For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി കൊണ്ട് മുടി കൊഴിച്ചില്‍ നിര്‍ത്താം

മുടിക്ക് തിളക്കം നല്‍കാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍

|

എത്രയൊക്കെ തവണ മുടി ചീകുമ്പോഴും അത്രയൊക്കെ പ്രാവശ്യം മുടി കൊഴിയുന്നത് ആലോചിച്ചു നോക്കൂ. ഇത് പലപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസത്തിന്റെ അളവ് വളരെയധികം കുറക്കുന്നു. മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്നത് ഇത്തരം ്പ്രശ്‌നങ്ങള്‍ തന്നെയാണ്. വിപണിയില്‍ വരുന്ന എണ്ണകളും മരുന്നുകളും തേക്കുമ്പോള്‍ അത് ഉള്ള മുടിക്ക് കൂടി വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഇത് പലപ്പോഴും മുടിക്ക് എത്രത്തോളം ദോഷമാണെന്ന് നമുക്ക് പിന്നീടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്ലത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മുടിയുടെ അഴകും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം.

മുടിക്ക് വെളുത്തുള്ളി ഉപയോഗിച്ച് ഏത് പ്രശ്‌നത്തേയും പരിഹരിക്കാം. മുടി വളരാനും താരന്‍ പോവാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടിയുടെ അറ്റം പിളരുന്നത് തടയാനും എല്ലാം വെളുത്തുള്ളി കൊണ്ട് കഴിയും. മുടിക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. മുടി കൊഴിച്ചില്‍ മാറ്റുന്നു എന്നതിലുപരി മുടിയെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു വെളുത്തുള്ളി. വെളുത്തുള്ളിക്ക് കേശസംരക്ഷണത്തിലും സൗന്ദര്യസംരക്ഷണത്തിലും വളരെയധികം പ്രധാനപ്പെട്ട പങ്ക് തന്നെയുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം.

ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തും ഒറ്റമൂലിയിതാബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തും ഒറ്റമൂലിയിതാ

എന്നാല്‍ വെളുത്തുള്ളി കൊണ്ട് ഇനി മുടിക്ക് ആരോഗ്യം നല്‍കാം. മുടിയില്‍ ഷാമ്പൂവും മറ്റ് കൃത്രിമ എണ്ണകളും ഒന്നും ഉപയോഗിക്കാതെ തന്നെ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. അതിനായി വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാമെന്നും ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

മുടിക്ക് കട്ടിനല്‍കും

മുടിക്ക് കട്ടിനല്‍കും

കട്ടിയുള്ള മുടിയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് മുടിക്ക് കട്ടി ലഭിക്കുന്നില്ല. പക്ഷേ വെളുത്തുള്ളിയിലുള്ള ആന്റിബയോട്ടിക് പ്രോപ്പര്‍ട്ടീസ് മുടി കൊഴിച്ചിലിനെ തടയുകയും മുടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഇത് തലയോട്ടിയില്‍ ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുന്നു. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

 തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഇതും മുടി വളര്‍ച്ചയെ ഇല്ലാതാക്കുന്നു. തലയോട്ടിക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് തലയോട്ടിയിലെ വരള്‍ച്ചയെ ഇല്ലാതാക്കി മുടിക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുന്നു.

മുടി പൊട്ടുന്നത് തടയുന്നു

മുടി പൊട്ടുന്നത് തടയുന്നു

മുടി പൊട്ടുന്നത് തടയുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് മുടിക്ക് ബലം നല്‍കി മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും ഇല്ലാതാക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളിയിലൂടെ പരിഹാരം കാണാം.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

തലയോട്ടിയില്‍ രക്തയോട്ടം നല്ല രീതിയില്‍ ഉണ്ടെങ്കില്‍ അത് മുടി വളര്‍ച്ചക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. എന്നാല്‍ പലപ്പോഴും തലയില്‍ രക്തയോട്ടം കുറവായാല്‍ അത് മുടി മുരടിക്കാനും മുടിയുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

 വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കാം

വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കാം

10-15 വെളുത്തുള്ളിയല്ലി, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, 3-5 തുള്ളി കര്‍പ്പൂര തുളസിയെണ്ണ, 3-5 ടീ ട്രീ ഓയില്‍, ഒരു ഫുള്‍ ബോട്ടില്‍ ഷാമ്പൂ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി അല്ലി ഓരോന്നായി തൊലി കളഞ്ഞ് ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഈ പേസ്റ്റ് ക്രീം പരുവത്തില്‍ ആക്കാം. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ രണ്ട് തുള്ളി പെപ്പര്‍ മിന്റ് ഓയില്‍, കര്‍പ്പൂര തുളസിയെണ്ണ എന്നിവയില്‍ മിക്‌സ് ചെയ്യുക. ഇവ എല്ലാം കൂടി അലിഞ്ഞ് ചേരുന്നത് വരെ ഇളക്കണം. ഇത് പിന്നീട് ഷാമ്പൂവിലേക്ക് ചേര്‍ക്കാം. ഇങ്ങനെയാണ് വെളുത്തുള്ളി ഷാമ്പൂ തയ്യാറാക്കുന്നത്.

പേനിനെ തുരത്താന്‍

പേനിനെ തുരത്താന്‍

പേനും ഈരും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് വെളുത്തുള്ളി ഷാമ്പൂ. ആഴ്ചയില്‍ വെറും മൂന്ന് തവണ ഉപയോഗിച്ചാല്‍ തന്നെ പേനും ഈരും എല്ലാം പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കുന്നു വെളുത്തുള്ളി ഷാമ്പൂവിലൂടെ. വെളുത്തുള്ളിക്ക് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടെങ്കിലും മുടി കൊഴിച്ചിലിനെ ഇല്ലാതാക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ ഗുണം.

മുടിക്ക് കരുത്ത്

മുടിക്ക് കരുത്ത്

മുടിക്ക് കരുത്ത് നല്‍കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഷാമ്പൂ ഉപയോഗിച്ച് മുടിയുടെ ആരോഗ്യവും നമുക്ക് സംരക്ഷിക്കാം. മുടിക്ക് ആരോഗ്യവും തിളക്കവും മുടിയിഴകള്‍ക്ക് കരുത്തും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് വെളുത്തുള്ളി ഷാമ്പൂ. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കണം. പൂര്‍ണമായും ഫലം ലഭിക്കും എന്ന കാര്യത്തില്‍ സംശയമേ ഇല്ല. ഇത്തരത്തില്‍ താരനേയും മറ്റ് കേശസംരക്ഷണത്തിന് വില്ലാനാവുന്ന പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഷാമ്പൂ നല്ലൊരു ഒറ്റമൂലിയാണ്.

English summary

How To Use Garlic Shampoo For Hair Loss

Let’s talk about how garlic helps curb hair fall and boost hair growth
X
Desktop Bottom Promotion