മുടിയഴകിന് നെല്ലിക്കയില്‍ അല്‍പം കറിവേപ്പില

Posted By:
Subscribe to Boldsky

സൗന്ദര്യസങ്കല്‍പ്പത്തില്‍ എന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് കേശസംരക്ഷണം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാത്തത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കാറുണ്ട്. ഇന്നത്തെ കാലത്ത് മുടിയുടെ നീളത്തേക്കാള്‍ ശ്രദ്ധിക്കുന്നതും മുടിയുടെ ആരോഗ്യം തന്നെയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും കൃത്യമായി നടക്കുന്നില്ല എന്നതാണ് സത്യം.

മുടിക്ക് നീളവും കറുപ്പും അഴകും ആരോഗ്യവും നല്‍കുന്നിതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ശ്രദ്ധ തന്നെയാണ്. എന്നാല്‍ നമ്മുടെ സമയമില്ലായ്മയും മുടിയുടെ തിരക്കും ദിവസവും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും എല്ലാം പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കന്നു. എത്രയൊക്കെയായാലും മുടിക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ചെയ്യേണ്ടതും. അല്ലാത്ത പക്ഷം അത് മുടിക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. എന്തൊക്കെയാണെങ്കിലും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യം നല്‍കുന്ന മാര്‍ഗ്ഗം ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

എത്രയൊക്കെ ശ്രദ്ധിച്ചാും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ചെയ്യേണ്ടത്. ഇത് മാത്രമേ അഴകും ആരോഗ്യവും ഉള്ള മുടി നല്‍കുകയുള്ളൂ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. കറിവേപ്പിലയും നെല്ലിക്കയും കണ്ണടച്ച് മുടിയില്‍ പ്രയോഗിക്കാവുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയില്ല. നെല്ലിക്കക്ക് മുടി വളര്‍ത്തുന്ന കാര്യത്തില്‍ വളരെ വലിയ ഒരുപങ്കാണ് ഉള്ളത്. കറിവേപ്പിലയും ഒട്ടും പുറകില്ല. നെല്ലിക്ക മുടിക്ക് കറുപ്പ് നിറം നിറം നല്‍കുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ കറിേപ്പില മുടിക്ക് ആരോഗ്യവും അഴകും മുടി കറുപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

അകാല നര എന്ന പ്രശ്‌നത്തെ ഫലപ്രദമായി നേരിടാന്‍ കറിവേപ്പില ഉത്തമമാണ്. എങ്ങനെയെല്ലാം മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നെല്ലിക്കയും കറിവേപ്പിലയും ഉപയഗിക്കാമെന്നും ഇതിന്റെ ഗുണങ്ങള്‍ എങ്ങനെയെല്ലാം എന്നും നോക്കാം.

കറിവേപ്പില പൊടിച്ചത്

കറിവേപ്പില പൊടിച്ചത്

കറിവേപ്പില പൊടിച്ചതാണ് ആദ്യം ഉപയോഗിക്കേണ്ടത്. കറിവേപ്പില പൊടിച്ച് അത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് ചൂടാക്കി ഇതിലേക്ക് അല്‍പം നെല്ലിക്കപൊടിച്ചതും കൂടി ചേര്‍ക്കാം. ഇത് ചൂടായി വരുമ്പോള്‍ അല്‍പം കൂടി വെളിച്ചെണ്ണ ഒഴിച്ച് ഇതില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ ഇളക്കി പേസ്റ്റ് രൂപത്തില്‍ ആക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ്. ശ്രദ്ധിക്കേണ്ട കാര്യം ഈ മിശ്രിതം നല്ലതു പോലെ ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ എന്നതാണ്.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

പലരിലും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് അകാല നര. അകാല നരയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയും നെല്ലിക്കയും. ഇവ രണ്ടും നല്ലതു പോല മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ ഏത് നരച്ച ഇഴയേയും കറുപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നല്‍കാനും സഹായിക്കുന്നു. ഇതെല്ലാം അകാല നരയെ വേരോടെ പിഴുത് കളയാന്‍ സഹായിക്കുന്നു.

 വേരിന് ബലം നല്‍കാന്‍

വേരിന് ബലം നല്‍കാന്‍

നല്ല ആരോഗ്യമുള്ള മുടി ലഭിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മുടിയുട വേരിന് ബലമുണ്ടോ എന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ വേരിന് ബലം നല്‍കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അതിന് ആക്കം കൂട്ടുന്ന ഒന്നാണ് നെല്ലിക്കയും കറിവേപ്പിലയും. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വേരുകളെ നല്ല ബലമുള്ളതാക്കുന്നു.

മുടി കൊഴിച്ചില്‍ മാറ്റാന്‍

മുടി കൊഴിച്ചില്‍ മാറ്റാന്‍

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന ഒന്നാണ് നെല്ലിക്ക. ആയുര്‍വ്വേദത്തില്‍ മുടി കൊഴിച്ചില്‍ മാറാന്‍ ഇത്രയേറെ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒന്ന് ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യം നല്‍കുക എന്നതിലുപരി മുടി കൊഴിച്ചില്‍ മാറ്റി പുതിയ മുടി മുളക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില നെല്ലിക്ക മിശ്രിതം.

 താരന് പരിഹാരം

താരന് പരിഹാരം

മുടി പോവാന്‍ പ്രധാന കാരണം എന്ന് പറുന്നത് പലപ്പോഴും താരനും പേനും തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നെല്ലിക്കയും കറിവേപ്പിലയും. ഇവ രണ്ടും എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍ പിന്നെ രണ്ടാമത് താരനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരില്ല. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യവും നല്‍കി താരനേയും പേനിനേയും കളയുന്ന കാര്യത്തില്‍ നെല്ലിക്കയും കറിവേപ്പിലയു മുന്നില്‍ തന്നെയാണ്.

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നിലാണ് കറിവേപ്പില. മുടി വളര്‍ച്ച വേഗത്തിലാക്കാനും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. മുടിയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരെ അങ്കലാപ്പിലാക്കുന്ന ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഇനി കറിവേപ്പില തന്നെ ശരണം.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുക എന്നത് വളരെ വലിയൊരു വെല്ലുവിളിയാണ് പലപ്പോഴും. എങ്ങനെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കും നിമിഷ പരിഹാരം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേക്കുന്നതും മുടിക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്നു.

മുടി വരണ്ടതാവുന്നത്

മുടി വരണ്ടതാവുന്നത്

ഇന്നത്തെ കാലത്ത് ഷാമ്പൂ കണ്ടീഷണര്‍ എന്നിവക്ക് യാതൊരു നിയന്ത്രണവും ഇല്ല. ഇത് പലപ്പോഴും മുടി വരണ്ടതാക്കി മാറ്റുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയും നെല്ലിക്കയും. ഇവയിട്ട് കച്ചിയ എണ്ണ മുടിയുടെ അടിവേര് മുതല്‍ അറ്റം വരെ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ വരള്‍ച്ച കുറക്കുകയും മുടിക്ക് ആരോഗ്യവും അഴകും നിറവും നല്‍കുകയും ചെയ്യുന്നു. മുടിക്ക് നിറം നല്‍കാനും ഇത് സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരാന്‍ കൃത്രിമ എണ്ണകളും മറ്റും തേക്കുന്നവര്‍ക്ക് അത് നല്‍കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ വലുതായിരിക്കും. എന്നാല്‍ ഇനി മുടി വളര്‍ച്ചക്ക് സഹായിക്കന്ന ഒന്നാണഅ കറിവേപ്പിലയും നെല്ലിക്കയും ഇട്ട് കാച്ചിയ എണ്ണ. ഈ എണ്ണ മുടിയില്‍ തേച്ച് പിടിപ്പിച്ച് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മുടിക്ക് തിളക്കം നല്‍കാനും മുടി വളരാനും ഇതില്‍ കവിഞ്ഞ് മുടിയെ പ്രതിസന്ധിയിലാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.

മുടിയുടെ ഉള്ളു കുറയല്‍

മുടിയുടെ ഉള്ളു കുറയല്‍

മുടിയുടെ ഉള്ളു കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. അതിനെ ഇല്ലാതാക്കി മുടിക്ക് കട്ടി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലയും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം. ഇത് മുടിയുടെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിക്ക് എല്ലാ വിധ ആരോഗ്യം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കറിവേപ്പിലയും നെല്ലിക്കയും പരിഹാരം നല്‍കുന്നു.

English summary

Home Remedy Using Curry Leaves And Amla For Hair Growth

Home Remedy Using Curry Leaves And Amla For Hair Growth