മുടി ഇടതൂര്‍ന്ന് വളരാന്‍ പരീക്ഷിച്ചുറച്ച മാര്‍ഗ്ഗം

Posted By:
Subscribe to Boldsky

മുടി വളരുന്നില്ല, അറ്റം പൊട്ടിപ്പോവുന്നു, മുടിക്ക് ഉള്ളില്ല, താരന്‍ അസഹനീയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇന്നത്തെ കാലത്ത് പല പെണ്‍കുട്ടികളും നിരത്തുന്നത്. എളുപ്പ പരിഹാരം എന്ന നിലക്ക് പല കൃത്രിമ മാര്‍ഗ്ഗങ്ങള്‍ക്ക് പുറകേ പോകുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ ഉണ്ട്. അത് ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ഫലം വളരെ മോശമായിരിക്കും.

മുടി വളരാനും കഷണ്ടിക്കും ഉത്തമ പരിഹാരം കരിംജീരകം

എപ്പോഴും പരീക്ഷിച്ച് തെളിഞ്ഞ മാര്‍ഗ്ഗങ്ങള്‍ മാത്രമേ മുടിയുടെ കാര്യത്തില്‍ ചെയ്യാന്‍ പാടുകയുള്ളൂ. ഇവയില്‍ തന്നെ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ മുടിക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പരിഹാരം നല്‍കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഈ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുള്ള പരിഹാരം നല്‍കും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടിയില് ഉപയോഗിച്ച് നോക്കൂ. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും അതിനെയെല്ലാം എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ആഴ്ചയില്‍ മൂന്ന് ദിവസം സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കൂ. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും വളരാനും സഹായിക്കുന്നു.

കറിവേപ്പില

കറിവേപ്പില

മുടിയില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് കറിവേപ്പില, അകാല നര, മുടി കൊഴിച്ചില്‍ എന്നീ രണ്ട് പ്രശ്‌നങ്ങളേയും വളരെ ഫലപ്രദമായി തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് കറിവേപ്പില. വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേക്കുന്നത് മുടിക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മുക്തി നേടാന്‍ സഹായിക്കുന്ന ഒന്നാണ്.

ബ്രഹ്മി

ബ്രഹ്മി

ബ്രഹ്മിയാണ് മറ്റൊരു മാര്‍ഗ്ഗം. ബ്രഹ്മിയിട്ട് എണ്ണ കാച്ചി തേക്കുന്നത് വളരെ പണ്ടു മുതലേ ഉള്ള ഒരു കേശസംരക്ഷണോപാധിയാണ്. ഇത് മുടിയുടെ വേര് വരെ ഇറങ്ങിച്ചെന്ന് മുടിക്ക് വേണ്ട എല്ലാ കരുതലും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ബ്രഹ്മി പാടവരമ്പുകളില്‍ നിന്നും വീട്ടുമുറ്റത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ്.

കയ്യോന്നി

കയ്യോന്നി

കയ്യോന്നിയാണ് മുടിക്ക് ആരോഗ്യം നല്‍കുന്ന മറ്റൊരു കാര്യം. കഞ്ഞുണ്ണി ഉപയോഗിച്ച് എണ്ണ കാച്ചി തേക്കുന്നത് മുടിക്കും തലക്കും കുളിര്‍മ്മയും ആരോഗ്യവും നല്‍കുന്ന ഒരു കാര്യമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. കുളിക്കുന്നതിന് അല്‍പസമയം മുന്‍പ് ഒലീവ് ഓയില്‍ നല്ലതു പോലെ മുടിയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ചെമ്പരത്തിയെണ്ണ

ചെമ്പരത്തിയെണ്ണ

ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം കേശസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ചെമ്പരത്തി പൂവിട്ട് എണ്ണ കാച്ചി തേക്കുന്നത് അല്‍പം കൂടി ഗുണം നല്‍കുന്ന ഒന്നാണ്. എന്തുകൊണ്ടും മുടിക്ക് തേക്കാവുന്ന ഒന്നാണ് ചെമ്പരത്തിയെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്ലിക്ക

നെല്ലിക്ക

കാലങ്ങളായി മുടി സംരക്ഷണത്തില്‍ നെല്ലിക്കക്കുള്ള പങ്ക് ചില്ലറയല്ല. ഉണങ്ങിയ നെല്ലിക്ക പൊടിച്ച് വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നു. അതിലുപരി നെല്ലിക്ക പൊടിച്ച് എണ്ണ കാച്ചി തേക്കുന്നതും ഉത്തമമാണ്.

ബദാം ഓയില്‍

ബദാം ഓയില്‍

അല്‍പം വിലകൂടിയതാണെങ്കിലും ബദാം ഓയില്‍ ഉറപ്പുള്ള ഒരു പരിഹാര മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബദാം ഓയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് രാത്രി കിടന്നുറങ്ങുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയിലെ സൗന്ദര്യ ഉപയോഗങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അത്രയേറെ ഗുണങ്ങളാണ് കറ്റാര്‍ വാഴ നീര് നല്‍കുന്നത്. കറ്റാര്‍ വാഴ നീര് എണ്ണകാച്ചി തേക്കുന്നതും അല്ലാതെ നീര് മാത്രമായി തലയില്‍ തേക്കുന്നതും പല കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Natural ayurvedic Tips to Make Your Hair Grow Faster

Follow these easy and natural simple steps for hair, read on to know more about it.
Story first published: Tuesday, July 25, 2017, 11:06 [IST]