For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ മുഴുവനും പോവാന്‍ ഒരു തുള്ളി ആവണക്കെണ്ണ

ആവണക്കെണ്ണയില്‍ തന്നെ നിങ്ങള്‍ക്ക് എന്നന്നേക്കുമായി താരനെ പ്രതിരോധിക്കാം

|

താരനെ ഇല്ലാതാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണോ നിങ്ങള്‍? എന്നാല്‍ പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന വഴികളെല്ലാം തന്നെ പലപ്പോവും പല വിധത്തില് ദോഷകരമായി ബാധിക്കുക കൂടിയാണ് ചെയ്യുന്നത്. താരന്‍ വന്നാല്‍ കണ്ണില്‍ കണ്ട ഷാമ്പൂവും മറ്റും വാങ്ങിത്തേക്കുന്നവര്‍ക്ക് പലപ്പോഴും പാര്‍ശ്വഫലങ്ങളെ ഭയക്കേണ്ടി വരും.

ദിവസവും ബദാമെങ്കില്‍ ചര്‍മ്മം ഉഗ്രനാവുംദിവസവും ബദാമെങ്കില്‍ ചര്‍മ്മം ഉഗ്രനാവും

എന്നാല്‍ ഇനി താരനെ പ്രതിരോധിക്കാന്‍ അല്‍പം ആവണക്കെണ്ണക്ക് കഴിയും. താരനെ പ്രതിരോധിക്കുക മാത്രമല്ല താരനെ വേരോടെ നശിപ്പിച്ച് ആരോഗ്യമുള്ള മുടി വളരാനും ആവണക്കെണ്ണ സഹായിക്കും. എങ്ങനെ ആവണക്കെണ്ണ ഉപയോഗിച്ച് താരന്‍ ഇല്ലാതാക്കാം എന്ന് നോക്കാം. അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ നിന്നും ലഭിക്കും.

ആവണക്കെണ്ണ നേരിട്ട്

ആവണക്കെണ്ണ നേരിട്ട്

ആവണക്കെണ്ണ നേരിട്ട് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് താരന് പരിഹാരം നല്‍കും. അതിലുപരി ഇത് മുടി വളര്‍ച്ചയും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന താരനെ ഇല്ലാതാക്കാന്‍ അല്‍പം ആവണക്കെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

രാത്രി മുഴുവന്‍

രാത്രി മുഴുവന്‍

ആവണക്കെണ്ണ രാത്രി മുഴുവന്‍ തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരനും പേനും എല്ലാം ഇല്ലാതാവും. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും തലയോട്ടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ആവണക്കെണ്ണയും ജോജോബ ഓയിലും

ആവണക്കെണ്ണയും ജോജോബ ഓയിലും

ആവണക്കെണ്ണയും ജോജോബ ഓയിലുമാണ് മറ്റൊന്ന്. ഇത് രണ്ടും കൂടി മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. അതിനു ശേഷം അല്‍പം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകാവുന്നതാണ്.

 കണ്ടീഷണറില്‍ മിക്‌സ് ചെയ്യാം

കണ്ടീഷണറില്‍ മിക്‌സ് ചെയ്യാം

കണ്ടീഷണറില്‍ മിക്‌സ് ചെയ്ത് ആവണക്കെണ്ണ തേക്കാവുന്നതാണ്. ഇത് മുടി വളര്‍ച്ചക്കും മുടിയുടെ മൃദുലത വര്‍ദ്ധിപ്പിക്കാനും മാത്രമല്ല മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. താരന്റെ പൊടിപോലുമില്ല എന്നതാണ് സത്യം.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയില്‍ ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ നിന്നും താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഫംഗസ് അണുബാധയില്‍ നിന്നും തലയോട്ടിയെ രക്ഷിക്കാനും സഹായിക്കുന്നു.

ഒമേഗ 9

ഒമേഗ 9

ഒമേഗ 9 ഫാറ്റി ആസിഡ് കൊണ്ട് പല ഗുണങ്ങളും ഉണ്ട്. ഇതാകട്ടെ ആവണക്കെണ്ണയില്‍ വളരെ കൂടുതലാണ്. ഇത് നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ ഒമേഗ 9 ഫാറ്റി ആസിഡ് തലയേയും മുടിയേയും സംരക്ഷിക്കുന്നു.

English summary

How To Use Castor Oil For Treating Dandruff

If someone were to ask you to name the oil that is best for treating dandruff, Have you ever used castor oil for dandruff? Read this article.
Story first published: Tuesday, August 1, 2017, 10:03 [IST]
X
Desktop Bottom Promotion