥാര്‍ത്ഥ കാരണം ഇതാണ്

കഷണ്ടിയ്ക്കും മുടി കൊഴിച്ചിലിനും പിന്നിലെ യഥാര്‍ത്ഥ കാരണം

|

കഷണ്ടി ഇന്നത്തെ കാലത്തെ ചെറുപ്പക്കാരിലെ പേടിസ്വപ്‌നമാണ്. കാരണം എത്രയൊക്കെ ശ്രദ്ധിച്ചാലും മുടിയെ പരിപാലിച്ചാലും കഷണ്ടി ഉണ്ടാവും എന്നത് തന്നെയാണ് കാര്യം.

ഇതിനെ പ്രതിരോധിയ്ക്കാന്‍ വഴികള്‍ തേടി നെട്ടോട്ടമോടുന്നവരുടെ എണ്ണവും ചില്ലറയല്ല. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്തെന്ന് മാത്രം പലര്‍ക്കും അറിയില്ല. കാല്‍മുട്ടിലെ കറുപ്പാണോ പ്രശ്‌നം, 2 ദിവസം മതി

ചിലര്‍ക്ക് പാരമ്പര്യവും ചിലര്‍ക്കാകട്ടെ ജീവിതശൈലിയും സമ്മാനിയ്ക്കുന്നതാണ് കഷണ്ടി എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ കഷണ്ടിയ്ക്ക് പിന്നിലുള്ള മറ്റ് ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. താരന്‍ പ്രശ്‌നമാകുംമുമ്പ്‌ നാരങ്ങയുംവെളിച്ചെണ്ണയും

 മാനസികരോഗം

മാനസികരോഗം

ചിലര്‍ക്ക് കഷണ്ടിയെന്നാല്‍ മാനസിക രോഗമാണ്. കാരണം മുടി കൊഴിഞ്ഞില്ലെങ്കിലും മുടി കൊഴിയുന്നു എന്ന ചിന്ത ഇവര്‍ക്ക് വരുന്നു. ഉടന്‍ തന്നെ ചികിത്സ ആവശ്യമുള്ള ഒരു അവസ്ഥയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

 സൗന്ദര്യസംരക്ഷണത്തിന്റെ ചിന്തകള്‍

സൗന്ദര്യസംരക്ഷണത്തിന്റെ ചിന്തകള്‍

ചിലര്‍ക്ക് സൗന്ദര്യസംരക്ഷണത്തില്‍ അമിത ശ്രദ്ധ നല്‍കുമ്പോള്‍ അത് സ്വാഭാവികമായും കഷണ്ടി പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തിയ്ക്കുന്നു. അത് കൊണ്ട് തന്നെ ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും കഷണ്ടിയിലേക്കും മുടി കൊഴിച്ചിലിലേക്കും എത്തിയ്ക്കുന്നു.

പുരുഷത്വമെന്ന് ധാരണ

പുരുഷത്വമെന്ന് ധാരണ

എന്നാല്‍ ചിലരാകട്ടെ പുരുഷത്വത്തിന്റെ ലക്ഷണമാണ് കഷണ്ടി എന്ന് വിചാരിയ്ക്കുന്നു. അതിനായി മനപ്പൂര്‍വ്വം കഷണ്ടിയാക്കുന്നവരും ഉണ്ട് എന്നതാണ് സത്യം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവര്‍ക്കും കൂടപ്പിറപ്പാണ് കഷണ്ടി. കഷണ്ടി ചെറുപ്പക്കാരില്‍ പിടിമുറുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മാനസിക സമ്മര്‍ദ്ദം തന്നെയാണ്.

മരുന്നുകള്‍

മരുന്നുകള്‍

മരുന്നുകളുടെ അമിതോപയോഗം മറ്റൊരു തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. മരുന്നിന്റെ പാര്‍ശ്വഫലമായി മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാകുന്നു.

പെട്ടെന്ന് തടി കുറയുന്നത്

പെട്ടെന്ന് തടി കുറയുന്നത്

ശരീരഭാരം പെട്ടെന്ന് കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. വിറ്റാമിന്‍ കുറവുകളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും തടി മാത്രമല്ല കുറയ്ക്കുന്നത് മുടിയെക്കൂടെയാണ് എന്നതാണ് സത്യം.

അണുബാധ

അണുബാധ

അണുബാധയാണ് മറ്റൊരു പ്രശ്‌നം. തലയില്‍ ഉണ്ടാക്കുന്ന പല വിധത്തിലുള്ള ഇന്‍ഫെക്ഷന്‍ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. തല വൃത്തിയാക്കി വെയ്ക്കുക വൃത്തിയായി കഴുകുക എന്നതാണ് ഇതിനായി പ്രധാനമായും ചെയ്യേണ്ട കാര്യങ്ങള്‍.

സ്റ്റൈല്‍ കൂടുതലാവുമ്പോള്‍

സ്റ്റൈല്‍ കൂടുതലാവുമ്പോള്‍

സ്റ്റൈല്‍ കൂടുതല്‍ ആവുമ്പോള്‍ അല്‍പം ശ്രദ്ധിയ്ക്കാം. കാരണം ഇതിന്റെയെല്ലാം അവസാനം മുടി കൊഴിച്ചിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Reasons Why You Are Losing Your Hair

The article talks about 9 reasons why men experience hair loss at an early age.
Story first published: Wednesday, January 18, 2017, 12:31 [IST]
X
Desktop Bottom Promotion