താരന് പരിഹാരം ഒരു കപ്പു തൈരില്‍....

Posted By:
Subscribe to Boldsky

താരന്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. മുടി കൊഴിയാനും ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കാനും കാരണമാകുന്ന ഒന്ന്.

താരന്‍ അമിതമാകുന്നത് പല തലത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം കാരണമാകുകയും ചെയ്യും.

താരന്‍ നിശേഷം കളയാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുണ്ട്. അടുക്കളയിലെ തന്നെ കൂട്ടുകള്‍. ഇതിലൊന്നാണ് തൈര്. തൈരു കൊണ്ട് എങ്ങനെയാണ് താരന്‍ മാറ്റാന്‍ സാധിയ്ക്കുകയെന്നു നോക്കൂ,

തൈര്

തൈര്

മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളായാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.

മുട്ട

മുട്ട

ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തിളക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ഈ കൂട്ടിലെ അസിഡിറ്റിയും എന്‍സൈമുകളും താരന്‍ വളരുന്നത് തടയും.

ആര്യവേപ്പില

ആര്യവേപ്പില

തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന്‍ ഒഴിവാക്കും.

തൈര്

തൈര്

പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിയ്ക്കു മൃദുത്വം നല്‍കാനും നല്ലതുമാണ്.

English summary

How To Use Curd To Treat Dandruff

How To Use Curd To Treat Dandruff, read more to know about,
Subscribe Newsletter