നരയും കഷണ്ടിയും ഒഴിവാക്കാന്‍ പാവയ്ക്ക മതി

Posted By:
Subscribe to Boldsky

മുടിയെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇതിലൊന്നാണ് മുടി നരയ്ക്കുന്നതും കഷണ്ടിയും. ഇപ്പോഴത്തെ കാലത്ത് ഈ രണ്ടു പ്രശ്‌നങ്ങളും ചെറുപ്പക്കാരെ വരെ ബാധിയ്ക്കുന്നുമുണ്ട്.

മുടി നര, കഷണ്ടി എന്നിവയ്‌ക്കൊക്കെ പാരമ്പര്യം ഉള്‍പ്പെടെയുള്ള കാരണങ്ങളുണ്ട്. ഇതല്ലാതെ മുടി കൊഴിയുക, താരന്‍, അറ്റം പിളര്‍ന്ന മുടി തുടങ്ങിയ പലതുമുണ്ട്.

മുടിയെ ബാധിയ്ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ പരിഹാരങ്ങള്‍ തേടുന്നത് അത്ര നല്ലതായിരിയ്ക്കുകയില്ല. തികച്ചും നല്ലതു വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്.

മുടിയുടെ നര ഒഴിവാക്കാനും കഷണ്ടിയ്ക്കും താരനും മുടിത്തുമ്പു പിളരുന്നതിനുമെല്ലാം ഒരു പരിഹാരമുണ്ട്. ഇതാണ് പാവയ്ക്ക. കയ്പു നിറഞ്ഞതെങ്കിലും ഏറെ പോഷകങ്ങള്‍ അടങ്ങിയ പാവയ്ക്ക കൊണ്ടു മുടിയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിയ്ക്കും.

ഇതില്‍ വൈറ്റമിന്‍ സി, വൈറ്റണിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയേണ്‍, റൈബോഫ്‌ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ മഗ്നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ താരനും ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ് മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനും മുടി കൊഴിച്ചില്‍ അകറ്റാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്.

മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ക്കായി ഏതെല്ലാം വിധത്തില്‍ പാവയ്ക്ക ഉപയോഗിയ്ക്കാമെന്നു നോക്കൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടി കൊഴിച്ചിലിന് പാവലത്തിന്റ ഇല നല്ലൊരു മരുന്നാണ്. ഇത് അല്‍പം പറിച്ചെടുത്ത് കഴുകി മിക്‌സിയിലിട്ട് അരയ്ക്കുക. അല്‍പം വെള്ളം ചേര്‍ത്തരയ്ക്കാം. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഈ മിശ്രിതത്തിലെ ജ്യൂസ് എടുത്തു കലര്‍ത്തി മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുടികൊഴിച്ചില്‍ അകറ്റാനും കഷണ്ടി വരുന്നതു തടയാനുമുള്ള നല്ലൊരു വഴിയാണിത്.

 തൈരില്‍

തൈരില്‍

പാവയ്ക്ക അടിച്ചു ജ്യൂസെടുക്കുക. ഇത് തൈരില്‍ കലര്‍ത്തുക. ഇത് മുടിയിലും ശിരോചര്‍മത്തിലും പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും അല്‍പ കാലം അടുപ്പിച്ചു ചെയ്യുക. ഇത് മുടി കൊഴിയുന്നത് ഒഴിവാക്കും.

താരനുള്ള നല്ലൊരു പ്രതിവിധി

താരനുള്ള നല്ലൊരു പ്രതിവിധി

താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പാവയ്ക്ക ജ്യൂസ്. അര കപ്പ് പാവയ്ക്കാ ജ്യൂസില്‍ 1 ടേബിള്‍ സ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം ഇത് താരന്‍ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ചെറുനാരങ്ങാജ്യൂസുമായി

ചെറുനാരങ്ങാജ്യൂസുമായി

വരണ്ടതും ചൊറിച്ചിയുള്ളതുമായ ശിരോചര്‍മം പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പാവയ്ക്കാ ജ്യൂസ്. പാവയ്ക്കാ ജ്യൂസ് അല്‍പം ചെറുനാരങ്ങാജ്യൂസുമായി കലര്‍ത്തുക. ഇത് മുടിയിലും ശിരോചര്‍മത്തിലും തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം ഇത് ആഴ്ചയില്‍ രണ്ടു മൂന്നൂ തവണ വീതം അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

കറിവേപ്പില

കറിവേപ്പില

അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കയ്പ്പക്ക. കയ്പ്പക്കയുടെ ജ്യൂസില്‍ കറിവേപ്പില അരച്ച മിശ്രിതം മുടി കൊഴിച്ചിലിന് പാവലത്തിന്റ ഇല നല്ലൊരു മരുന്നാണ്. ഇത് അല്‍പം പറിച്ചെടുത്ത് കഴുകി മിക്‌സിയിലിട്ട് അരയ്ക്കുക. അല്‍പം വെള്ളം ചേര്‍ത്തരയ്ക്കാം. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഈ മിശ്രിതത്തിലെ ജ്യൂസ് എടുത്തു കലര്‍ത്തി മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. മുടികൊഴിച്ചില്‍ അകറ്റാനും കഷണ്ടി വരുന്നതു തടയാനുമുള്ള നല്ലൊരു വഴിയാണിത്.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക അടിച്ചു ജ്യൂസെടുക്കുക. ഇത് തൈരില്‍ കലര്‍ത്തുക. ഇത് മുടിയിലും ശിരോചര്‍മത്തിലും പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരു തവണയെങ്കിലും അല്‍പ കാലം അടുപ്പിച്ചു ചെയ്യുക. ഇത് മുടി കൊഴിയുന്നത് ഒഴിവാക്കും.

ജീരകപ്പൊടി

ജീരകപ്പൊടി

താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പാവയ്ക്ക ജ്യൂസ്. അര കപ്പ് പാവയ്ക്കാ ജ്യൂസില്‍ 1 ടേബിള്‍ സ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം ഇത് താരന്‍ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

പാവയ്ക്ക

പാവയ്ക്ക

ശിരോചര്‍മത്തിലെ ചൊറിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് പാവയ്ക്ക. പാവയ്ക്ക വട്ടത്തില്‍ അരിഞ്ഞ് ഈ കഷ്ണം കൊണ്ട് ശിരോചര്‍മത്തില്‍ മസാജ് ചെയ്യുന്നതു ഗുണം നല്‍കും.

പഴം

പഴം

ശിരോചര്‍മത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. പഴം നല്ലപോലെ ഉടച്ചതില്‍ പാവയ്ക്കയുടെ ജ്യൂസ് ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. ഇത് പുരട്ടി മസാജ് ചെയ്യുന്നത് ശിരോചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും നല്ലതാണ്.

പാവയ്ക്കാനീര് ഇത്രയും തന്നെ തൈരില്‍

പാവയ്ക്കാനീര് ഇത്രയും തന്നെ തൈരില്‍

വരണ്ട, കുരുക്കളുള്ള ശിരോചര്‍മത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് പാവയ്ക്ക. അര കപ്പ് പാവയ്ക്കാനീര് ഇത്രയും തന്നെ തൈരില്‍ കലര്‍ത്തുക. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തിലും മുടിയിലും നല്ലപോലെ പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ശിരോചര്‍മത്തിലെ കുരുക്കള്‍ മാറുന്നതിനും വരണ്ട സ്വഭാവം ഇല്ലാതാക്കുന്നതിനും ഏറെ നല്ലതാണ്.

പാവയ്ക്കാ ജ്യൂസ്

പാവയ്ക്കാ ജ്യൂസ്

മുടിത്തുമ്പു പിളരുന്നത് ഒഴിവാക്കാന്‍ പാവയ്ക്കാ നീര് ഏറെ നല്ലതാണ്. മുടിയുടെ തുമ്പില്‍ പാവയ്ക്കാ ജ്യൂസ് പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുകയും വേണം. ഇത് മുടിയുടെ തുമ്പ് പിളരുന്നത് ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

പാവയ്ക്ക

പാവയ്ക്ക

മുടിയ്ക്കു കറുപ്പു നിറം നല്‍കാനും പാവയ്ക്ക ഏറെ നല്ലതാണ്. 6 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയെടുക്കുക. ഇതില്‍ 1 ചെറിയ പാവയ്ക്ക വട്ടത്തില്‍ അരിഞ്ഞിട്ട് കുറഞ്ഞ തീതിയില്‍ ചൂടാക്കുക. പാവയ്ക്ക ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി വച്ച് ഊറ്റിയെടുക്കാം. ഈ വെളിച്ചെണ്ണ ചെറുചൂടോടെ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് പുരട്ടി മസാജ് ചെയ്ത ശേഷം അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുടിയ്ക്കു കറുപ്പു നിറം ലഭിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

English summary

Home Remedies Using Bitter Gourd For Hair Loss And Baldness

Home Remedies Using Bitter Gourd For Hair Loss And Baldness, Read more to know about