For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരും ഉലുവയും മതി ഇടതൂര്‍ന്ന മുടിക്ക്

മുടിയെ പ്രതിസന്ധിയിലാക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ തൈര് സഹായിക്കുന്നു

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആരും തയ്യാറാവില്ല. ആണാണെങ്കിലും പെണ്ണാണെങ്കിലും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ആണുങ്ങള്‍ക്കാണെങ്കില്‍ കഷണ്ടി എന്നും ഒരു വെല്ലുവിളിയായി മാറുകയാണ്. എന്നാല്‍ ഇനി മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരല്‍ തുടങ്ങി മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തൈരിന് കഴിയും.

മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ വഴിമുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ വഴി

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിക്കുള്ള പങ്ക് ചില്ലറയല്ല. തൈരിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. മുടിക്ക് ആരോഗ്യവും കരുത്തും നല്‍കാന്‍ തൈരില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്.

തൈരും ഉലുവയും

തൈരും ഉലുവയും

തൈരില്‍ ഉലുവ പൊടിച്ചത് ചേര്‍ത്ത് ഇതി തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും ബലവും നല്‍കുന്നു.

 മുട്ടയുടെ വെള്ളയും തൈരും

മുട്ടയുടെ വെള്ളയും തൈരും

മുട്ടയുടെ വെള്ളയും തൈരും മുടിക്ക് കരുത്തും തിളക്കവും ആരോഗ്യവും നല്‍കാന്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുട്ടയും തൈരും സമാസമം മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടി വളരാനും നല്ല തിളക്കം നല്‍കാനും സഹായിക്കുന്നു.

 തൈരും നാരങ്ങ നീരും

തൈരും നാരങ്ങ നീരും

പലപ്പോഴും മുടിയിലെ താരനും പേനുമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന പ്രശ്‌നക്കാര്‍. എന്നാല്‍ ഇനി പേനിനേയും താരനേയും നിമിഷ നേരം കൊണ്ട് ഓടിക്കാന്‍ സഹായിക്കും മാര്‍ഗ്ഗമാണ് തൈരും നാരങ്ങ നീരും. ഒരു കപ്പ് തൈരില്‍ രണ്ട് സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് താരനേയും പേനിനേയും ഇല്ലാതാക്കും.

 നെല്ലിക്കപ്പൊടിയും തൈരും

നെല്ലിക്കപ്പൊടിയും തൈരും

നെല്ലിക്കപ്പൊടിയും തൈരും ഇതു പോലെ തന്നെ മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന വഴിയാണ്. ഇവ രണ്ടും മുടിയില്‍ തേച്ച് പിടിപ്പിച്ച് ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. ഇത് മുടി വളരാന്‍ സഹായിക്കുന്നു.

 പുളിച്ച തൈര്

പുളിച്ച തൈര്

നല്ലതു പോലെ പുളിച്ച തൈര് ഇത്തരത്തില്‍ കേശസംരക്ഷണത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ഇത് മുടിക്ക് ആരോഗ്യവും കരുത്തും നല്‍കി അകാല നരയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പുളിച്ച തൈര് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം.

തൈരും ഒലീവ് ഓയിലും

തൈരും ഒലീവ് ഓയിലും

തൈരും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ വരള്‍ച്ച മാറ്റുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തൈരും കറിവേപ്പിലയും

തൈരും കറിവേപ്പിലയും

കറിവേപ്പില അരച്ചതും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നതും അകാലനര പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു.

English summary

Homemade Curd Hair Packs For Dry Damaged Hair

All curd hair packs serves best for dry hair treatments at home.
Story first published: Thursday, September 14, 2017, 17:58 [IST]
X
Desktop Bottom Promotion