വെള്ളത്തിലിട്ട വേപ്പില കൊണ്ട് മുടി കഴുകാം

Posted By:
Subscribe to Boldsky

കേശസംരക്ഷണം എന്നും എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. മഴക്കാലത്താണ് മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാവുന്നത്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. പലപ്പോഴും നമ്മുടെ തന്നെ ശീലങ്ങള്‍ ഉണ്ടാക്കുന്ന ദോഷമാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മുടിക്ക് പല തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതിന്റെയെല്ലാം ഫളമായി ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍.

താരനെ പൂര്‍ണമായും തുരത്താം കറുവയില

താരനെ പ്രതിരോധിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി രക്ഷയില്ലേ? എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ വളരെ ഫലപ്രദമായി നമുക്ക് പരിഹരിക്കാം. അതിനായി നമ്മുടെ വീട്ടു മുറ്റത്ത് തന്നെയുള്ള ചില കാര്യങ്ങള്‍ കൊണ്ട് പരിഹാരം കാണാം. ആര്യവേപ്പിന്റെ ഇല കൊണ്ട് ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. എങ്ങനെ ആര്യവേപ്പിന്റെ ഇല കൊണ്ട് താരനെയും പേനിനേയും പൂര്‍ണമായും തുരത്തി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാം എന്ന് നോക്കാം.

ആര്യവേപ്പിന്റെ വെള്ളം

ആര്യവേപ്പിന്റെ വെള്ളം

ആര്യവേപ്പിന്റെ വെള്ളമാണ് ഒരു പരിഹാരം. അല്‍പം ആര്യവേപ്പിന്റെ ഇലകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം ഒരു രാത്രി മുഴുവന്‍ അതു പോലെ തന്നെ വെക്കാം. അടുത്ത ദിവസം രാവിലെ ഈ വെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും അതോടൊപ്പം തന്നെ താരനെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും.

ഹെയര്‍ പാക്ക്

ഹെയര്‍ പാക്ക്

ആര്യവേപ്പിന്റെ ഇല കൊണ്ട് ഹെയര്‍പാക്ക് തയ്യാറാക്കാം. പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഹെയര്‍പാക്ക് ആണ് ഇത്. അല്‍പം ആര്യവേപ്പിന്റെ ഇല, ഒരു ലിറ്റര്‍ വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം നല്ലതു പോലെ തിളപ്പിച്ച് ഇതിലേക്ക് ആര്യവേപ്പിന്റെ ഇലകള്‍ ഇടാം. ഒരു രാത്രിക്ക് ശേഷം ഇത് നല്ലതു പോലെ വെള്ളത്തില്‍ പിഴിഞ്ഞ് അത് മിക്‌സിയില്‍ ചെറുതായി അരച്ചെടുക്കാം. ഈ പേസ്റ്റില്‍ അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്ത് മുടിയില്‍ തേക്കാം. തേന്‍ ചേര്‍ക്കുന്നതിലൂടെ മുടിക്ക് മൃദുലത വര്‍ദ്ധിക്കുന്നു. അരമണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

ആര്യവേപ്പും തൈരും

ആര്യവേപ്പും തൈരും

തൈരില്‍ ആര്യവേപ്പ് അരച്ച് മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടി തണുപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. മാത്രമല്ല മുടിയില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച കണ്ടീഷണര്‍ ആണ് തൈര്. ഇത് തലയിലെ വരള്‍ച്ച ഇല്ലാതാക്കി മുടിക്ക് മൃദുത്വവും തിളക്കവും നല്‍കുന്നു.

 ആര്യവേപ്പും വെളിച്ചെണ്ണയും

ആര്യവേപ്പും വെളിച്ചെണ്ണയും

വെളിച്ചെണ്ണയില്‍ ആര്യവേപ്പ് ഇട്ട് കാച്ചി അത് കൊണ്ട് തല കഴുകാം. ആ എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാനും സഹായിക്കും.

വേപ്പെണ്ണ മസ്സാജ്

വേപ്പെണ്ണ മസ്സാജ്

കൈകാല്‍ കടച്ചിലിനും മറ്റും വേപ്പെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇനി പേനിനേയും താരനേയും തുരത്താന്‍ എന്തുകൊണ്ടും ഉത്തമമാണ് വേപ്പെണ്ണ. വേപ്പെണ്ണ പുരട്ടി അല്‍പസമയം കഴിഞ്ഞ് ഷാമ്പൂ ഇച്ച് കഴുകിക്കളയാവുന്നതാണ്.

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പും നാരങ്ങ നീരും

ആര്യവേപ്പിന്റെ ഇല അരച്ച് അത് നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തമമാണ്. അതുകൊണ്ട് തന്നെ മുടിക്ക് തിളക്കം നല്‍കാനും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

English summary

How To Use Neem To Cure Dandruff

Dandruff is a common problem and many people are looking for effective solutions to cure it
Story first published: Tuesday, August 22, 2017, 11:20 [IST]
Subscribe Newsletter