പെണ്‍കുട്ടികള്‍ അറിയണം, നീണ്ട മുടിയുടെ രഹസ്യം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് വളരെ വലിയ പ്രാധാന്യം നല്‍കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. എന്നാല്‍ പലപ്പോഴും സൗന്ദര്യംസംരക്ഷിക്കുന്നതിനായി പെട്ടെന്നുള്ള മാര്‍ഗ്ഗങ്ങള്‍ തേടി പോവുന്നവരാണ് പലരും. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.

ബ്ലാക്ക് ഹെഡ്‌സിനെ എന്നന്നേക്കുമായി ഓടിക്കാം

കാരണം മുടിസംരക്ഷണത്തിനും തിളക്കത്തിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നാം തേടാറുണ്ട്. നീണ്ട കരുത്തുള്ള കറുത്ത നിറമാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലര്‍ക്കും ഇത് ലഭിക്കണമെന്നില്ല. എന്നാല്‍ ഇനി മുടിയുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളും രഹസ്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

 ഇടക്കിടക്ക് വെട്ടുക

ഇടക്കിടക്ക് വെട്ടുക

ഇടക്കിടക്ക് മുടിയുടെ അറ്റം വെട്ടിക്കൊടുക്കുക. മാസത്തില്‍ ഒരു തവണ മുടി വെട്ടാന്‍ ശ്രദ്ധിക്കുക. അറ്റം മാത്രമേ വെട്ടിക്കളയാന്‍ പാടുകയുള്ളൂ. ഇത് മുടി വളരാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ അറ്‌റം പിളരാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

മുടി ചീകുന്നത്

മുടി ചീകുന്നത്

മുടി ചീകുന്നത് നല്ലതു പോലെ ശ്രദ്ധിക്കാം. മുടി ചീകുമ്പോള്‍ അല്‍പം എണ്ണ മുടിയുടെ അറ്റത്ത് തേക്കുന്നത് നല്ലതാണ്. ഇത് മുടിക്കുണ്ടാവുന്ന ഡാമേജ് എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല നല്ലൊരു കണ്ടീഷണര്‍ ആണ് ഇത്.

 ഷാമ്പൂവും കണ്ടീഷണറും

ഷാമ്പൂവും കണ്ടീഷണറും

ഷാമ്പൂ എത്ര വീര്യം കുറഞ്ഞതാണെങ്കില്‍ പോലും അത് മുടിയെ വരള്‍ച്ചയിലേക്ക് നയിക്കുന്നു. എന്നാല്‍ കണ്ടീഷണര്‍ ഷാമ്പൂ ഇട്ട് കഴിഞ്ഞ് തേച്ചാല്‍ അത് പല വിധത്തിലുള്ള കേശപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ഹെയര്‍മാസ്‌ക്

ഹെയര്‍മാസ്‌ക്

ഹെയര്‍മാസ്‌ക് ആണ് മറ്റൊന്ന്. ഇത് മുടിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് ആരോഗ്യവും ബലവും നല്‍കുന്നു. ഇതി മുടി ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍മാസ്‌കുകള്‍ മാത്രം ഉപയോഗിക്കുക.

തലയോട്ടി മസ്സാജ് ചെയ്യുക

തലയോട്ടി മസ്സാജ് ചെയ്യുക

തലയോട്ടി മസ്സാജ് ചെയ്യാന്‍ മടിക്കേണ്ടതില്ല. ഇത് ഫോളിക്കിളുകളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്ന സിറം ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. തലയോട്ടി ആരോഗ്യത്തോടെ വെക്കുന്നതാണ് മുടി വളര്‍ച്ചയുടെ ഏറ്റവും അത്യാവശ്യ ഘടകം.

സില്‍ക്ക് തലയിണ ഉപയോഗിക്കാം

സില്‍ക്ക് തലയിണ ഉപയോഗിക്കാം

തലയിണയുടെ കാര്യത്തിലും അല്‍പം ശ്രദ്ധിച്ചാല്‍ മതി. ഇത് മുടിയുടെ ആരോഗ്യത്തിനെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. സില്‍ക്ക് തുണികള്‍ കൊണ്ടുള്ള തലയിണ കവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റാണ് മറ്റൊന്ന്. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്താല്‍ അത് താരന്‍, പേന്‍ തുടങ്ങിയ എല്ലാ പ്രശ്‌നക്കാരേയും ഇല്ലാതാക്കുന്നു. ഇത് മുടിക്ക് ആരോഗ്യവും കരുത്തും നല്‍കാന്‍ സഹായിക്കുന്നു.

English summary

Long hair tips and secrets every girl should know about

Long hair looks fabulous, but as anyone who has ever grown their hair long will know, it can be very high maintenance. Here are some long hair tips and secrets
Story first published: Monday, September 11, 2017, 10:24 [IST]
Subscribe Newsletter