For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വേണമെന്നുണ്ടെങ്കില്‍ കുളിയ്ക്കുമ്പോള്‍ ശ്രദ്ധ

മുടിയുടെ ആരോഗ്യത്തിന് നമ്മള്‍ കുളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

|

മുടിയുടെ കാര്യത്തില്‍ പലപ്പോഴും പലരും പരാജയം തന്നെയാണ്. കാരണം മുടി എങ്ങനെ വൃത്തിയാക്കണമെന്നോ മുടിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കണമെന്നോ പലര്‍ക്കും അറിയില്ല. അതു തന്നെയാണ് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനുള്ള കാരണം. മുടി പനങ്കുല പോലെ വേണോ, ബിയറിലല്‍പ്പം തേന്‍

എന്നാല്‍ ഇനി മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുളിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. താരന്‍ മുടി കൊഴിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളേയും വിദഗ്ധമായി നേരിടാന്‍ അല്‍പം ശ്രദ്ധ തന്നെയാണ് അത്യാവശ്യം. കുളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. മുഖത്തെ മുറിപ്പാടിന്‌ നിമിഷപരിഹാരം

 മുടി കഴുകാം

മുടി കഴുകാം

മുടി സമയമെടുത്ത് തന്നെ കഴുകാം. വെള്ളം മാത്രം ഒഴിച്ചാല്‍ പോര. കൈകൊണ്ട് വൃത്തിയായി കഴുകുക തന്നെ വേണം.

 ഷാമ്പൂ ഉപയോഗിക്കാം

ഷാമ്പൂ ഉപയോഗിക്കാം

ഷാമ്പൂ ഉപയോഗിക്കാം. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ ഇന്നൊരു ഷാമ്പൂ നാളെ മറ്റൊരെണ്ണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തരുത്. ഉപയോഗിക്കുമ്പോള്‍ മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയ്ക്കും അനുസരിച്ചുള്ള ഷാമ്പൂ തിരഞ്ഞെടുക്കുക.

 ഷാമ്പൂ നേരിട്ട് പുരട്ടരുത്

ഷാമ്പൂ നേരിട്ട് പുരട്ടരുത്

പലരും ഷാമ്പൂ കൈയ്യില്‍ എടുത്ത് അതങ്ങനെ തന്നെ തലയില്‍ പുരട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കാം. ഇത് കെമിക്കലിന്റെ പവ്വര്‍ കുറയ്ക്കാന്‍ സഹായിക്കും.

തല മസ്സാജ് ചെയ്യുക

തല മസ്സാജ് ചെയ്യുക

തലയില്‍ ഷാമ്പൂ തേച്ച് പിടിപ്പിക്കുമ്പോള്‍ തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു.

 കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം അതൊരിക്കലും തലയോട്ടിയില്‍ തേച്ച് പിടിപ്പികരുത്. മുടിയില്‍ മാത്രം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം.

ചൂടുവെള്ളം

ചൂടുവെള്ളം

തലയില്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. ഇത് മുടി കൊഴിച്ചിലിന് ആക്കം കൂട്ടും.

 പൂര്‍ണമായും കഴുകിക്കളയുക

പൂര്‍ണമായും കഴുകിക്കളയുക

കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ് ഷാമ്പൂവും സോപ്പും എല്ലാം മുടിയില്‍ നിന്ന് പൂര്‍ണമായും കഴുകിക്കളഞ്ഞു എന്ന് ഉറപ്പ് വരുത്തുക.

നനഞ്ഞ മുടി

നനഞ്ഞ മുടി

ഒരിക്കലും നനഞ്ഞ മുടി ചീകരുത്. ഇത് മുടി പൊട്ടിപ്പോവനും മുടി വളര്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 നനഞ്ഞ മുടിയും ഉറക്കവും

നനഞ്ഞ മുടിയും ഉറക്കവും

ഒരിക്കലും കുളികഴിഞ്ഞ് നനഞ്ഞ മുടിയുമായി ഉറങ്ങരുത്. ഇത് മുടി ഇടയ്ക്ക് പൊട്ടിപ്പോവാന്‍ കാരണമാകും.

English summary

How To Take Head Bath For Healthy Hair

Before you enter into the shower and apply a generous dose of shampoo, we would want you to read this post on head bath tips.
X
Desktop Bottom Promotion