തലമുടിയ്ക്ക് ഇഞ്ചി വളമാകും, എങ്ങനെയെന്ന് നോക്കാം

Posted By:
Subscribe to Boldsky

കേശസംരക്ഷണം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. കാരണം അത്രയേറെയാണ് മുടിയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് പലരും ആശങ്കപ്പെടുന്നത്. എന്നാല്‍ പ ലപ്പോവും മുടിയുടെ ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.മൂന്ന് രാത്രി മതി ഇനി മുഖം തിളങ്ങാന്‍

എന്നാല്‍ ഇഞ്ചി മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും മുടിയെ സംരക്ഷിക്കുന്നതിനും മുന്നിലാണ്. ഇഞ്ചിയ്ക്ക് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഉള്ളത്. കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് ഇഞ്ചി. എങ്ങനെയെന്ന് നോക്കാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിനെക്കുറിച്ച് പരാതി പറയുന്നവര്‍ക്ക് ഇനി ശാശ്വത പരിഹാരമാണ് ഇഞ്ചി. കാരണം ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി നേരിട്ട് തന്നെ തലയോട്ടിയില്‍ തേയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ ഉടനെ തന്നെ നിര്‍ത്തും. ഇഞ്ചി നീര് തേയ്ക്കുന്നതും മുടിയുടെ കൊഴിച്ചില്‍ ഇല്ലാതാക്കുന്നു.

 താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണാനും ഇഞ്ചി മുന്നിലാണ്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് താരനെ ഇല്ലാതാക്കുന്നത്. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

തലയോട്ടിയിലെ മുറിവ്

തലയോട്ടിയിലെ മുറിവ്

പലര്‍ക്കും താരനും പേനും കടിച്ച് തലയോട്ടിയില്‍ മുറിവുണ്ടാകാറുണ്ട്. ഇതിനെ ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരമാണ് ഇഞ്ചി. മാത്രമല്ല തലയോട്ടിയില്‍ ഉണ്ടാവുന്ന കുരുവിനേയും മറ്റ് അലര്‍ജിയേയും ഇഞ്ചി ഇല്ലാതാക്കുന്നു.

മുടിയുടെ തിളക്കം

മുടിയുടെ തിളക്കം

തിളക്കമുള്ള മുടിയ്ക്കും പരിഹാരമാണ് ഇഞ്ചി. ഇഞ്ചി നീരിനോടൊപ്പം അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് രാത്രി മുഴുവന്‍ തലയില്‍ വെയ്ക്കുക. ഇത് തിളക്കമുള്ള മുടി നല്‍കുന്നു.

 വരണ്ട മുടിയ്ക്ക് പരിഹാരം

വരണ്ട മുടിയ്ക്ക് പരിഹാരം

വരണ്ട മുടിയ്ക്ക് പരിഹാരം കാണാനും നല്ലതാണ് ഇഞ്ചി. ഇഞ്ചിയില്‍ അല്‍പം ആവണക്കെണ്ണ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം തല വൃത്തിയായി കഴുകാം. ശേഷം കണ്ടീഷണര്‍ ഇടാവുന്നതാണ്. ഇത് വരണ്ട മുടിയെ ഇല്ലാതാക്കി ഈര്‍പ്പമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്നു.

English summary

how to use ginger for hair

Here is how to use ginger for your hair, read on to know more about it.
Story first published: Friday, February 10, 2017, 17:00 [IST]
Subscribe Newsletter