വെളുത്തുള്ളിയും നാരങ്ങ നീരും താരന്റെ പൊടിപോലുമില്ല

Posted By:
Subscribe to Boldsky

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്ന് പോവുന്ന അവസ്ഥയാണ് താരന്‍. താരനെ ഇല്ലാതാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ലെങ്കില്‍ അതിന് പരിഹാരം ഇനി നാരങ്ങയിലുണ്ട്. താരനെ എന്നന്നേക്കുമായി ഇല്ലാതാക്കി താരനെന്ന പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല താരനെ മുടിസംരക്ഷണത്തിലെ വില്ലനായാണ് എല്ലാവരും കണക്കാക്കുന്നതും. ഇതൊരു ഫംഗസ് ആണ്. മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും എല്ലാം താരന്‍ കാരണമാകുന്നു. തലയോട്ടിയിലെ ചര്‍മ്മത്തെയാണ് ഈ ഫംഗസ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ചികിത്സ ആരംഭിക്കേണ്ടത് തലയോട്ടിയിലെ ചര്‍മ്മത്തിലാണ്.

തലയോട്ടിയില്‍ ചൊറിച്ചില്‍, വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കും ഉതിര്‍ന്ന് വീഴുന്ന പൊടികള്‍ എന്നിവ കണ്ടാല്‍ ഉറപ്പിക്കാം നിങ്ങളില്‍ താരന്‍ ഉണ്ടെന്ന്. നിരന്തരമായ ചൊറിച്ചിലും തടിപ്പുകളും എല്ലാം താരന്റെ ഫലമായാണ് ഉണ്ടാവുന്നത്. പലപ്പോഴും ഈ പ്രശ്‌നം അണുബാധയായി മാറുന്നു കൂടിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും പെട്ടെന്ന് തന്നെ നമ്മള്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.

സ്‌കിന്‍ ടാഗ് മാറ്റാന്‍ ഡോക്ടര്‍ വേണ്ട, ഒറ്റമൂലി

താരന്‍ കൂടുതലായാല്‍ അത് തലയോട്ടിയില്‍ മാത്രമല്ല ശിരോ ചര്‍മ്മത്തിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന. കക്ഷം,മുഖം, നെഞ്ച് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ താരന്‍ പ്രശ്‌നമാക്കുന്നു. കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ ഇത് പിന്നീട് വളരെ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. മാത്രമല്ല മുടിയുടെ ആരോഗ്യം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ താരനെ ഇല്ലാതാക്കി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. നാരങ്ങയിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് നിസ്സാരമായി ഇല്ലാതാക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത് തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി താരനെ മുഴുവനായി ഇല്ലാതാക്കുന്നു.

ആസ്പിരിനും നാരങ്ങ നീരും

ആസ്പിരിനും നാരങ്ങ നീരും

ആസ്പിരിനും നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും മാറ്റുന്നു. മാത്രമല്ല തലയുടെ ആരോഗ്യം മുഴുവനായി സംരക്ഷിക്കുകയും ചെയ്യുന്നു.

ടീ ട്രീ ഓയിലും നാരങ്ങ നീരും

ടീ ട്രീ ഓയിലും നാരങ്ങ നീരും

കേശസംരക്ഷണത്തിന് വളരെയധികം സഹായകമാവുന്ന ഒന്നാണ് നാരങ്ങ നീര്. ടീ ട്രീ ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡയും നാരങ്ങ നീരും

ബേക്കിംഗ് സോഡയും നാരങ്ങ നീരും

ബേക്കിംഗ് സോഡയും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നതും താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ബേക്കിംഗ് സോഡ ഉത്തമമാണ്. ഇത് എല്ലാ വിധത്തില്‍ മുടിയെ അസ്വസ്ഥമാക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നാരങ്ങ

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നാരങ്ങ

ആപ്പിള്‍ സിഡാര്‍ വിനീഗറും നാരങ്ങ നീരുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇതിലുള്ള അസിഡിക് അംശമാണ് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇത് രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ചാല്‍ അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിക്ക് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേക്കുമ്പോള്‍ ഇതില്‍ രണ്ട് കപ്പ് വെള്ളം ഒഴിക്കാന്‍ ശ്രദ്ധിക്കണം.

മൗത്ത് വാഷ്

മൗത്ത് വാഷ്

മൗത്ത് വാഷ് കൊണ്ടും താരനെ കളയാം. മൗത്ത് വാഷില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് നല്ലൊരു കണ്ടീഷണര്‍ ആണ്. ഇതിലുള്ള ആല്‍ക്കഹോള്‍ ഘടകമാണ് പലപ്പോഴും താരനെതിരെ പ്രതിരോധിക്കുന്നത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം വേണം കഴുകിക്കളയാന്‍. ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്താല്‍ താരന്‍ പൂര്‍ണമായും ഇല്ലാതാവും.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് തനിയേ തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്താലും മുടിയുടെ ആരോഗ്യം നിലനില്‍ക്കുകയും താരനെ പ്രതിരോധിക്കാന്‍ കഴിയുകയും ചെയ്യുന്നു. എന്നാല്‍ ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്താല്‍ മതി. താരനെ പമ്പ കടത്താം.

 ഉപ്പ്

ഉപ്പ്

ഉപ്പും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേച്ചാലും താരനെ പ്രതിരോധിക്കാം. കല്ലുപ്പ് നല്ലതു പോലെ വെള്ളത്തില്‍ കലക്കി ഇതില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ താരനെ പ്രതിരോധിക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയില്‍ നാരങ്ങ നീര് ചേരുമ്പോഴും ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഇതും താരനെതിരെ പൊരുതുന്നതിന് വളരെയധികം സഹായകമാവുന്ന ഒന്നാണ്. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലും മാറുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൊണ്ടും താരനെ പ്രതിരോധിക്കാം. വെളുത്തുള്ളി ചതച്ച് അതില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് അതിന്റെ നീര് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ മനസ്സിലാവും നിങ്ങള്‍ക്ക് താരന്‍ പോയെന്ന്. പെട്ടെന്നുള്ള പരിഹാരമാര്‍ഗ്ഗമാണിത്.

English summary

How to Get Rid of Dandruff with lemon ten Natural Treatments

How to Get Rid of Dandruff with lemon ten Natural Treatments read on.
Story first published: Friday, December 8, 2017, 13:15 [IST]