ഒരുമാസം കൊണ്ട് നര മറയ്ക്കും അടുക്കളപ്പൊടിക്കൈകള്‍

Posted By:
Subscribe to Boldsky

അകാല നര മുടിയെ കുറച്ചൊന്നുമല്ല പ്രശ്‌നത്തിലാക്കുന്നത്. പലപ്പോഴും നരയുണ്ടാക്കുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി പല വിധത്തില്‍ പരിഹാരം തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് മുടി കൂടുതല്‍ നരക്കുകയല്ലാതെ യാതൊരു വിധത്തിലും പരിഹാരം നല്‍കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനി നമ്മുടെ അടുക്കളയില്‍ ഉണ്ട്. പല ചെറുപ്പക്കാരേയും അലട്ടുന്ന പ്രശ്‌നമാണ് നര. എന്നാല്‍ ഇനി ഇതിനെ പരിഹരിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

നര കണ്ട് തുടങ്ങുമ്പോള്‍ തന്നെ മുടിയെ നരയില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഡൈ ചെയ്യുന്നതും മറ്റും തുടക്കമാവും. എന്നാല്‍ ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നു. എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അടുക്കളയില്‍ ഉണ്ട്. വെറു ഒരു മാസം കൊണ്ട് നരക്ക് പരിഹാരം കാണാന്‍ സാധിക്കും. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഉള്ളത് എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള പരിഹാരമാണ് അകാല നരക്ക് ഉള്ളത്.

വെളുത്തുള്ളിയും നാരങ്ങ നീരും താരന്റെ പൊടിപോലുമില്ല

ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പ്രകൃതിദത്തമായി നമ്മള്‍ വീട്ടില്‍ തന്നെ ചെയ്യുന്ന മാര്‍ഗ്ഗങ്ങളാണ് ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നത്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ അകാല നരയെ പ്രതിരോധിക്കുന്നത് എന്ന് നോക്കാം. നമ്മുടെ കൈയ്യെത്തും ദൂരത്ത് തന്നെ നരയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ വീട്ടില്‍ നിന്ന് നരയെ ചെറുക്കുന്ന പ്രതിവിധി എന്ന് നോക്കാം.

 ഗോതമ്പ് പൊടി

ഗോതമ്പ് പൊടി

ഗോതമ്പ് പൊടിയില്‍ ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം. ഇത് നരച്ച മുടിയെ എല്ലാം ഇല്ലാതാക്കി കറുപ്പിക്കാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഇത് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. ഒരു ഹെയര്‍ തെറാപ്പിയായി ഇതിനെ കാണാം. ഇത് അകാല നരക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഹെന്ന ചെയ്യുന്നത്

ഹെന്ന ചെയ്യുന്നത്

ഹെന്ന അഥവാ മൈലാഞ്ചി പൊടി മുടിക്ക് നല്ല നിറം നല്‍കുന്ന ഒന്നാണ്. ഇത് മുടിക്ക് പ്രകൃതിദത്തമായി തിളക്കം നല്‍കുന്നു. നരച്ച മുടിയും മാറ്റി തരും. ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്നതിനേക്കാള്‍ സ്വന്തമായി വീട്ടില്‍ തന്നെ മൈലാഞ്ചിയില അരച്ച് ചെയ്യാന്‍ ശ്രമിക്കുക.

നെല്ലിക്ക

നെല്ലിക്ക

അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക.

 മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും

മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

ക്യാരറ്റ് ഓയില്‍

ക്യാരറ്റ് ഓയില്‍

ഒരു പ്രകൃതിദത്തമായ വഴിയാണ് ക്യാരറ്റ് ഓയില്‍. ഇതിലേക്ക് അല്‍പം എള്ളും ചേര്‍ക്കുക. ഇത് രണ്ടും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേക്കുക. 15 മിനിട്ട് ഇളം ചൂടുവെള്ളം കൊണ്ട് മുടി കഴുകിയതിനുശേഷം ഈ മിശ്രിതം തേച്ചാല്‍ മതി.

ഉലുവ

ഉലുവ

കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നരച്ച മുടി. നരച്ച മുടി മാറ്റാനുള്ള മറ്റൊരു അടുക്കളയിലെ ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

നെയ്യ്

നെയ്യ്

നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച മരുന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്താല്‍ മാത്രം മതി. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും നെയ്യിലുണ്ട്.

കുരുമുളകും തൈരും

കുരുമുളകും തൈരും

അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും നിങ്ങളെ സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ തേച്ച് പിടിപ്പിക്കു. ഇത് വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ അകാലനരയെ പ്രതിരോധിക്കും.

ഉപ്പും കട്ടന്‍ചായയും

ഉപ്പും കട്ടന്‍ചായയും

ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. നരച്ച മുടി ഇല്ലാതാക്കാം എന്ന് മാത്രമല്ല കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

English summary

Home Remedies to Turn White Hair Into Black

White hair is one the most embarrassing condition for people especially men, if premature graying will occur at teenage then this will be a worse condition for people
Story first published: Tuesday, December 19, 2017, 18:36 [IST]