മുടിയുടെ പ്രശ്നങ്ങൾ അകറ്റാൻ പേരയില

Posted By: Lekhaka
Subscribe to Boldsky

സൗന്ദര്യവസ്തുക്കളുടെ കൂട്ടത്തിൽ ഏറ്റവും പുതിയ അതിഥിയാണ് പേരയില.വിറ്റാമിൻ ബി,സി എന്നിവയുടെ കലവറയായ ഈ ഇല മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ മികച്ചതാണ്.മുടി നന്നായി തിളങ്ങാനാവശ്യമായ ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.ഈ ഇല പതിവായി ഉപയോഗിച്ചാൽ നിങ്ങൾ സ്വപ്‌നം കണ്ടിരുന്ന തരത്തിൽ നിങ്ങളുടെ മുടിയെ എത്തിക്കാനാകും.

നിങ്ങൾ ഇതുവരെ ഇത് ഉപയോഗിച്ചിട്ടില്ലെങ്കിൽ തുടർന്ന് വായിക്കുക.പേരയില കൊണ്ട് നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ എങ്ങനെ അകറ്റാമെന്ന് ഞങ്ങൾ പറഞ്ഞു തരാം.

താരൻ,വരണ്ടമുടി,മുടിയുടെ പൊട്ടൽ,എണ്ണമയം ഇതെല്ലാമാണ് സാധാരണ മുടിയെ സംബന്ധിച്ച പ്രശ്നങ്ങൾ.ഇവയ്‌ക്കെല്ലാം പരിഹാരം കാണാൻ ഈ പ്രകൃതിദത്ത ഇലയ്ക്ക് കഴിയും.ഇത് ഉപയോഗിക്കുന്ന രീതിയാണ് അതിന്റെ ഫലത്തെ നിശ്ചയിക്കുന്നത്.പേരയില മറ്റു ചേരുവകൾ കൂട്ടിചേർത്ത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.പേരയില ഫലപ്രദമായി ഉപയോഗിക്കേണ്ട വഴികൾ ചുവടെ കൊടുക്കുന്നു.

താരൻ അകറ്റാൻ പേരയിലയും നാരങ്ങാനീരും

താരൻ അകറ്റാൻ പേരയിലയും നാരങ്ങാനീരും

ഒരു പിടി പേരയില ബ്ലെൻഡറിൽ ഇട്ട് പൊടിച്ചെടുക്കുക.ഇതിലേക്ക് 2 -3 സ്പൂൺ നാരങ്ങാനീര് ചേർക്കുക.ഇത് തലയോട്ടിലേക്ക് തേച്ചു 20 മിനിട്ടിനു ശേഷം കഴുകിക്കളയുക.ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്താൽ താരൻ പൂർണ്ണമായും അകറ്റാനാകും.

ചുരുണ്ടമുടി അകറ്റാൻ പേരയിലയും വെളിച്ചെണ്ണയും

ചുരുണ്ടമുടി അകറ്റാൻ പേരയിലയും വെളിച്ചെണ്ണയും

2 സ്പൂൺ പേരയില പൗഡർ 3 സ്പൂൺ വെളിച്ചെണ്ണയുമായി കൂട്ടിച്ചേർക്കുക.ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം നേരിയ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.ആഴചയിൽ ഇത് ചെയ്താൽ ചുരുണ്ടമുടി അകറ്റാനാകും.

മുടിക്ക് പേരയിലയും വെണ്ണപ്പഴവും

മുടിക്ക് പേരയിലയും വെണ്ണപ്പഴവും

ഒരു പിടി പേരയില രണ്ടു കപ്പ് വെള്ളത്തിലിട്ട് 10 -15 മിനിറ്റ് തിളപ്പിക്കുക.ഇത് നന്നായി തണുത്തശേഷം പഴുത്ത അവക്കാഡോ/ വെണ്ണപ്പഴം പേസ്റ്റാക്കി അതിൽ മിക്സ് ചെയ്യുക.ഇത് തലയോട്ടിൽ തേച്ചു 25 -30 മിനിട്ടിനു ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയുക.ആഴ്ചയിൽ ഇത് ചെയ്താൽ ചൂട് കൊണ്ട് മുടി കേടാകുന്നത് തടയാം.

എണ്ണമയമുള്ള മുടിക്ക് പേരയിലയും മുട്ടയുടെ വെള്ളയും

എണ്ണമയമുള്ള മുടിക്ക് പേരയിലയും മുട്ടയുടെ വെള്ളയും

2 -3 സ്പൂൺ പേരയിലയും മുട്ടയുടെ വെള്ളയുമായി മിക്സ് ചെയ്തു തലയോട്ടിൽ തേച്ചു 40 മിനിറ്റിനു ശേഷം വെള്ളവും സാധാരണ ഷാമ്പൂവും ഉപയോഗിച്ച് കഴുകുക.ഇത് ആഴ്ചയിൽ ചെയ്താൽ മുടിയുടെ അധിക എണ്ണമയം മാറും.

മുടികൊഴിച്ചിൽ അകറ്റാൻ പേരയിലയും നെല്ലിക്കാ ചേർത്ത എണ്ണയും

മുടികൊഴിച്ചിൽ അകറ്റാൻ പേരയിലയും നെല്ലിക്കാ ചേർത്ത എണ്ണയും

1 സ്പൂൺ പേരയിലപൗഡറും 2 സ്പൂൺ നെല്ലിക്കയെണ്ണയും മിക്സ് ചെയ്തു തലയോട്ടിൽ തേച്ചു 30 മിനിട്ടിനു ശേഷം സാധാരണ ഷാമ്പൂവും അതിനുശേഷം കണ്ടിഷണറും പ്രയോഗിക്കുക.ഇത് ആഴ്ചയിൽ ചെയ്താൽ മുടികൊഴിച്ചിൽ പരിഹരിക്കാം.

വരണ്ടമുടിക്ക് പേരയിലയും ഒലിവ് എണ്ണയും

വരണ്ടമുടിക്ക് പേരയിലയും ഒലിവ് എണ്ണയും

5-6 പേരയില ഒരു പാത്രത്തിൽ ഇട്ട് 10 മിനിറ്റ് നന്നായി തിളപ്പിക്കുക.തണുത്ത ശേഷം അതിലേക്ക് 2 സ്പൂൺ ഒലിവ് എണ്ണ ചേർക്കുക.മുടിയിൽ പുരട്ടി 30 മിനിട്ടിനു ശേഷം നേരിയ ഷാമ്പൂ ഉപയോഗിച്ച് കഴുകുക.ഇത് ആഴ്ചയിൽ ചെയ്താൽ വരണ്ടമുടിക്ക് പരിഹാരം ലഭിക്കും.

മങ്ങിയ മുടിക്ക് പേരയിലയും ആപ്പിൾ സൈഡർ വിനാഗിരിയും

മങ്ങിയ മുടിക്ക് പേരയിലയും ആപ്പിൾ സൈഡർ വിനാഗിരിയും

1 സ്പൂൺ പേരയില പൗഡർ,1 / 2 സ്പൂൺ ആപ്പിൾ സൈഡർ വിനെഗർ ,3 സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു തലയോട്ടിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക.അതിനുശേഷം സാധാരണ ഷാമ്പൂ ഉപയോഗിച്ച് കഴുകുക.ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മങ്ങിയ മുടിക്ക് ശമനം കിട്ടും.

ചാരനിറമുള്ള മുടിക്ക് പേരയിലയും കറിവേപ്പിലയും

ചാരനിറമുള്ള മുടിക്ക് പേരയിലയും കറിവേപ്പിലയും

4 -5 പേരയിലയും ഒരു പിടി കറിവേപ്പിലയും ഒരു പാത്രത്തിൽ വെള്ളത്തിലിട്ട് 10 -15 മിനിറ്റ് നന്നായി തിളപ്പിക്കുക.തണുത്ത ശേഷം ഇതുപയോഗിച്ചു മുടി കഴുകുക.5 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.ഈ വിധത്തിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് നല്ല മുടി ലഭിക്കും.

Read more about: hair care, beauty
English summary

How To Use Guva Leaves For Hair problems

How To Use Guva Leaves For Hair problems, read more to know about
Story first published: Thursday, November 23, 2017, 18:05 [IST]
Subscribe Newsletter