കഷണ്ടി കൊണ്ട് വലയുന്ന ചെറുപ്പക്കാര്‍ ശ്രദ്ധിക്കാം

Posted By:
Subscribe to Boldsky

കഷണ്ടി ഇന്നത്തെ കാലത്ത് പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. പ്രായമായവരേക്കാള്‍ ഇപ്പോള്‍ ചെറുപ്പക്കാരിലാണ് കഷണ്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ മുടി കൊഴിച്ചില്‍ തുടങ്ങി അത് മൂര്‍ദ്ധന്യാവസ്ഥയിലാകുമ്പോഴാണ് പലപ്പോഴും പലരും കഷണ്ടിയെപ്പറ്റി വാചാലരാകുന്നത്.

അതുകൊണ്ട് തന്നെ മുടിയുള്ള സമയത്ത് അല്‍പം ശ്രദ്ധ മുടിയ്ക്ക് നല്‍കിയാല്‍ കഷണ്ടി എന്ന പ്രശ്‌നം ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കം. മുടിയ്ക്കനുസരിച്ച എണ്ണ, മുടി വളരും നിസ്സംശയം

ആരോഗ്യം തന്നെ പ്രധാനം

ആരോഗ്യം തന്നെ പ്രധാനം

ആരോഗ്യകരമായ ജീവിത രീതിയ്ക്ക് മുടി കൊഴിയുന്നതില്‍ വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. കാരണം നിങ്ങള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മുടിയുടെ കാര്യത്തില്‍ പിന്നെ ടെന്‍ഷനടിയ്‌ക്കേണ്ട ആവശ്യമില്ല.

 മുടി സംരക്ഷണം

മുടി സംരക്ഷണം

മുടിസംരക്ഷണമാണ് മറ്റൊരു പ്രധാന പ്രശ്‌നം. വൃത്തിയില്ലാത്ത മുടിയെ പെട്ടെന്ന് പ്രശ്‌നങ്ങള്‍ ബാധിയ്ക്കുന്നു. ഇടക്കിടെ മുടി വെട്ടാനും ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാനും കൂടുതല്‍ ശ്രദ്ധ നല്‍കുക.

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

മുടി കൊഴിച്ചില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുക. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും മുന്‍പ് തന്നെ ഇത് ചെയ്ത് തുടങ്ങാം. ചെറുതായി ചൂടാക്കിയ എണ്ണ കൊണ്ട് തലയില്‍ മസ്സാജ് ചെയ്യുക.

ഗ്രീന്‍ ടീ ബാഗ്

ഗ്രീന്‍ ടീ ബാഗ്

ഗ്രീന്‍ ടീ ബാഗിന് കഷണ്ടിയെ പ്രതിരോധിയ്ക്കാനുള്ള കഴിവുണ്ട്. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയ്ക്ക് ആരോഗ്യം നല്‍കുന്നു.

 ധ്യാനം സ്ഥിരമാക്കുക

ധ്യാനം സ്ഥിരമാക്കുക

ധ്യാനം സ്ഥിരമാക്കുന്നത് മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുകയും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മൈലാഞ്ചിയും കഷണ്ടിയും

മൈലാഞ്ചിയും കഷണ്ടിയും

മൈലാഞ്ചി മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കഷണ്ടി ഇല്ലാതാക്കുകയും കേശസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

How to Prevent Premature Baldness and Quick Remedies for Hair Loss

How to Prevent Premature Baldness Quick Remedies for Hair Loss.
Story first published: Friday, February 3, 2017, 17:38 [IST]