സവാള കൊണ്ടു കഷണ്ടിയിലും മുടി കിളിര്‍ക്കും

Posted By:
Subscribe to Boldsky

കഷണ്ടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പണ്ടൊക്കെ പ്രായമായവരുടെ ലക്ഷണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ക്കു പോലും ഈ പ്രശ്‌നമുണ്ടാകാറുണ്ട്. പാരമ്പര്യം ഇതിനൊരു പ്രധാന ഘടകമാണ്. ഇതിനു പുറമെ ചില രോഗങ്ങളും സ്‌ട്രെസ് പോലുള്ളവയും മുടി സംരക്ഷണത്തിലെ പോരായ്മകളുമെല്ലാം കഷണ്ടിയ്ക്കു കാരണമാകാറുണ്ട്.

കഷണ്ടിയ്ക്കു മരുന്നില്ലെന്നു പറയുമെങ്കിലും കഷണ്ടയിലും മുടി കിളിര്‍ത്തു വരാന്‍ സഹായിക്കുന്ന പല വഴികളും പറയുന്നുണ്ട്. കൃത്രിമ വഴികളല്ലാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലതും. കഷണ്ടിയ്ക്കുള്ള പരിഹാരങ്ങളില്‍ സവാള പ്രധാനപ്പെട്ട ഒന്നാണ്. പല തരത്തിലും സവാള കഷണ്ടിയ്ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. അടുപ്പി്ച്ചു ചെയ്താല്‍ ഫലം നല്‍കുന്നതാണ് സവാള കൊണ്ടുള്ള കഷണ്ടി ചികിത്സയെന്നു വേണം, പറയാന്‍.

സവാളയില്‍ ആന്റിബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ ധാരാളമടങ്ങിയിട്ടുണ്ട. ഇത് കഷണ്ടിയ്ക്കു കാരണമാകാവുന്ന ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകളെ തടഞ്ഞു നിര്‍ത്തും.

ഇതിലടങ്ങിയിരിയ്ക്കുന്ന ക്വര്‍സെറ്റൈന്‍ ഫ്രീ റാഡിക്കല്‍സിനെ ചെറുത്ത് മുടി പെട്ടെന്നു നരയ്ക്കുന്നതും തടയും. ഇതിലെ മീഥൈല്‍ സള്‍ഫോണൈല്‍ മീഥേയ്ന്‍ കെരാട്ടിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്. സവാളയില്‍ നിയാസിന്‍ എന്നൊരു പ്രത്യേക ഘടകവുമുണ്ട്. ഇത് മുടിയുടെ രോമകൂപങ്ങളില്‍ നിന്നും മുടി വളരാന്‍ ഇട വരുത്തുന്നു. ഗ്ലൈക്കോസൈഡ് എന്നൊരു ഘടകവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിലേയ്ക്കുള്ള ബ്ലഡ് സര്‍കുലേഷനും ഓക്‌സിജന്‍ സപ്ലേയും കൂട്ടുന്നു.

സവാളയില്‍ അടങ്ങിയിരിയ്ക്കുന്ന ബയോട്ടിന്‍ എന്ന ഘടകം മുടിയുടെ കേടുപാടുകള്‍ തീര്‍ക്കാനും മുടിത്തുമ്പു പിളരുന്നതൊഴിവാക്കാനും സഹായിക്കുന്നു. പൊട്ടാസ്യം, അയേണ്‍, അയൊഡിന്‍, ഫോസ്ഫറസ്, സള്‍ഫര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുടിയുടെ കഷണ്ടി തടയാന്‍ പല തരത്തിലും സവാള ഉപയോഗിയ്ക്കാം. ഇതിലെ സള്‍ഫര്‍ തന്നെയാണ് കഷണ്ടിയിലും മുടി വളര്‍ത്തുമെന്നു പറയുന്നതിന്റെ പ്രധാന കാര്യം.

ഏതെല്ലാം വിധത്തിലാണ് സവാള കഷണ്ടിയില്‍ മുടി വളരാന്‍ സഹായിക്കുന്നതെന്നു നോക്കൂ

സവാള-വെളിച്ചെണ്ണ

സവാള-വെളിച്ചെണ്ണ

ഒരു സവാള തൊലി കളഞ്ഞെടുക്കുക. ഇത്‌ അരിയണം. പിന്നീട്‌ ബ്ലെന്ററില്‍ വച്ച്‌ അരച്ചെടുക്കുക. ഇതിന്റെ നീര്‌ ഊറ്റിയെടുക്കണം.2 ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. ഇതില്‍ ലോറിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്‌ത്‌ പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നു.ഇതിലേയ്‌ക്ക്‌ 1 ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയിലും ചേര്‍ക്കണം. ഇത്‌ 2 മിനിറ്റു നേരം കുറഞ്ഞ തീയില്‍ ചൂടാക്കുക. ശേഷം വാങ്ങിവച്ചു തണുപ്പിയ്‌ക്കണം. മുടി വരണ്ടു പോകാതിരിയ്‌ക്കാന്‍ ഒലീവ്‌ ഓയില്‍ നല്ലതാണ്‌.ചെറുചൂടുള്ള ആ മിശ്രിതത്തിലേയ്‌ക്ക്‌ സവാളനീര്‌ ചേര്‍ക്കണം. 3 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം. മണം നന്നാകും. മാത്രമല്ല, ഇതിലെ വൈറ്റമിന്‍ സി മുടിയ്‌ക്കു തിളക്കം നല്‍കുകയും ചെയ്യും.മുടി നല്ലപോലെ ചീകി കെട്ടു കളയുക. ശിരോചര്‍മം മുതല്‍ കീഴെ വരെ ഇതു തേച്ചു പിടിപ്പിയ്‌ക്കാം. നല്ലപോലെ മസാജ്‌ ചെയ്യുകയുമാകാം. ചെറുചൂടോടെ വേണം ഇത്‌ ചെയ്യാന്‍.മുടിയില്‍ ഇത്‌ മുക്കാല്‍ മണിക്കൂര്‍ വയ്‌ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം. പിന്നീട്‌ മുടി തോര്‍ത്താം.രണ്ടുതുള്ളി വെളിച്ചെണ്ണ കയ്യിലെടുത്ത്‌ മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കാം. മുടി ഒതുങ്ങിയിരിയ്‌ക്കും.ഇത്‌ അടുപ്പിച്ചു 2 മാസം ആഴ്‌ചയില്‍ 4 ദിവസമെങ്കിലും ചെയ്‌തു നോക്കൂ, കഷണ്ടിയില്‍ പോലും മുടി വളരും. മുടികൊഴിച്ചില്‍ നില്‍ക്കും, മുടിയുടെ നരയും ഒഴിവാക്കാം.

അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ

അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ

അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. 1 മണിക്കൂറെങ്കിലും ഇത തലയില്‍ വച്ചിരിക്കണം. ഇതിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകാന്‍ ഇത് സഹായിക്കും.അല്‍പം റമ്മില്‍ അരിഞ്ഞ സവാളയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് ഈ മിശ്രിതം തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

സവാളയുടെ നീര്

സവാളയുടെ നീര്

സവാളയുടെ നീര് തലയോടില്‍ പുരട്ടുന്നത് നല്ലതാണ്. സവാള അരിഞ്ഞ് മിക്‌സിയിലോ ബ്ലെന്ററിലോ ഇട്ട് അരയ്ക്കുക. ഈ നീര് തലയോടില്‍ പുരട്ടി നല്ലപോലെ മസാജ് ചെയ്യണം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ പൊതിഞ്ഞു വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് മുടി നല്ലപോലെ കഴുകാം.

ഒലീവ് ഓയിലും ഉള്ളിനീരും

ഒലീവ് ഓയിലും ഉള്ളിനീരും

മുടി കൊഴിച്ചില്‍ മാറാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും ഏറ്റവും നല്ല ഔഷധമാണ് ഒലീവ് ഓയിലും ഉള്ളിനീരും എന്നതാണ് സത്യം. ഇത് നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

ആവണക്കെണ്ണയും സവാളയും

ആവണക്കെണ്ണയും സവാളയും

ആവണക്കെണ്ണയും സവാളയും ചേര്‍ന്ന മിശ്രിതവും കഷണ്ടിയില്‍ മുടി വളരാന്‍ ഏറെ നല്ലതാണ്. ഒരു ഇടത്തരം സവാളയുടെ ജ്യൂസും ഒരു ടേബിള്‍ സ്പൂണ്‍ ആവണെക്കെണ്ണയും കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാംപൂവും വെള്ളവും കൊണ്ടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ പല തവണ ചെയ്യുക.

സവാള നീര്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാനീര്

സവാള നീര്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാനീര്

സവാള നീര്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇതില്‍ 1 ടേബിള്‍ സ്പൂണ്‍ യീസ്റ്റ്, 2 ടേബിള്‍ സ്പൂണ്‍ ഇളംചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത് 10 മിനിറ്റു കഴിഞ്ഞാല്‍ മുടിവേരുകളില്‍ പുരട്ടിപ്പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

തൈരും സവാള നീരും

തൈരും സവാള നീരും

തൈരും സവാള നീരും കലര്‍ന്ന മിശ്രിതവും കഷണ്ടിയ്ക്കുള്ള നല്ലൊരു മരുന്നാണെന്നു പറയാം. തൈരിലെ പ്രോബയോട്ടിക്‌സ്, സവാളയിലെ സള്‍ഫര്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഒരു സവാളയുടെ നീര്, 2, 3 ടേബിള്‍ സ്പൂണ്‍ തൈര്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു മസാജ് ചെയ്യുക. പിന്നീട് 1 മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ഇത് ആഴ്ചയില്‍ 3 തവണയെങ്കിലും ചെയ്യുക.

സവാളയും വെളുത്തുള്ളിയും

സവാളയും വെളുത്തുള്ളിയും

സവാളയും വെളുത്തുള്ളിയും ചേര്‍ന്നാലും നല്ലൊരു ഹെയര്‍ പായ്ക്കാക്കാം. 4,5 വെളുത്തുള്ളിയുടെ അല്ലികള്‍ തൊണ്ടു കളഞ്ഞ് അരയ്ക്കുക. ഇതില്‍ 1 സവാളയുടെ ജ്യൂസ്, 2 ടേബിള്‍ സ്പൂണ്‍ ബ്രാണ്ടി എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

മുട്ട മഞ്ഞ

മുട്ട മഞ്ഞ

മുട്ട മഞ്ഞയിലെ പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന നല്ലൊരു ഘടകമാണ്. 1മുട്ട മഞ്ഞ, ഒരു സവാളയുടെ ജ്യൂസ്, 2 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളവും അധികം വീര്യമില്ലാത്ത ഷാംപൂവും ചേര്‍ത്തു കഴുകാം. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും ചെയ്യുക.

തേനും സവാള ജ്യൂസും

തേനും സവാള ജ്യൂസും

തേനും സവാള ജ്യൂസും തുല്യ അളവില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കിളിര്‍ക്കാന്‍ നല്ലതാണ്.

Read more about: hair care hair
English summary

Home Remedies Using Onion To Stimulate Hair Growth

Home Remedies Using Onion To Stimulate Hair Growth, Read more to know about
Story first published: Saturday, October 28, 2017, 18:20 [IST]