മുടികൊഴിച്ചില്‍ പൂര്‍ണമായി തടയും നാരങ്ങാവിദ്യ

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. താരന്‍, മുടിസംരക്ഷണത്തിലെ പോരായ്മ, ആവശ്യമായ പോഷകങ്ങളുടെ കുറവ്, വെള്ളത്തിന്റെ പ്രശ്‌നം എന്നിങ്ങനെ പല കാരണങ്ങളാലും മുടി കൊഴിച്ചിലുണ്ടാകും.

മുടി കൊഴിച്ചിലിന് സ്വാഭാവിക മാര്‍ഗങ്ങള്‍ പരിഹാരമായി നോക്കുന്നതാണ് ഏറെ നല്ലത്. മുടി കൊഴിച്ചില്‍ നിര്‍ത്തും എന്നവകാശപ്പെട്ടു ലഭിയ്ക്കുന്നവയില്‍ കൃത്രിമക്കൂട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് മുടിയ്ക്കു ദോഷം വരുത്തുമെന്നു മാത്രമല്ല, ചിലപ്പോള്‍ ആരോഗ്യത്തിനു തന്നെ കേടാകും.

മുടികൊഴിച്ചില്‍ അകറ്റാന്‍ പല നാട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ പല വിധത്തിലും മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് മുടികൊഴിച്ചിലിന് പ്രതിവിധിയായി പ്രവര്‍ത്തിയ്ക്കുന്നത്. ഇത് മുടിവേരുകളെ ബലപ്പെടുത്തും. ഇത് ശിരോചര്‍മത്തെ വൃത്തിയാക്കുന്നതു കൊണ്ടുതന്നെ അഴുക്കും മറ്റും അടിഞ്ഞു കൂടി താരന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷിയ്ക്കും.

മുടി കൊഴിച്ചില്‍ തടയാന്‍ പല തരത്തിലും ചെറുനാരങ്ങ ഉപയോഗിയ്ക്കാം. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

നാരങ്ങാനീര്, ഒലീവ് ഓയില്‍

നാരങ്ങാനീര്, ഒലീവ് ഓയില്‍

നാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവയടങ്ങിയ മിശ്രിതം മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ ഏറെ നല്ലതാണ്. 2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരുമായി കലര്‍ത്തി തലയില്‍ തേയ്ക്കാം. മുക്കാല്‍ മണിക്കൂറിനു ശേഷം കഴുകാം. ഇത് ആഴ്ചയില്‍ ഒരു ദിവസം ചെയ്യുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

2 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് അര ടീസ്പൂണ്‍ ആവണക്കെണ്ണയുമായി ചേര്‍ത്തിളക്കി തലയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇളംചൂടുവെള്ളവും ഷാംപൂവും ഉപയോഗിച്ചു കഴുകാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

നാരങ്ങാനീരും കറ്റാര്‍വാഴ ജെല്ലുമാണ് മറ്റൊന്ന്. 2 ടീസ്പൂണ്‍ നാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു ദിവസം ആവര്‍ത്തിയ്ക്കാം.

നാരങ്ങാവെള്ളവും തേങ്ങാവെള്ളവും

നാരങ്ങാവെള്ളവും തേങ്ങാവെള്ളവും

നാരങ്ങാവെള്ളവും തേങ്ങാവെള്ളവും കലര്‍ന്ന മിശ്രിതവും മുടികൊഴിച്ചില്‍ മാറാന്‍ ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ തേങ്ങാവെള്ളം 3 ടീസ്പൂണ്‍ നാരങ്ങാനീരുമായി കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ തന്നെ മുടി കൊഴിച്ചില്‍ കുറയും.

നെല്ലിക്ക

നെല്ലിക്ക

2 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് 3 ടീസ്പൂണ്‍ നെല്ലിക്കയുടെ ഓയിലുമായി ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

സവാള

സവാള

സവാളയുടെ നീരും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മാസത്തില്‍ ഒരു തവണയെങ്കിലും ഇതു ചെയ്യുന്നത് മുടി കൊഴിച്ചില്‍ പൂര്‍്ണമായും നിര്‍ത്താന്‍ സഹായിക്കും.

മുട്ടവെള്ള

മുട്ടവെള്ള

മുട്ടവെള്ള 2-3 ടീസ്പൂണ്‍ ചെറുനാരങ്ങാനീരുമായി കലര്‍ത്തുക. ഇതു ശിരോചര്‍മത്തില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീരും തൈരും

ചെറുനാരങ്ങാനീരും തൈരും

ചെറുനാരങ്ങാനീരും തൈരും കലര്‍ന്ന മിശ്രിതവും മുടി കൊഴിച്ചില്‍ അകറ്റാന്‍ ഏറെ നല്ലതാണ്. 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും 1 ടീ സ്പൂണ്‍ തൈരും കലര്‍ത്തി മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇതു ചെയ്യണം.

ചെറുനാരങ്ങാനീരും മയിലാഞ്ചിപ്പൊടിയും

ചെറുനാരങ്ങാനീരും മയിലാഞ്ചിപ്പൊടിയും

ചെറുനാരങ്ങാനീരും മയിലാഞ്ചിപ്പൊടിയും കലര്‍ന്ന മിശ്രിതം തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഒരല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ച് ഇതില്‍ 3 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി മുടിയില്‍ തേയ്ക്കാം. മാസത്തില്‍ രണ്ടു മൂന്നു തവണ ചെയ്യുന്നതു ഗുണം നല്‍കും.

English summary

Proven Ways To Use Lemon Juice For Hair Fall

Proven Ways To Use Lemon Juice For Hair Fall, Read more to know a bout
Story first published: Thursday, November 16, 2017, 16:08 [IST]