മുടികൊഴിച്ചില്‍ നിറുത്തും സവാളവിദ്യ

Posted By:
Subscribe to Boldsky

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷന്മാരെ ഒരുപോലെ അലട്ടുന്ന ഒന്നാണ്. ഇതിന് ഏറ്റവും ഫലപ്രദം സ്വാഭാവിക വഴികളുമാണ്.

സവാള മുടികൊഴിച്ചിലിനുള്ള ഇത്തരം സ്വാഭാവിക വഴികളില്‍ ഒന്നാണ്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി നല്ലപോലെ വളരാനും നര മാറാനുമെല്ലാം സവാള ഏറെ നല്ലതാണ്.

ഏതെല്ലാം വിധത്തിലാണ് സവാള മുടികൊഴിച്ചില്‍ തടയാന്‍ ഉപയോഗിയ്ക്കുകയെന്നറിയൂ,

ആര്‍ഗന്‍ ഓയില്‍

ആര്‍ഗന്‍ ഓയില്‍

1 സവാളയുടെ നീര്, 2 ടേബിള്‍സ്പൂണ്‍ ആര്‍ഗന്‍ ഓയില്‍ എന്നിവയെടുത്ത് കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ആഴ്ചയില്‍ 2 തവണ ചെയ്യാം.

തേന്‍

തേന്‍

സവാള ഒരെണ്ണം കഷ്ണങ്ങളാക്കി നുറുക്കി 3 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സിയില്‍ അടിയ്ക്കുക. ഈ പേസ്റ്റ് ശിരോചര്‍മത്തിലും മുടിയിഴകളിലും പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴൂകാം. ആഴ്ചയില്‍ രണ്ടു മൂന്നുതവണ ചെയ്യുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

3 ടേബിള്‍സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ, ഒരു സവാളയുടെ ജ്യൂസ് എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

റമ്മില്‍

റമ്മില്‍

2 സവാള അരിഞ്ഞത് 1 കപ്പ് റമ്മില്‍ കലര്‍ത്തുക. ഇത് 48 മണിക്കൂര്‍ നേരം വയ്ക്കുക. പിന്നീട് മുടിയില്‍ പുരട്ടാം. ആഴ്ചയില്‍ 2 ദിവസം ചെയ്യാം.

സവാളയുടെ നീര്

സവാളയുടെ നീര്

സവാളയുടെ നീര് മാത്രമെടുത്ത് ദിവസവും മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.

ഒലീവ് ഓയില്‍, വെളിച്ചെണ്ണ

ഒലീവ് ഓയില്‍, വെളിച്ചെണ്ണ

സവാളയുടെ നീരെടുക്കുക. ഇതില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നി ചേര്‍ത്തിളക്കുക. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഷാംപൂ തേച്ചു കഴുകിയ ശേഷം ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ മുടി കഴുകാം.

അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ

അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ

അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. 1 മണിക്കൂറെങ്കിലും ഇത തലയില്‍ വച്ചിരിക്കണം. ഇതിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകാന്‍ ഇത് സഹായിക്കും.

English summary

How To Use Onion To Treat Hair Loss

How To Use Onion To Treat Hair Loss, Read more to know about,
Story first published: Thursday, August 31, 2017, 15:57 [IST]
Subscribe Newsletter