മൂന്ന് രാത്രി മതി ഇനി മുഖം തിളങ്ങാന്‍

Posted By:
Subscribe to Boldsky

മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് പലരും. എന്നിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവില്ല മാത്രമല്ല കൈയ്യിലെ കാശിന്റെ കാര്യത്തില്‍ തീരുമാനമാകുകയും ചെയ്യും. ഇതുകൂടാതെ ബ്യൂട്ടി പാര്‍ലറിലെ പരീക്ഷണത്തിന്റെ ഫലമായി കിട്ടുന്ന പാര്‍ശ്വഫലങ്ങള്‍ വേറെയും. സ്‌ട്രെച്ച് മാര്‍ക്ക് പൂര്‍ണമായും മാറ്റാം

എന്നാല്‍ ഇനി മുഖത്തെ കറുത്ത പാടുകളും കറുത്ത കുത്തുകളും മറ്റ് സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് പ്രശ്‌നങ്ങളും മൂന്ന് രാത്രി കൊണ്ട് എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി ഉരുളക്കിഴങ്ങ് സഹായിക്കും. ബ്ലീച്ചിംഗ് ഗുണമാണ് ഉരുളക്കിഴങ്ങ് നല്‍കുന്നത്. എങ്ങനെയെന്ന് നോക്കാം.

ഉരുളക്കിഴങ്ങും നാരങ്ങ നീരും

ഉരുളക്കിഴങ്ങും നാരങ്ങ നീരും

ഉരുളക്കിഴങ്ങും നാരങ്ങ നീരും ചേരുമ്പോള്‍ സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഒരു ഉരുളക്കിഴങ്ങ് അര മുറി നാരങ്ങയുടെ നീര് എന്നിവയാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ലതു പോലെ അരച്ചെടുത്ത ഉരുളക്കിഴങ്ങ് അര നാരങ്ങ നീരുമായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. മൂന്ന് രാത്രി ഇത് ചെയ്താല്‍ മുഖത്തിന് നിറവംു മുഖത്തിന്റെ തിളക്കവും തിരിച്ച് പിടിക്കാം.

 ഉള്ളിയും ഉരുളക്കിഴങ്ങും

ഉള്ളിയും ഉരുളക്കിഴങ്ങും

ഉള്ളിയും ഉരുളക്കിഴങ്ങും കറി വെയ്ക്കാന്‍ മാത്രമല്ല നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധി കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനായി അരകഷ്ണം ഉള്ളിയും ഒരു ഉരുളക്കിഴങ്ങും ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉള്ളിയും ഉരുളക്കിഴങ്ങും അരച്ച് പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തിടുമ്പോള്‍ കട്ടിയായി തന്നെ തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്യാന്‍ ശ്രദ്ധിക്കുക. മൂന്ന് ദിവസം കൊണ്ട് തന്നെ മുഖത്തെ പ്രശ്‌നങ്ങളും പാടുകളും ഇല്ലാതാവും.

ഉരുളക്കിഴങ്ങും കാരറ്റും

ഉരുളക്കിഴങ്ങും കാരറ്റും

ഉരുളക്കിഴങ്ങും കാരറ്റും നല്ലൊരു ആസ്ട്രിജന്റെ ആണ്. മുഖത്ത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും മുഖത്തെ അഴുക്കിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉരുളക്കിഴങ്ങും കാരറ്റും അരച്ച് പേസ്റ്റാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇതും മുഖം തിളങ്ങാനും മുഖക്കുരു, കറുത്ത പാടുകള്‍ എന്നീ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങെന്ന അത്ഭുതം

ഉരുളക്കിഴങ്ങെന്ന അത്ഭുതം

ഉരുളക്കിഴങ്ങാണ് പ്രധാനമായും മുഖത്തിന് നിറം വരാന്‍ സഹായിക്കുന്നത്. മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുഖത്തെ ചര്‍മ്മകോശങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിയ്ക്കാനുമുള്ള കഴിവ് ഉരുളക്കിഴങ്ങിനുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തില്‍ ഉരുളക്കിഴങ്ങിനുള്ള പ്രാധാന്യം എടുത്ത് പറയേണ്ടതാണ്.

English summary

It Removes The Spots From Your Face In Just 3 Nights

It Removes The Spots From Your Face In Just 3 Nights.The following are recipes on how to remove spots using potatoes.
Story first published: Friday, February 10, 2017, 12:24 [IST]
Subscribe Newsletter