For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട, നാരങ്ങ, മുടിയൊറ്റ എണ്ണം പൊഴിയില്ല

മുട്ട, നാരങ്ങ, മുടിയൊറ്റ എണ്ണം പൊഴിയില്ല

|

മുടികൊഴിച്ചില്‍ മിക്കവാറും പേരെ അലട്ടുന്ന പ്രശ്‌നം തന്നെയാണ്. കാരണങ്ങള്‍ പലതുമുണ്ടാകാം, തല കഴുകുന്ന വെള്ളം മുതല്‍ പോഷകങ്ങളുടെ കുറവുകള്‍ വരെ.മുടി ചുരുട്ടന്നതിനും ബലം നല്‍കുന്നതിനുമായുള്ള ഉപകരണങ്ങള്‍, ജെല്‍,സ്‌പ്രേ നിറം തുടങ്ങിയ ഉത്‌പന്നങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം മുടിയിഴകളെ നശിപ്പിക്കും. കൂടാതെ ഇവയുടെ ദീര്‍ഘകാല ഉപയോഗം മുടിയുടെ വളര്‍ച്ച കുറയ്‌ക്കും. മുറുക്കി പിന്നല്‍, മോശം ചീപ്പ്‌, മുടി പിരിക്കല്‍ എന്നിവയും മുടി കൊഴിച്ചിലിന്‌ കാരണമാകും.

ആഹാരത്തിലൂടെയുള്ള ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ഫലമാണ്‌ വിളര്‍ച്ച അഥവ രക്തക്കുറവ്‌. അമിത രക്തസ്രാവം മൂലവും ശരീരത്തിലെ ഫോലിക്‌ ആസിഡിന്റെ അപര്യാപ്‌തതയും സ്‌ത്രീകളിലെ വിളര്‍ച്ചയ്‌ക്ക്‌ കാരണമാകാറുണ്ട്‌. ഇത്‌ മൂലം ഹീമോഗ്ലോബിന്റെ ഉത്‌പാദനം കുറയുകയും അവയവങ്ങളിലേക്ക്‌ ഓക്‌സിജന്‍ എത്തുന്നതിന്റെ അളവ്‌ കുറയുകയും ചെയ്യും. മുടിയിഴകളിലേക്ക്‌ ഓക്‌സിജന്‍ എത്തിയില്ല എങ്കില്‍ ഇവ ദുര്‍ബലമാവുകയും പൊട്ടി പോവുകയും ചെയ്യും. ഇത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും.

പെട്ടന്നുള്ള ഭക്ഷണ നിയന്ത്രണം മൂലം ശരീര ഭാരത്തില്‍ അമിതമായ കുറവുണ്ടായാല്‍ മുടിയുടെ വളര്‍ച്ചയെ ദോഷമായി ബാധിക്കാറുണ്ട്‌. ശരീരത്തിലെ അവശ്യപോഷകങ്ങളുടെ അളവ്‌ കുറയുന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. ചില ഭക്ഷണങ്ങള്‍ വേണ്ട എന്നു വയ്‌ക്കുന്നതും മുടി വളര്‍ച്ച കുറയ്‌ക്കും.

മുടികൊഴിച്ചിലിന് കൃത്രിമമരുന്നുകളെ ആശ്രയിക്കുന്നതിനേക്കാള്‍ നല്ലതാണ് സ്വാഭാവിക വഴികള്‍ നോക്കുന്നത്. പ്രത്യേകിച്ച് പ്രകൃതിദത്ത വഴികള്‍.

ഇത്തരം പ്രകൃതിദത്ത വഴികളില്‍ ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ കൊണ്ട് മുടികൊഴിച്ചില്‍ പൂര്‍ണമായും മാറ്റാനുള്ള വഴികളെക്കുറിച്ചറിയൂ,യാതൊരു ദോഷവും വരുത്താതെ മുടിയ്ക്കു തിളക്കവും മൃദുത്വവും കൂട്ടുന്ന രീതികളാണ് ഇത്. പരീക്ഷിച്ചു നോക്കൂ, പ്രയോജനം ലഭിയ്ക്കും.

 മുട്ട, ചെറുനാരങ്ങ

മുട്ട, ചെറുനാരങ്ങ

ആദ്യത്തേത് മുട്ട, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സ്വാഭാവികമായ ഒരു ഷാംപൂവാണ്. ഇതെങ്ങനെയുണ്ടാക്കാമെന്നറിയൂ,

 മുട്ട, ചെറുനാരങ്ങ

മുട്ട, ചെറുനാരങ്ങ

ഒരു മുട്ട, ഒരു ചെറുനാരങ്ങ എന്നിവയാണ് ഈ ഷാംപൂ ഉണ്ടാക്കാന്‍ വേണ്ടത്. ഇവ രണ്ടും നല്ലപോലെ കലര്‍ത്തുക.

 മുട്ട, ചെറുനാരങ്ങ

മുട്ട, ചെറുനാരങ്ങ

മുടി നനച്ച ശേഷം ഇത് വേരുകള്‍ മുതല്‍ അറ്റം വരെ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിയ്ക്കുക.

 മുട്ട, ചെറുനാരങ്ങ

മുട്ട, ചെറുനാരങ്ങ

ഇത് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇതു ചെയ്യാം.

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയുപയോഗിച്ചും മുടികൊഴിച്ചില്‍ തടയാം. അര കപ്പ് തേങ്ങാവെള്ളം, അര ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്.

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം

ഇത് കൂട്ടിക്കലര്‍ത്തുക. മുടിയില്‍ ഇതു തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകണം. ആഴ്ചയില്‍ രണ്ടു തവണ ചെയ്യാം.

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം

തേങ്ങാവെള്ളം, കരിക്കിന്‍ വെള്ളം

കറ്റാര്‍ വാഴ ജെല്‍, ചെറുനാരങ്ങാജ്യൂസ് എന്നിവ കൊണ്ടും മുടികൊഴിച്ചില്‍ മാറ്റാനുള്ള മിശ്രിതമുണ്ടാക്കാം.

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, അര ചെറുനാരങ്ങ

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, അര ചെറുനാരങ്ങ

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, അര ചെറുനാരങ്ങ എന്നിവ കലര്‍ത്തി നല്ലൊരു ക്രീമാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ചെയ്യുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ നാരങ്ങാനീരു കലര്‍ത്തി തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും.

ഹെന്ന

ഹെന്ന

ഇതല്ലാതെയും മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ കഴിയുന്ന പല വഴികളുമുണ്ട്.ഏറെ പേരുകേട്ട ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണ് ഹെന്ന

ഉപയോഗിക്കുന്നത്. 'ഹെയര്‍ ആല്‍കെമിസ്റ്റ്' എന്ന് വിളിപ്പേരുള്ള മൈലാഞ്ചിക്ക് നരച്ച് ആരോഗ്യം നഷ്ടപ്പെട്ട മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്ഒരു കപ്പ് മൈലാ‍ഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാം.

നെല്ലിക്കപ്പൊടിയും, നാരങ്ങനീരും

നെല്ലിക്കപ്പൊടിയും, നാരങ്ങനീരും

വിറ്റാമിന്‍ സിയുടെയും, ആന്‍റി ഓക്സിഡന്‍റുകളുടെയും വന്‍ശേഖരമാണ് നെല്ലിക്കയിലുള്ളത്. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും, മുടിയുടെ നിറം മാറുന്നത് ചെറുക്കുകയും ചെയ്യുന്നുനെല്ലിക്കപ്പൊടിയും, നാരങ്ങനീരും സമമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. നെല്ലിക്ക എണ്ണ പതിവായി മുടിയില്‍ തേച്ചാല്‍ മുടിക്ക് കരുത്തും, കറുപ്പ് നിറവും വര്‍ദ്ധിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആല്‍ക്കലൈനുകളുടെ സാന്നിധ്യം മൂലം മുടിയുടെ പി.എച്ച് സന്തുലനം നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കും. ആസിഡിന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത് വഴി മുടി വളര്‍ച്ചയും, മുടിയുടെ കരുത്തും തിളക്കവും വര്‍ദ്ധിക്കും. മുടിയില്‍ പ്രയോഗിച്ച വസ്തുക്കളിലെ രാസഘടകങ്ങളുടെ അവശിഷ്ടങ്ങള്‍ തലോട്ടിയില്‍ നിന്ന് നീക്കം ചെയ്യാനും ആപ്പിള്‍സിഡെര്‍ വിനെഗര്‍ സഹായകരമാണ്ആപ്പിള്‍ സിഡെര്‍ വിനെഗറും, വെള്ളവും സമമായി ചേര്‍ത്ത് ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം ഉപയോഗിക്കുക. മുടിക്ക് മികച്ച ആരോഗ്യം നല്കാന്‍ ഇത് സഹായിക്കും.

ബദാം

ബദാം

ഒരു പിടി ബദാം തലേ രാത്രി വെള്ളത്തിലിട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇതിന്‍റെ തൊലി നീക്കം ചെയ്ത് രണ്ട് സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മിക്സ് ചെയ്ത് കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനുട്ട് ഇങ്ങനെ ഇരുന്ന് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കുക.

English summary

How To Use Lemon Juice To Stop Hair Falling

How To Use Lemon Juice To Stop Hair Falling
X
Desktop Bottom Promotion