For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനങ്കുല മുടിയ്ക്കു ഗ്യാരന്റി വഴികള്‍

|

പ്രായവും മാനസികസംഘര്‍ഷങ്ങളും തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. തലമുടി സംബന്ധമായ പ്രശ്നങ്ങളില്‍ പല വഴികളില്‍ പരിഹാരം തേടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. മുടികൊഴിച്ചില്‍ മാറ്റാനും, കൂടുതല്‍ വളരാനും പല മാര്‍ഗ്ഗങ്ങളും കാലങ്ങളായി പരീക്ഷിക്കപ്പെടുന്നു.

എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ദോഷകരമാവാനാണ് സാധ്യത.. മുടിയിലെ രാസപ്രയോഗങ്ങള്‍ മുടിയുടെ ഭംഗി കെടുത്തുകയേ ഉള്ളൂ. മുടിയുടെ കരുത്തും ഭംഗിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മുട്ട

മുട്ട

പ്രോട്ടീന്‍, സെലീനിയം, ഫോസ്ഫറസ്, സിങ്ക്,ഇരുമ്പ്, സള്‍ഫര്‍, അയഡിന്‍ എന്നിവ അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു സംരക്ഷണ മാര്‍ഗ്ഗമാണ്. മുടി ഇടതൂര്‍ന്ന് വളരാനും മുട്ട സഹായിക്കും. അല്പം ഒലിവ് ഓയില്‍ മുട്ടയില്‍ ചേര്‍ത്ത് ഹെയര്‍ പാക്ക് തയ്യാറാക്കാം.

ഉപയോഗിക്കുന്ന വിധം - മുട്ടയുടെ വെള്ളയും, ഒരോ സ്പൂണ്‍ വീതം തേനും, ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ മുഴുവന്‍ ഒരേ അളവില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കേടുവന്നതും, വരണ്ടതുമായ മുടിക്ക് ഈ രീതിയിലൂടെ കരുത്ത് പകരാം.

മൈലാഞ്ചി

മൈലാഞ്ചി

ഏറെ പേരുകേട്ട ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. 'ഹെയര്‍ ആല്‍കെമിസ്റ്റ്' എന്ന് വിളിപ്പേരുള്ള മൈലാഞ്ചിക്ക് നരച്ച് ആരോഗ്യം നഷ്ടപ്പെട്ട മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്.

ഉപയോഗിക്കുന്ന വിധം - ഒരു കപ്പ് മൈലാ‍ഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും.

ഉപയോഗിക്കുന്ന വിധം - തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

മുടിസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫെനേല്‍സും, മറ്റ് ഘടകങ്ങളും മുടിക്ക് കരുത്ത് പകരും.

ഉപയോഗിക്കുന്ന വിധം - രണ്ട് ടീ ബാഗുകള്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇളക്കുക. ഇതുകൊണ്ട് തല കഴുകുക. കൂടാതെ ദൈനംദിന ഭക്ഷണത്തിലും ഗ്രീന്‍ ടീ ഉള്‍പ്പെടുത്തുക.

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സിയുടെയും, ആന്‍റി ഓക്സിഡന്‍റുകളുടെയും വന്‍ശേഖരമാണ് നെല്ലിക്കയിലുള്ളത്. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും, മുടിയുടെ നിറം മാറുന്നത് ചെറുക്കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ, തേന്‍

കറ്റാര്‍ വാഴ, തേന്‍

വിറ്റാമിന്‍ എ, ബി, ഇ, സെലിനിയം തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയതാണ് കറ്റാര്‍വാഴ. ഇത് മുടിക്ക് പോഷണം നല്കുന്നതിനൊപ്പം താരനില്‍ നിന്നും മുക്തി നല്കും.

ഉപയോഗിക്കുന്ന വിധം - കറ്റാര്‍വാഴ നീര് രാത്രിയില്‍ കിടക്കുന്നതിന് മുമ്പായി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഇത് രാവിലെ കഴുകി വൃത്തിയാക്കാം. കറ്റാര്‍വാഴ നീരും, തേനും സമാസമം ചേര്‍ത്തും തലയില്‍ തേക്കാം. മുപ്പത് മിനുട്ടിന് ശേഷം തണുത്തവെള്ളത്തില്‍ ഇത് കഴുകി വൃത്തിയാക്കാം.

സവാള നീര്‌

സവാള നീര്‌

കൊലാജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് സവാള നീര്‌. ഇത് മുടിയിഴകള്‍ക്ക് പുനര്‍ജ്ജീവന്‍ നല്കും. ഇതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഉള്ളി സഹായകരമാണ്.

ഉപയോഗിക്കുന്ന വിധം - സവാള ചെറുകഷ്ണങ്ങളായി മുറിച്ച് അതിന്‍റെ നീരെടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് 30-45 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ തീഷ്ണഗന്ധം ഒഴിവാക്കാന്‍ അല്പം പനിനീരോ, തേനോ ഇതില്‍ ഉപയോഗിക്കാം.

ബദാം

ബദാം

ഒരു പിടി ബദാം തലേ രാത്രി വെള്ളത്തിലിട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇതിന്‍റെ തൊലി നീക്കം ചെയ്ത് രണ്ട് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനുട്ട് ഇങ്ങനെ ഇരുന്ന് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കുക.

Read more about: hair haircare
English summary

Natural Ways To Get Long And Shiny Hair

Natural Ways To Get Long And Shiny Hair, read more to know about,
Story first published: Friday, August 25, 2017, 12:22 [IST]
X
Desktop Bottom Promotion