മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

Posted By:
Subscribe to Boldsky

മുടി വളരുമെന്നു പറഞ്ഞ് കയ്യില്‍ കിട്ടിയതെന്തും പ്രയോഗിയ്ക്കുന്നത് അത്ര നല്ലതല്ല. ഉള്ള മുടി കൂടി പോകുന്നതായിരിയ്ക്കും, ഫലം.

തികച്ചും പ്രകൃതിദത്ത വഴികളിലൂടെ മുടി വളരാന്‍ സഹായിക്കുന്ന വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് നമ്മുടെ തൈര്.

തൈരില്‍ വിവിധ കൂട്ടുകള്‍ ചേര്‍ത്തു മുടിയില്‍ പരീക്ഷിച്ചു നോക്കൂ, മുടി നല്ലപോലെ വളരും.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുട്ട, തൈര് എന്നിവയാണ് ഒരു കൂട്ട്. 1 മുട്ടയും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. അല്‍പം തേന്‍ ചേര്‍ക്കുകയുമാകാം.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കപ്പ് തൈര്, 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 കപ്പു വെള്ളം എന്നിവ ചേര്‍ത്തിളക്കി മിശ്രിതമാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

അരക്കപ്പ് തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കും.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

3 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. നല്ലപോലെ മസാജ് ചെയ്യണം.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

തൈരും കറിവേപ്പിലയും ചേര്‍ന്ന മിശ്രിതവും മുടി വളരാനും മുടിയ്ക്കു കറുപ്പു നല്‍കാനും നല്ലതാണ്. കറിവേപ്പില നല്ലപോലെ അരയ്ക്കുക. ഇത് തൈരില്‍ കലക്കി തലയില്‍ തേയ്ക്കാം.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

ഒരു കപ്പു തേങ്ങാപ്പാല്‍, അരക്കപ്പു തൈര് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് 2 ടേബിള്‍സ്പൂണ്‍ കര്‍പ്പൂരാദിതൈലവും ചേര്‍ക്കുക. മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

മുടി തഴച്ചു വളരാന്‍ തൈര് ഇങ്ങനെ

ഉലുവയരച്ച് തൈരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഗുണം ചെയ്യും.

English summary

How To Use Curd For Better Hair Growth

How To Use Curd For Better Hair Growth, Read more to know about,
Please Wait while comments are loading...
Subscribe Newsletter