മുടി നരച്ചതെങ്കില്‍ പരിഹാരം ഉള്ളിയിലുണ്ട്

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വെല്ലുവിളിയാവുന്ന ഒന്നാണ് മുടി നരക്കുന്നത്. പ്രായമാകുന്നു എന്ന് കാണിക്കുന്ന ഏറ്റവും വലിയ സൈന്‍ ആണ് മുടി നരക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് മുടി നരക്കുന്നത് പ്രായമാവുന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരും ഈ പ്രശ്‌നത്തെ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. നരയെ ചെറുക്കാന്‍ വീട്ടില്‍ തന്നെ ഉത്തമ പരിഹാരമുള്ളപ്പോള്‍ വേറെ കൃത്രിമ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല.

മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഉള്ളി എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുടിക്ക് മറ്റ് ഗുണങ്ങളും ഉള്ളി നല്‍കും. വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളിക്ക് സാധിക്കും എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. ഉള്ളിയുടെ മണം പലര്‍ക്കും അസഹ്യമാണെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണെന്ന് അറിയുക.

ഉള്ളി കൊണ്ടുള്ള ജ്യൂസാണ് വെളുത്ത മുടി കറുപ്പിക്കാന്‍ ഉപയോഗിക്കാവുന്നത്. പലര്‍ക്കും മുടി പെട്ടെന്നും വെളുത്തുപോകും, പിന്നെ കറുപ്പിക്കാനുള്ള കഷ്ടപ്പാടാണ്. മുടി കറുപ്പിക്കാനുള്ള പല ഹെയര്‍ ക്രീമുകളുമാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം കെമിക്കല്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും നല്ലതാണ് പ്രകൃതിദത്ത വഴികള്‍ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത്.

വിയര്‍പ്പ് നാറ്റത്തെ ഇനിയൊരു പ്രശ്‌നമാക്കേണ്ട

നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത്തരം ഔഷധ ചികിത്സകള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മുടിക്ക് നല്ല കട്ടി ലഭിക്കാനും വെളുത്ത മുടി കറുപ്പാക്കാനും ഉള്ളിക്ക് സാധിക്കും. ഇവിടെ ഉള്ളി ഉള്ളപ്പോള്‍ വെളുത്ത മുടിയെ കുറിച്ച് നിങ്ങള്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല.

നിങ്ങളുടെ മുടി കൊഴിച്ചലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകള്‍ നല്ല മുടി നിങ്ങള്‍ക്ക് നല്‍കും. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.

ഉള്ളി എന്തുകൊണ്ട്?

ഉള്ളി എന്തുകൊണ്ട്?

സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി മുടിയുടെ എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിനും നഖത്തിനും നല്ലതാണ്. ഉള്ളി തലയോട്ടിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ മുടി വളരാന്‍ സഹായിക്കും. മുടി കൊഴിച്ചലിന് കാരണമാകുന്ന ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി മരുന്ന് സഹായിക്കും. അതുകൊണ്ട് തന്നെ യാതൊരു സംശയവും ഇല്ലാതെ മുടി കൊഴിച്ചിലിന് പരിഹാരം കാണാനും മുടി നരക്കുന്നത് ഇല്ലാതാക്കാനും സഹായിക്കുന്നു.

ഉള്ളി നീര്

ഉള്ളി നീര്

വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി നീരാണ് തയ്യാറാക്കേണ്ടത്. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ നീര് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു. അതോടൊപ്പം തന്നെ മുടിയുടെ അകാല നരയെന്ന പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

ഉള്ളി നീര് തേക്കുമ്പോള്‍

ഉള്ളി നീര് തേക്കുമ്പോള്‍

ഉള്ള് നീര് ഉണ്ടാക്കി അത് തലയില്‍ തേച്ച് പിടിപ്പിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഉള്ളി നീര് തലയില്‍ തേക്കുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് ഉണ്ടാക്കി വെക്കണം. അതിനു ശേഷം നല്ല വെളിച്ചെണ്ണ കൊണ്ട് മുടി മസ്സാജ് ചെയ്യണം. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്‍പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്. മുടി കൊഴിച്ചില്‍ മാത്രമല്ല കേശസംരക്ഷണവുമായി ബന്ധപ്പെട്ട ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു.

പേനിനെ ഇല്ലാതാക്കുന്നു

പേനിനെ ഇല്ലാതാക്കുന്നു

പേനാണ് മറ്റൊരു പ്രധാന പ്രശ്‌നം. പേനിനെ ഇല്ലാതാക്കാന്‍ പല കെമിക്കല്‍ അടങ്ങിയിട്ടുള്ള മരുന്നുകളും ഉപയോഗിക്കാന്‍ ശ്രമിച്ചാലും ഇതെല്ലാം മുടിയെ ദോഷകരമായിട്ടാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പേനിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഉള്ള നീര്. ഉള്ളി നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഈരും പേനും ഉള്‍പ്പടെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉള്ളി നീരും വെളിച്ചെണ്ണയും

ഉള്ളി നീരും വെളിച്ചെണ്ണയും

ഉള്ളി നീരും വെളിച്ചെണ്ണും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതാണ് മറ്റൊന്ന്. ഇത് കഷണ്ടിക്ക്ഉത്തമ പരിഹാരമാണ്. ഉള്ളി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റി അതിന്റെ നീരെടുക്കുക. പിന്നീട് വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി ഇതിലേക്ക് തിളപ്പിച്ച് വെച്ച ഉള്ളി നീര് ചേര്‍ക്കാം. ഇത് കഷണ്ടിയായ സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് മുടി കൊഴിഞ്ഞ സ്ഥലത്ത് വീണ്ടും മുളക്കാന്‍ സഹായിക്കും. മാത്രമല്ല രണ്ടാമത് വരുന്ന മുടി നല്ല ആരോഗ്യമുള്ള മുടിയായിരിക്കും.

മറ്റ് വഴികള്‍

മറ്റ് വഴികള്‍

മുടിയുടെ നര മാറ്റാന്‍ ഇത് മാത്രമല്ല വഴികളുള്ളത്. മറ്റ് പല വഴികളും ഉണ്ട് എന്നതാണ് സത്യം. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും അഴകിനും സഹായിക്കുന്നു. മുടിയുടെ ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കാ മികച്ച ഒരു വഴിയാണ് ഉള്ളി നീര്. അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം.

നല്ലൊരു കണ്ടീഷണര്‍

നല്ലൊരു കണ്ടീഷണര്‍

നല്ലൊരു കണ്ടീഷണര്‍ ഉണ്ടാക്കിയെടുക്കാം ഉള്ളി കൊണ്ട്. ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാവുന്നതാണ്. പ്രകൃതിദത്തമായി തയ്യാറാക്കാവുന്ന കണ്ടീഷണര്‍ ഉള്ളപ്പോള്‍ മുടി കളയാന്‍ വേണ്ടി മറ്റൊരു കണ്ടീഷണറിന്റെ ആവശ്യമില്ല.

 മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

അകാല നരയെ മാത്രമല്ല ഉള്ളി നീര് കൊണ്ട് ഇല്ലാതാക്കാന്‍ പറ്റുന്നത്. മുടിക്ക് ആരോഗ്യം നല്‍കുന്ന പല ഘടകങ്ങളും ഉള്ളി നീരില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നീര് ഉപയോഗിക്കുന്നതിലൂടെ ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു. മുടിയുടെ സ്വാഭാവിക നിറം മുടിക്ക് ലഭിക്കുന്നു. ഇതല്ലാതെ പല തരത്തിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉള്ളി നീര് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. കേശസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലാതെ താരനെ പറപ്പിക്കാന്‍ പറ്റുന്ന വഴിയാണ് ഉള്ളി നീര്. താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും. എന്ന് മാത്രമല്ല വീണ്ടും ഒരു താരന്റെ ആക്രമണം തലയില്‍ ഉണ്ടാവുകയും ഇല്ല. എന്ന് മാത്രമല്ല മുടിയുടെ സ്വാഭാവികതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 ഒലീവ് ഓയിലും ഉള്ളി നീരും

ഒലീവ് ഓയിലും ഉള്ളി നീരും

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുടി വളര്‍ച്ചയും അകാല നരയും പരിഹരിക്കാവുന്നതാണ്. ഉള്ളി നീരില്‍ അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം ഇളം ചൂടുവെള്ളത്തില്‍ തല കഴുകാം. ഇത് താരന് പരിഹാരം കാണാനും മുടി വളരാനും സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Onion Juice for Hair Growth and Reversing Grey

Onions are also high in sulfur, which helps in regenerating the hair follicles, and they are beneficial in decreasing inflammation.
Story first published: Thursday, October 12, 2017, 15:31 [IST]