For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാവെള്ളവും നാരങ്ങയും, ഒറ്റമുടി കൊഴിയില്ല

|

മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പല കാരണങ്ങളാലും മുടികൊഴിച്ചിലുണ്ടാകാം. മുടിവേരുകള്‍ ദുര്‍ബലമാകുമ്പോഴാണ് മുടികൊഴിച്ചിലുണ്ടാകുന്നത്.

മുടിവേരുകള്‍ ദുര്‍ബലമാകാന്‍ കാരണങ്ങള്‍ പലതുണ്ട്. പോഷകാംശങ്ങളുടെ അഭാവം മുതല്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരെ ഇതിനുള്ള കാരണങ്ങളാകാറുണ്ട്. ഇതിനു പുറമെ വരണ്ട ശിരോചര്‍മവും തൈറോയ്ഡ് പോലുളള ചില രോഗങ്ങളും ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളുമെല്ലാം മുടികൊഴിച്ചില്‍ രൂക്ഷമാക്കും. നേരായ രീതിയിലെ സംരക്ഷണമില്ലെങ്കിലും മുടികൊഴിച്ചില്‍ രൂക്ഷമാകാറുണ്ട്.

ദിവസവും 100 വരെ മുടിയിഴകള്‍ കൊഴിയുന്നതു സ്വാഭാവികമാണെന്നു പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ കൊഴിയുന്നത് മുടികൊഴിച്ചില്‍ എന്ന ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടതും.

മുടി കൊഴിച്ചിലിനും മുടിസംരക്ഷണത്തിനും പ്രകൃതിദത്ത വഴിയോളം ഫലപ്രദമായ യാതൊന്നുമില്ല. മുടികൊഴിച്ചില്‍ നിര്‍ത്തുമെന്നും പറഞ്ഞ് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന മരുന്നുകള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഭേദം.

മുടികൊഴിച്ചിലിനുള്ള തികച്ചും സ്വാഭാവിക പരിഹാരങ്ങളില്‍ ഒന്നാണ് നമ്മുടെ നാളികേരവെള്ളവും ചെറുനാരങ്ങയും. മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന തികച്ചും സ്വാഭാവിക പരിഹാരമെന്നു പറയാം.

നാളികേരവെള്ളവും നാരങ്ങാനീരും ചേരുമ്പോള്‍ മുടിയ്ക്ക് ആവശ്യമായ പല പോഷകങ്ങളും ലഭിയ്ക്കുന്നു. പോരാത്തതിന് ഇത് മുടിവേരുകള്‍ക്ക് ഈര്‍്പ്പം നല്‍കും. അതായത് മുടിവേരുകള്‍ വരണ്ടതാകുന്നതു തടയും. മുടി കൊഴിഞ്ഞു പോകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് മുടിവേരുകള്‍ വരണ്ടതാകുന്നത്.

എതു വിധത്തിലാണ് നാരങ്ങയും തേങ്ങാവെള്ളവും മുടി കൊഴിച്ചിലിന് പ്രതിവിധിയാകുന്നതെന്നറിയൂ,

തേങ്ങാവെള്ളത്തിന്

തേങ്ങാവെള്ളത്തിന്

തേങ്ങാവെള്ളത്തിന് മുടിവേരുകളെ ഈര്‍പ്പമുള്ളതാക്കി വയ്ക്കാന്‍ കഴിവുണ്ട്. ഇതുപോലെ മുടിയുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള കഴിവുമുണ്ട്. മുടിയ്ക്കു തിളക്കം നല്‍കാനും നാളികേരവെള്ളം ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം മുടിയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുമാണ്. ഇതിലെ ഫാറ്റി ആസിഡ്, പ്രോട്ടീനുകള്‍ എന്നിവയാണ് മുടിയ്ക്ക് ഈ ഗുണം നല്‍കുന്നത്. ഇവ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുടിവേരുകള്‍ പൊട്ടുന്നതു തടയും. ഇതിലെ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ താരന്‍ തടയുന്നതിനും മറ്റ് അണുബാധകള്‍ക്കും പരിഹാരവുമാകും. ഇതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റ് ന്യൂട്രിയന്റുകള്‍ കൊളാജന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. ഇത് മുടിയ്ക്കു ബലം നല്‍കും. ഇതിലെ ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി എന്നിവ മുടിവേരുകള്‍ പൊട്ടുന്നതു തടയാന്‍ സഹായിക്കും. ഇതിലെ ധാതുക്കള്‍ മുടിവളര്‍്ച്ചയെ സഹായിക്കും.

മുടിയിലെ അഴുക്കുകള്‍

മുടിയിലെ അഴുക്കുകള്‍

ഇതിനു പുറമേ മുടിയിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. മുടികൊഴിച്ചിലിനുളള ഒരു പ്രധാന കാരണം മുടിയില്‍ അഴുക്കുണ്ടാകുന്നതാണ്. ഇതിനുള്ള പ്രതിവിധി കൂടിയാണ് ചെറുനാരങ്ങ. ഇതുവഴി മുടിവേരുകളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹവും ശക്തിപ്പെടും. ഇതും മുടിവളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയുടെ ആന്റിഫംഗല്‍, ആന്റിമൈക്രോബിലയല്‍ ഗുണങ്ങള്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഏറെ

നല്ലതാണ്

ഏതു തരത്തിലുള്ള മുടിയ്ക്കും

ഏതു തരത്തിലുള്ള മുടിയ്ക്കും

ഏതു തരത്തിലുള്ള മുടിയ്ക്കും ചേരുന്ന മിശ്രിതമാണിത്. ഇവ രണ്ടും ചേര്‍ത്തു തയ്യാറാക്കാനും പുരട്ടാനും ഏറ്റവും എളുപ്പവുമാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുകയെന്നറിയൂ,

1 കപ്പു തേങ്ങാവെള്ളം, ഒരു ചെറുനാരങ്ങയുടെ നീര്

1 കപ്പു തേങ്ങാവെള്ളം, ഒരു ചെറുനാരങ്ങയുടെ നീര്

1 കപ്പു തേങ്ങാവെള്ളം, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. ഇവ രണ്ടും കലര്‍ത്തി ഒരു സ്േ്രപ ബോട്ടിലില്‍ നിറയ്ക്കുക.

മുടി

മുടി

മുടി ചീകി ജടയൊഴിവാക്കുക. മുടി പല ചെറിയ ഭാഗങ്ങളായി തിരിയ്ക്കുക. പിന്നീട് മുടിവേരുകള്‍ മുതല്‍ കീഴ്ഭാഗം വരെ ഈ മിശ്രിതം സ്േ്രപ ചെയ്യുക. പിന്നീട് പതുക്കെ മസാജ് ചെയ്യണം.

ആ മിശ്രിതം

ആ മിശ്രിതം

ആ മിശ്രിതം മുക്കാല്‍ മണിക്കൂര്‍ നേരം ഇങ്ങനെ തന്നെ വയ്ക്കുക. തേങ്ങാവെള്ളത്തിലേയും നാരങ്ങാനീരിലേയും പോഷകങ്ങള്‍ മുടിയ്ക്ക് ആഗിരണം ചെയ്യാനുളള സമയം നല്‍കാനാണിത്. പിന്നീട് സാധാരണ പോലെ കഴുകിക്കളയാം.

ആഴ്ചയില്‍

ആഴ്ചയില്‍

ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഈ മാര്‍ഗം ആവര്‍ത്തിയ്ക്കുക. മുടികൊഴിച്ചില്‍ മാറിക്കിട്ടും. ഒറ്റത്തവണ കൊണ്ടു ഫലം കിട്ടില്ല.

ഇതിനൊപ്പം

ഇതിനൊപ്പം

ഇതിനൊപ്പം മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുക്കളും പോഷകങങളുമെല്ലാം ഭക്ഷണ്ത്തില്‍ ഉള്‍പ്പെടുത്തുക. ഇത് മുടി കൊഴിഞ്ഞു പോകാതിരിയ്ക്കാന്‍ അത്യാവശ്യമാണ്.

മുടിയ്ക്കു മൃദുത്വവും തിളക്കവും

മുടിയ്ക്കു മൃദുത്വവും തിളക്കവും

മുടിയ്ക്കു മൃദുത്വവും തിളക്കവും നല്‍കാനും ഈ പ്രത്യേക മിശ്രിതം സഹായിക്കും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും നല്ലതാണ്. വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരവും.

English summary

How To Stop Hair Loss Using Coconut Water And Lemon

How To Stop Hair Loss Using Coconut Water And Lemon, Read more to know about,
X
Desktop Bottom Promotion