പോയ മുടിയ്ക്ക് പകരം വീണ്ടും മുടി മുളക്കും

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും അനുബന്ധ പ്രശ്‌നങ്ങളും ചില്ലറയല്ല ഇന്നത്തെ കാലത്ത്. ഇത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് പലരും അനുഭവിക്കുന്നത്. എന്നാല്‍ കേശസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മൂന്ന് കൂട്ടുകള്‍ നമുക്ക് കൈയ്യെത്തും ദൂരത്തുണ്ട്. ഇത് കേശസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും.

പുരുഷന് അമ്പതിലും മുപ്പതിന്റെ ചെറുപ്പം രഹസ്യമിതാ

പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവാം. എന്നാല്‍ ഇതിന് പരിഹാരമെന്നോണം വിപണിയില്‍ കണ്ട് വരുന്ന മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നത്തെ നേരിടാന്‍ വീണ്ടും ചികിത്സ നടത്തേണ്ടതായി വരും. എന്നാല്‍ ഇനി മുടി കൊഴിച്ചിലിനും കേശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മൂന്ന് കൂട്ടുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ആവണക്കെണ്ണ, മുട്ടയടെ മഞ്ഞ, തേന്‍ എന്നിവയാണ് മുടിക്ക് ആരോഗ്യം നല്‍കുന്നതിനും മുടി കൊഴിച്ചില്‍ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അവ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, ഒരു മുട്ട, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ മിശ്രിതങ്ങള്‍ എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് കവര്‍ ചെയ്യുക. നാല് മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. എല്ലാ ആഴ്ചയിലും രണ്ട് തവണ ഇത് ചെയ്യുക. ഒരു മാസം കൊണ്ട് തന്നെ നിങ്ങളെ ഞെട്ടിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ആവണക്കെണ്ണ

ആവണക്കെണ്ണ

മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഇതില്‍ വളരെ കൂടിയ തോതില്‍ ആമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ഫോളിക്കിളുകളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുന്നു. മാത്രമല്ല മുടിയുടെ പി എച്ച് ലെവല്‍ കൃത്യമാക്കുകയും ചെയ്യുന്നു.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞ. ഇത് മുടിക്ക് കരുത്ത് നല്‍കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയിലെ ജലാംശം അതു പോലെ തന്നെ ആരോഗ്യത്തോടെ നിര്‍ത്താന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് മുടിയെ സോഫ്റ്റ് ആകാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള തലയോട്ടിയും മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ്. ഇത് മുടി എപ്പോഴും മോയ്‌സ്ചുറൈസ് സ്വഭാവമുള്ളതാക്കി മാറ്റുന്നു.

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍

മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത്തരം കാരണങ്ങള്‍ പലര്‍ക്കും അറിയാത്തതാണ് മുടി കൊഴിച്ചില്‍ ഗുരുതരമാക്കുന്നത്. എന്തൊക്കെയാണ് പ്രധാനപ്പെട്ട കാരണങ്ങള്‍ എന്ന് നോക്കാം.

ഭക്ഷണത്തിലെ അപര്യാപ്തത

ഭക്ഷണത്തിലെ അപര്യാപ്തത

ഭക്ഷണത്തില്‍ ഉണ്ടാവുന്ന അപര്യാപ്തതയാണ് പ്രധാനപ്പെട്ട കാരണം. മുടിക്ക് ആവശ്യമുള്ള പോഷകങ്ങളും വിറ്റാമിനും പ്രോട്ടീനും ഒന്നും കിട്ടാതെയാവുമ്പോഴാണ് ഇത്തരത്തില്‍ മുടി കൊഴിയാനും മുടിയുടെ ആരോഗ്യം നശിക്കാനും എല്ലാം തുടങ്ങുന്നത്.

മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

മുടി കൊഴിയുന്നതിന് മാനസിക സമ്മര്‍ദ്ദം വളരെ പ്രശ്‌നമുള്ള ഒന്നാണ്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ മുടി കൊഴിച്ചില്‍ വളരെ ഭീകരമായി ബാധിക്കുന്നു.

പാരമ്പര്യം

പാരമ്പര്യം

ചിലരില്‍ പാരമ്പര്യമായി മുടി കൊഴിച്ചിലും കഷണ്ടിയും ഉള്ളവരായിരിക്കും. ഇത് പലപ്പോഴും ഒരു പ്രായമെത്തുന്നതോടെയാണ് തുടങ്ങുന്നത് തന്നെ. ഒരു പ്രായം കഴിയുമ്പോള്‍ ഇത് നില്‍ക്കുകയും ചെയ്യുന്നു.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗമാണ് മറ്റൊന്ന്. ചില മരുന്നുകള്‍ മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നു. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നവര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

English summary

Mix These Ingredients To Regrow Strong Hair

The following natural hair tonic will provide amazing effects, as it will help you strengthen and regrow your hair.
Story first published: Thursday, September 21, 2017, 10:46 [IST]