For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റും

കേശസംരക്ഷണത്തില്‍ താരന്‍ വില്ലനാവുന്നത് നമ്മളില്‍ പലരും കാണുന്നതാണ്

|

കേശസംരക്ഷണത്തില്‍ ഏറ്റവും വില്ലനാവുന്ന ഒന്നാണ് താരന്‍. ഇത് മുടിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. താരന്‍ കാരണം മുടിയുടെ ആരോഗ്യം നശിക്കുകയും മുടിപൊട്ടിപ്പോവുകയും ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങളാണ് താരന്‍ മൂലം ഉണ്ടാവുന്നത്. അതിന് പരിഹാരം തേട് നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

ചെമ്പരത്തി ഇങ്ങനെയെങ്കില്‍ മുടിവളര്‍ച്ച ഗ്യാരണ്ടിചെമ്പരത്തി ഇങ്ങനെയെങ്കില്‍ മുടിവളര്‍ച്ച ഗ്യാരണ്ടി

എന്നാല്‍ താരനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം. പൂര്‍ണമായും താരനെ പ്രതിരോധിക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് താരനെ പ്രതിരോധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 വെളുത്തുള്ളി

വെളുത്തുള്ളി

ഇതിലുള്ള ആന്റി ഫംഗല്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തന്നെയാണ് താരനെ പ്രതിരോധിക്കുന്നത്. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തലയിലെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

 മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി ചര്‍മസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുള്‍ട്ടാണി മിട്ടി കുതിര്‍ത്ത ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

വിനാഗിരി

വിനാഗിരി

വിനാഗിരിയാണ് മറ്റൊരു പ്രധാന പരിഹാര മാര്‍ഗ്ഗം. ഒരു ബൗളില്‍ അല്‍പം വിനാഗിരി എടുത്ത് ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്.

ഹെന്നയും നെല്ലിക്കയും

ഹെന്നയും നെല്ലിക്കയും

മൈലാഞ്ചിയില പൊടിച്ചതും നെല്ലിക്കപൊടിയും നാരങ്ങ നീരില്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത് താരനെ പ്രതിരോധിക്കുന്നു. 20 മിനിട്ട് ശേഷം കഴുകിക്കളയാവുന്നതാണ്.

 വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും

വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും

വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. താരനുള്ള ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

 ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയില്‍ തേച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പ്രതിരോധിക്കുന്നു.

 ചെറുപയര്‍ പരിപ്പും ഒലീവ് ഓയിലും

ചെറുപയര്‍ പരിപ്പും ഒലീവ് ഓയിലും

ചെറുപയര്‍ പരിപ്പ് അരച്ചതും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. 15 മിനിട്ട് ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് താരനെ തുരത്താനുള്ള മറ്റൊരു വഴി. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

How to remove dandruff fast

There are several natural remedies to get rid of dandruff quickly and permanently. Easy ways to get reduce dandruff from hair.
Story first published: Tuesday, September 26, 2017, 15:47 [IST]
X
Desktop Bottom Promotion