For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെ മാറ്റാം കണ്ണടച്ച് തുറക്കും മുന്‍പ്

വെറും ദിവസങ്ങള്‍ കൊണ്ട് താരനെ പ്രതിരോധിക്കാം

|

താരനെ പ്രതിരോധിക്കാന്‍ പല പ്രതിവിധികളും ചെയ്യാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ പല മാര്‍ഗ്ഗങ്ങളും കൃത്രിമ മാര്‍ഗ്ഗങ്ങളാണെങ്കില്‍ അത് പലപ്പോഴും വളരെ പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ പലപ്പോഴും താരനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍.

ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ക്രീം പുരട്ടുമോ?ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ക്രീം പുരട്ടുമോ?

ഏതൊക്കെ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ താരനെ വളരെ ഫലപ്രദമായി നേരിടാം. പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ എങ്ങനെ കേശസംരക്ഷണവും താരനെതിരെ പ്രതിരോധിക്കാം എന്നും നോക്കാം.

തേങ്ങാപ്പാലും ചെറുനാരങ്ങ നീരും

തേങ്ങാപ്പാലും ചെറുനാരങ്ങ നീരും

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.

 വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരം

വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരം

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കാം. അതിനായി പച്ചക്കര്‍പ്പൂരം തന്നെയാണ് ഏറ്റവും ഉത്തമം

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി

ചെറുപയര്‍ പൊടി താളിയാക്കി ഉപയോഗിച്ച് കുളിക്കുന്നതും താരന്‍ മാറ്റാന്‍ സഹായിക്കും.

തലയിലെ അഴുക്കിനെ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ചെറുപയര്‍ പൊടി ഉപയോഗിക്കും

ചീവക്കാ പൊടി

ചീവക്കാ പൊടി

ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരന്‍ മാറ്റും.

 ഉലുവ

ഉലുവ

ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും താരന്‍ അകറ്റും.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന്‍ മാറ്റിതരും.

English summary

How to get rid of dandruff quickly

How to get rid of dandruff quickly! Dandruff is a recurring problem most of the time.We recommend you to read the entire article for a more permanent result.
Story first published: Friday, July 14, 2017, 17:46 [IST]
X
Desktop Bottom Promotion