ചെറുപ്പത്തിലെ മുടി കൊഴിച്ചിലിന് പരിഹാരം

Posted By:
Subscribe to Boldsky

ചെറുപ്പത്തിലെ മുടി കൊഴിച്ചില്‍ പലരേയും ടെന്‍ഷനാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം തേടി ഉള്ള മുടി കൂടി പോവുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇനി ഇത്തരത്തില്‍ പല വിധത്തില്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഉള്ള മുടിയെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചെറുപ്പത്തില്‍ മുടി കൊഴിയുമ്പോള്‍ അത് പ്രായമാകുന്നതോടു കൂടി മുടി മുഴുവന്‍ കൊഴിഞ്ഞ് പോവാന്‍ വരെ സാധ്യതയുണ്ടാവുന്നു.

എന്നാല്‍ ഇനി ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ചെറുപ്പത്തില്‍ തന്നെയുള്ള മുടി കൊഴിച്ചില്‍ നമുക്ക് ഇല്ലാതാക്കാം. അതിനായി ഭക്ഷണ കാര്യത്തിലും എണ്ണ തേക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ മതി. എന്തൊക്കെയാണ് ഇത്തരത്തില്‍ പുരുഷന്‍മാരിലെ മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് മുടി കൊഴിച്ചിലിന് പല വിധത്തില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു.

താരന്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങള്‍

മുടി കൊഴിച്ചില്‍ ഒരു പരിധി വരെ ഭക്ഷണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. മുടി കൊഴിച്ചിലും കഷണ്ടിയും നരയും എല്ലാം ഭക്ഷണത്തിലൂടെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ശരീരത്തില്‍ വെച്ച് വൈറ്റമിന്‍ എ ആയി മാറുന്നു. ഇത് മുടിയുടെ അറ്റത്തേക്കുള്ള ഓക്സിജന്റെ ആഗിരണം സുഗമമാക്കുന്നു. ഇത് മുടി വളര്‍ച്ചക്കും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

ഗ്രീന്‍പീസ് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു. എല്ലാ ജീവകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നത് ആരോഗ്യവും നല്‍കുന്നു. ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക ഇത്.

കാപ്സിക്കം

കാപ്സിക്കം

കാപ്സിക്കവും ഇത്തരത്തില്‍ ഭക്ഷണശീലത്തിന്റെ ഭാഗമാക്കിയാല്‍ മുടി വളര്‍ച്ച ഉണ്ടാവും. തവിടടങ്ങിയ ധാന്യങ്ങളും നല്ലതാണ്. സമൃദ്ധമായി മുടിവളരാന്‍ തേങ്ങാപാല്‍

തുവരപ്പരിപ്പ്

തുവരപ്പരിപ്പ്

തുവരപ്പരിപ്പ് ആരോഗ്യത്തിന് മാത്രമല്ല ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പ്രധാനമാണ് ഇത്. ഇതും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്കും ഇത് മികച്ച് നില്‍ക്കുന്നതാണ്. പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇലക്കറികള്‍ സഹായിക്കുന്നു.

വെളുത്തുള്ളി, സവാള, ഇഞ്ചി

വെളുത്തുള്ളി, സവാള, ഇഞ്ചി

വെളുത്തുള്ളി. സവാള, ഇഞ്ചി തുടങ്ങിയവയുടെ നീര് ഉറങ്ങുന്നതിനു മുന്‍പ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് രാവിലെ കഴുകിക്കളയാം. മുടി വളര്‍ച്ച ത്വരിത ഗതിയിലാക്കാന്‍ ഇത്രയും പറ്റിയ വഴി വേറെയില്ല.

 റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. എന്നാല്‍ ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം കാണാനും ഉത്തമമാണ്.

 മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ കുരുവും ഭക്ഷണമാക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. മത്സ്യവിഭവങ്ങളും നല്ലതാണ്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടാക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരം നല്‍കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

English summary

Permanent Cures To Treat Hair Loss

Top Permanent Cures To Treat Hair Loss. This article below will give you the top remedies that you can pick from. Check them out
Story first published: Wednesday, December 27, 2017, 11:27 [IST]