രണ്ട് തുള്ളി നാരങ്ങ നീര് മതി നര മാറാന്‍

Posted By:
Subscribe to Boldsky

മുടി നരക്കുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. അതിനായി ഹെയര്‍ ഡൈ വാങ്ങി പുരട്ടുന്നവരും പല വിധത്തിലുള്ള എണ്ണകള്‍ ശീലമാക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ ബാക്കിയുള്ള മുടി കൂടി നരക്കാന്‍ കാരണമാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നേരിടാം.

മുടികൊഴിച്ചില്‍ പരിഹാരം നല്‍കും വെളുത്തുള്ളി വിദ്യ

വെറും നാരങ്ങയിലൂടെ മുടി നല്ല സുഖമായി കറുപ്പിക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നാരങ്ങ നീര് വെളുത്ത മുടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും സ്മൂത്തനെസ്സും വര്‍ദ്ധിപ്പിക്കും. അതിനായി നാരങ്ങ നീര് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം- സ്റ്റെപ് 1

തയ്യാറാക്കുന്ന വിധം- സ്റ്റെപ് 1

ഒരു നാരങ്ങ എടുത്ത് നല്ലതു പോലെ പിഴിഞ്ഞ് പരമാവധി നീരെടുക്കുക. ശേഷം അല്‍പം വെള്ളം നല്ലതു പോലെ ചൂടാക്കി ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കാം. വെള്ളവും നാരങ്ങ നീരും ഒരേ അളവില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 സ്റ്റെപ് 2

സ്റ്റെപ് 2

ഇതിലേക്ക് അല്‍പം ഓറഞ്ച് ജ്യൂസ് കൂടി ചേര്‍ക്കുന്നതാണ് അടുത്തത്. എല്ലാം നല്ലതു പോലെ യോജിപ്പിക്കണം. നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ അല്‍പം കണ്ടീഷണറും ഇതില്‍ ചേര്‍ക്കാവുന്നതാണ്. നല്ലതു പോലെ ഊ ചേരുവകളെല്ലാം യോജിപ്പിക്കാം.

സ്റ്റെപ് 3

സ്റ്റെപ് 3

തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലില്‍ എടുത്ത് ഇത് അല്‍പാല്‍പമായി തലയില്‍ സ്‌പ്രേ ചെയ്യുക. ഇത്തരത്തില്‍ ആദ്യ പ്രാവശ്യം ചെയ്തത് ചെറുതായി ഉണങ്ങിക്കഴിഞ്ഞാല്‍ രണ്ടാമതും ചെയ്യുക. ഇത്തരത്തില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശേഷം ഒരു പ്ലാസ്റ്റിക് കവര്‍ എടുത്ത് തലയില്‍ മൂടി വെക്കാം.

സ്റ്റെപ് 4

സ്റ്റെപ് 4

സൂര്യപ്രകാശം നേരിട്ട് തലയില്‍ പതിക്കുന്ന രീതിയില്‍ വേണം നിങ്ങള്‍ ഇരിക്കാന്‍. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും അത്തരത്തില്‍ ഇരിക്കണം. എന്നാല്‍ ഇത് ചര്‍മ്മത്തിന് ദോഷമാകാതിരിക്കാന്‍ സണ്‍ പ്രൊട്ടക്ഷന്‍ക്രീം ദേഹത്ത് തേച്ച് പിടിപ്പിച്ചിരിക്കണം.

സ്റ്റെപ് 5

സ്റ്റെപ് 5

ഇത്തരത്തില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം വീണ്ടും നാരങ്ങയും ഓറഞ്ച് ജ്യൂസും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടി അരമണിക്കൂര്‍ കൂടി വെക്കണം. ഇതാണ് അവസാന സ്റ്റെപ്.

സ്റ്റെപ് 6

സ്റ്റെപ് 6

മുകളില്‍ പറഞ്ഞതു പോലെ എല്ലാം ചെയ്ത് കഴിഞ്ഞാല്‍ മുടി നല്ലതു പോലെ കഴുകണം. അതും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മാത്രമേ മുടി കഴുകാന്‍ പാടുകയുള്ളൂ. സാധാരണയായി നാരങ്ങ നീര് നിങ്ങളുടെ മുടിയുടെ പി എച്ച് ലെവല്‍ കുറക്കുകയാണ് ചെയ്യുന്നത്.

 മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

നരച്ച മുടിക്ക് പരിഹാരം കാണുക എന്നതിലുപരി പല തരത്തിലുള്ള ഗുണങ്ങളാണ് ഇതിനുള്ളത്. നരച്ച മുടിയെ ഒന്നൊഴിയാതെ ഇല്ലാതാക്കുന്നു. മുടിക്ക് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നു.

English summary

How To Dye Your Hair With Lemon Juice

This post tells you how to dye your hair with lemon juice. To know more, keep reading.
Story first published: Wednesday, August 16, 2017, 10:45 [IST]
Subscribe Newsletter