മുടി തഴച്ചു വളരാന്‍ ഹെന്ന ഇങ്ങനെയിടണം

Posted By:
Subscribe to Boldsky

നല്ല മുടി സൗന്ദര്യലക്ഷണം മാത്രമല്ല, ആരോഗ്യ ലക്ഷണം കൂടിയാണ്. നല്ല മുടി ലഭിയ്ക്കാന്‍ പാരമ്പര്യമുള്‍പ്പെടെയുള്ള പല ഘടകങ്ങള്‍ ഏറെ പ്രധാനവുമാണ്.

മുടി വളരാന്‍ കൃത്രിമ വഴികള്‍ ഗുണം ചെയ്യില്ലെന്നു തന്നെ വേണം, പറയാന്‍. ഇതിനായി പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുക. ഇതാകുമ്പോള്‍ ദോഷഫലങ്ങള്‍ ഉണ്ടാകുകയുമില്ല.

മുടി വളരാന്‍ സഹായിക്കുന്ന വഴികളില്‍ ഒന്നാണ് ഹെന്ന. അതായത് മുടിയില്‍ മയിലാഞ്ചി തേയ്ക്കുന്നത്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും. മുടി നരയ്ക്കാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

മുടി വളരാന്‍ ഹെന്ന വെറുതെയിട്ടാല്‍ പോരാ, ചില പ്രത്യേക രീതികളുണ്ട്. ഈ രീതിയില്‍ ഇട്ടാല്‍ മുടി വളരുമെന്ന കാര്യം തീര്‍ച്ചയാണ്.

മുടി വളരാന്‍ സഹായിക്കുന്ന ഹെന്ന പായ്ക്കുകളെ കുറിച്ചറിയൂ,

നെല്ലിക്കാപ്പൊടി

നെല്ലിക്കാപ്പൊടി

അരകപ്പ് ഹെന്ന പൗഡര്‍, 2 ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി, കാല്‍കപ്പ് ചെറുചൂടുവെള്ളംഎന്നിവ കലര്‍ത്തുക. ഇത് 12 മണിക്കൂര്‍ വയ്ക്കുക. പിന്നീട് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് രണ്ടു മണിക്കൂര്‍ നേരം വച്ചിരിയ്ക്കുക. പിന്നീട് ഷാംപൂ ചെയ്തു കഴുകാം. ഇത് മാസത്തില്‍ ഒന്നുരണ്ടു തവണ ചെയ്യാ.ം

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

4 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 4 ടീസ്പൂണ്‍ കാപ്പിപ്പൊടി, 2 ടീസ്പൂണ്‍ ഓയില്‍, ഒരു മുട്ട, അല്‍പം തൈര് എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. നല്ല മിനുസമുളള മുടിയാണ് ഫലം

കറ്റാര്‍ വാഴ, ഹെന്ന

കറ്റാര്‍ വാഴ, ഹെന്ന

കറ്റാര്‍ വാഴ, ഹെന്ന എ്ന്നിവ ചേര്‍ത്തരച്ചു തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മുടി വളര്‍ച്ചയ്ക്കുള്ള നല്ലൊരു വഴിയാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് സഹായകമാണ്.

 തേങ്ങാപ്പാലില്‍

തേങ്ങാപ്പാലില്‍

ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടുപോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്കു പറ്റിയ മാര്‍ഗമാണിത്.

മുട്ട, ഹെന്ന

മുട്ട, ഹെന്ന

മുട്ട, ഹെന്ന എന്നിവ കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. മുട്ട ഉടച്ച് ഇതില്‍ ഹെന്ന പൗഡര്‍ കലക്കി മുടിയില്‍ പുരട്ടുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയാം.

തൈരും

തൈരും

തൈരും മുടി വളര്‍ച്ചെയ സഹായിക്കുന്ന ഒന്നാണ്. തൈരും മയിലാഞ്ചിപ്പൊടിയും കലര്‍ത്തി മുടിയില്‍ പുരട്ടുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുടിയ്ക്കു നല്ല മൃദുത്വവും ലഭിയ്ക്കും.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ആവണക്കെണ്ണയും ഹെന്ന പൗഡറും കലര്‍ത്തി മുടിയില്‍ പുരട്ടുക. ഇതിനുശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് അരച്ചതും ഹെന്നയും ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

ഹെന്ന

ഹെന്ന

ഹെന്ന പുരട്ടുമ്പോള്‍ ശരീരഭാഗങ്ങളില്‍ നിറം വരാതിരിക്കാന്‍ അല്‍പം വെളിച്ചെണ്ണ ആദ്യം പുരട്ടിയാല്‍ മതിയാകും. ഹെന്ന പുരട്ടി കഴിഞ്ഞു മുടി ഷാംപൂ ചെയ്യുമ്പോള്‍ കണ്ടീഷണര്‍ ഉപയോഗിയ്ക്കുക. മുടി വ്ല്ലാതെ വരണ്ടുപോകാതിരിക്കാന്‍ ന്ല്ലതാണ്.

ഹെന്ന പൊടി

ഹെന്ന പൊടി

ഹെന്ന പൊടി വാങ്ങുമ്പോള്‍ കെമിക്കലുകള്‍ അടങ്ങാത്തവ വാങ്ങുക. അല്ലെങ്കില്‍ ഫ്രഷായ ഇല അരച്ചുപയോഗിയ്ക്കാം

Read more about: haircare, beauty
English summary

How To Use Henna For Hair Growth

How To Use Henna For Hair Growth, read more to know about
Story first published: Wednesday, December 6, 2017, 19:19 [IST]
Subscribe Newsletter