താരന്‍ പമ്പ കടക്കാന്‍ കറ്റാര്‍വാഴയും നാരങ്ങയും

Posted By:
Subscribe to Boldsky

തലയോട്ടിയില്‍ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് താരന്‍. ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുണ്ടാകുന്നതാണിത്. താരന്‍ ചൊറിച്ചിലിനും, ചര്‍മ്മപാളികള്‍ ഉണങ്ങി അടരുകളായി രൂപപ്പെടുന്നതിനും കാരണമാകും.

താരന്‍ മുടിയ്ക്കു മാത്രമല്ല, പ്രശ്‌നമുണ്ടാക്കുന്നത്. താരന്‍ അധികമാകുന്നത് ശരീരത്തിലെ ചര്‍മത്തിനു വരെ അലര്‍ജിയുണ്ടാക്കാം. പുരികത്തിലെ രോമങ്ങള്‍ പൊഴിഞ്ഞു പോകാന്‍ കാരണമാകാം. താരന്‍ അധികരിച്ചാല്‍ മുടി ഏതാണ്ടു പൂര്‍ണമായും പൊഴിഞ്ഞുപോകാം.

താരന് കാരണങ്ങള്‍ പലതുണ്ട്. മുടി വൃത്തിയായി സംരക്ഷിയ്ക്കാത്തതാണ് ഒരു കാരണം. തലയില്‍ പറ്റിപ്പിടിയ്ക്കുന്ന എണ്ണയും ചെളിയുമെല്ലാം താരനു കാരണമാകും. വരണ്ട സ്വഭാവമുള്ള മുടിയില്‍ പെട്ടെന്നു താരനുണ്ടാകാന്‍ സാധ്യതയേറെയാണ്.

താരന് മരുന്നുകളായി പലതും വിപണിയില്‍ ലഭ്യമാണെങ്കിലും ഗുണത്തോടൊപ്പം ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുമുണ്ടായെന്നു വരാം. കാരണം പല മരുന്നുകളിലും കൃത്രിമചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം. താരനൊപ്പം മുടിയും പോകുമെന്നതായിരിയ്ക്കും ഫലം.

താരനായി പല സ്വാഭാവിക വഴികളും പരിഹാരങ്ങളുമുണ്ട്. ഇവ ഉപയോഗിയ്ക്കുന്നതാണ് എറ്റവും നല്ലത്. ഇതില്‍ തന്നെ നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. നമ്മുടെ വീട്ടുമുറ്റത്തു തന്നെ വളര്‍ത്താവുന്ന കറ്റാര്‍വാഴ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. സൗന്ദര്യത്തിനു മാത്രല്ല, മുടിസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനുമെല്ലാം ഏറെ ഫലപ്രദമായ ഒന്ന്.

കറ്റാര്‍ വാഴയിലെ പെക്ടിന്‍ എന്ന ഘടകം മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, മുടി പൊട്ടുന്നത് തടയാനും, പുതിയ കോശങ്ങള്‍ രൂപപ്പെടാനും സഹായിക്കുന്നതാണ്. പോഷകങ്ങളെ തലമുടിക്കുള്ളിലേക്ക് സ്വീകരിച്ച് ആരോഗ്യമുള്ളതാക്കാന്‍ ഇത് സഹായിക്കും. സീബം, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് താരനെ ഇല്ലാതാക്കും. ആരോഗ്യമുള്ള പുതിയ കോശങ്ങള്‍ തലയോട്ടിക്ക് ആരോഗ്യവും പുതുമയും നല്കും. കറ്റാര്‍വാഴസത്തടങ്ങിയ കട്ടി കുറഞ്ഞ ഷാംപൂ തലമുടിയില്‍ തേക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. കറ്റാര്‍വാഴസത്ത് അടങ്ങിയ ഷാംപൂ അല്ലെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ സോഡിയം ലോറില്‍ സള്‍ഫേറ്റ് പോലുള്ള കടുപ്പമേറിയ സള്‍ഫേറ്റുകള്‍ അടങ്ങാത്തവ വേണം ഉപയോഗിക്കാന്‍. കറ്റാര്‍വാഴ ഉപയോഗിച്ച് താരനെയകറ്റാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ അല്ലെങ്കില്‍ നീര് നേരിട്ട് തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. 20 മിനുട്ട് കഴിഞ്ഞ് കുളിക്കാം. പതിനഞ്ച് ദിവസത്തേക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക. അല്ലെങ്കില്‍ പ്രശ്നം മാറുന്നത് വരെ ഉപയോഗിക്കുക. ചൊറിച്ചിലുള്ള, വീക്കമുള്ള ചര്‍മ്മത്തിനും, സൂര്യപ്രകാശമേറ്റുള്ള തകരാറുകള്‍ക്കും കറ്റാര്‍വാഴയുടെ നീര് തണുപ്പും സൗഖ്യവും നല്കും.ജെല്ലുകളേക്കാള്‍ നല്ലത് ശുദ്ധമായ കറ്റാര്‍ വാഴയുപയോഗിയ്ക്കുന്നതു തന്നെയാണ്. ജെല്ലുകളേക്കാള്‍ നല്ലത് ശുദ്ധമായ കറ്റാര്‍ വാഴയുപയോഗിയ്ക്കുന്നതു തന്നെയാണ്.

നാരങ്ങനീര്

നാരങ്ങനീര്

താരന്‍ ചെറുക്കാന്‍ നാരങ്ങനീര് തനിയെ ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ നാരങ്ങ നീരില്‍ കറ്റാര്‍വാഴ ജെല്‍ കലര്‍ത്തി തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കട്ടികുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം താരന്‍ കളയാന്‍ ഏറെ നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ തലേരാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് രാവിലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി കറ്റാര്‍വാഴ സത്ത് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് തലയിലെ അധികമായ എണ്ണമയത്തെയും ഫംഗസുകളെയും നീക്കം ചെയ്യും. പെട്ടന്ന് തന്നെ ഫലം ലഭിക്കില്ലെങ്കിലും അധികം വൈകാതെ ഫലം കണ്ടുതുടങ്ങുംമുടിയ്ക്കു യാതൊരു കേടും വരുത്താത്ത, പാര്‍ശ്വഫലങ്ങള്‍ വരുത്താത്ത വഴിയാണിത്.

യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും

യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും

യൂക്കാലിപ്റ്റസ് ഓയിലും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ തേച്ച് മൃദുവായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകുക. ഇവയില്‍ രണ്ടിലുമുള്ള ഔഷധഘടകങ്ങള്‍ മുടി വൃത്തിയാക്കും. അതിനാല്‍ തന്നെ തുടര്‍ന്ന് ഷാംപൂ ഉപയോഗിക്കേണ്ടതില്ല.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

ഷാംപൂ തേക്കുന്നതിന് മുമ്പ് കറ്റാര്‍ വാഴ ജെല്‍ തേക്കുന്നത് താരനെ അകറ്റും. ഇതിലെ പ്രകൃതിദത്ത എന്‍സൈമുകള്‍ മൃതകോശങ്ങളെ നീക്കം ചെയ്യും. അതേ സമയം ഇത് തലമുടിയിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. കറ്റാര്‍വാഴയുടെ നീര് തലയോട്ടിയിലെ പി.എച്ച് നിലനിര്‍ത്തുകയും താരന്‍ വീണ്ടും ഉണ്ടാവുന്നത് തടയുകയും ചെയ്യും. തലയില്‍ കറ്റാര്‍വാഴ ജെല്‍ മസാജ് ചെയ്ത് പത്ത് മിനുറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുകജെല്ലുകളേക്കാള്‍ നല്ലത് ശുദ്ധമായ കറ്റാര്‍ വാഴയുപയോഗിയ്ക്കുന്നതു തന്നെയാണ്മുടിയ്ക്കു യാതൊരു കേടും വരുത്താത്ത, പാര്‍ശ്വഫലങ്ങള്‍ വരുത്താത്ത വഴിയാണിത്.

ആവണക്കെണ്ണ

ആവണക്കെണ്ണ

അര കപ്പ് കറ്റാര്‍വാഴ ജെല്‍ എടുത്ത് രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടീസ്പൂണ്‍ ഉലുവ പൊടി, ഒരു ടീസ്പൂണ്‍ തുളസിപൊടി എന്നിവ ചേര്‍ക്കുക. ഇത് മിക്സറിലടിച്ച് തലമുടിയിലും തലയോട്ടിയിലും മാസ്ക് ഇടുക.ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് രാത്രി ഉറങ്ങുക. രാവിലെ ഒരു കടുപ്പം കുറഞ്ഞ ഷാംപൂവും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകി ഇത് നീക്കം ചെയ്യുക. താരനകറ്റാനും, മുടി കണ്ടീഷന്‍ ചെയ്യാനും, ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ മാസ്ക് ഉത്തമമാണ്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഇത് ചെയ്യുക.

തൈര്

തൈര്

കറ്റാര്‍ വാഴ. ഇത് അല്‍പം തൈര്, ചെറുനാരങ്ങാനീര് എന്നിവയ്‌ക്കൊപ്പം കലര്‍ത്തി തലയോടില്‍ പുരട്ടുന്നത് ഗുണം ചെയ്യും.താരന്‍ കളയാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചൂടാക്കി കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തു പുരട്ടുന്നത് താരന്‍ കളയാനുളള മറ്റൊരു വഴിയാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ചെയ്യാം. മുടി വളര്‍ച്ചയ്ക്കും ഇത് നല്ലൊരു സ്വാഭാവിക വഴിയാണ്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും മുടിയ്ക്കു മൃദുത്വം നല്‍കാനുമെല്ലാം കറ്റാര്‍ വാഴ്, വെളിച്ചെണ്ണ മിശ്രിതം ഏറെ നല്ലതാണ്.

കറ്റാര്‍ വാഴ, തുളസി

കറ്റാര്‍ വാഴ, തുളസി

കറ്റാര്‍ വാഴ, തുളസി എന്നിവ അരച്ചു തലയില്‍ തേയ്ക്കുന്നതും താരനകറ്റാനുള്ള നല്ലൊരു വഴിയാണ്. തികച്ചും സ്വാഭാവികമായ വഴി. തുളസിയുടെ ഔഷധഗുണങ്ങളും താരനെ ചെറുക്കാന്‍ സഹായിക്കും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കററാര്‍ വാഴയും തുളസയും ചേര്‍ന്ന മിശ്രിതം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ടു മുടിയ്ക്കു മറ്റു പല ഗുണങ്ങളുമുണ്ട്.മുടിയ്ക്കു ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍ വാഴ. രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം.

മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ അരച്ചു തലയില്‍ തേയ്ക്കുന്നത്. ഇതിലെ പല ഘടകങ്ങളും മുടിയെ കൂടുതല്‍ കരുത്തുള്ളതാക്കുംകഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും കറ്റാര്‍വാഴ സഹായിക്കും. ഇതിന്റെ ജെല്‍ തലയോടില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതുവഴി നാച്വറല്‍ മോയിസ്ചറൈസറായി പ്രവര്‍ത്തിക്കാനും കറ്റാര്‍ വാഴയ്ക്കു കഴിയുംതലയോടിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ മാറ്റാനും കറ്റാര്‍വാഴ തേയ്കുകന്നതു നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നല്‍കാനും കറ്റാര്‍ വാഴ തേയ്ക്കാംതലയുടെ മുന്‍ഭാഗത്തു നിന്നും മുടി കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് പലരുടേയും പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാര്‍ വാഴ.

English summary

How To Treat Dandruff Using Aloe Vera

How To Treat Dandruff Using Aloe Vera,read more to know about
Please Wait while comments are loading...
Subscribe Newsletter