For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടിക്ക് നാടന്‍ പരിഹാരം ഡൈ അല്ലാതെ

ഡൈ ഉപയോഗിക്കാതെ തന്നെ കറുത്ത നിറം നല്‍കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

|

നരച്ച മുടി കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കാരണം വയസ്സാവുന്നതിന്റെ ലക്ഷണമാണ് പലപ്പോഴും മുടി നരക്കുന്നത്. അതുകൊണ്ട് തന്നെ മുടി നരക്കുമ്പോള്‍ പലപ്പോഴും പല വിധത്തിലുള്ള ടെന്‍ഷനാണ് പലരിലും ഉണ്ടാവുന്നത്. പ്രായമാവുന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അകാല നരയെന്ന ഈ പ്രശ്‌നത്തെ ചെറുക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും.

മുടി വെളുത്താല്‍ പിന്നെ കറുക്കില്ലെന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനായി ഡൈ ചെയ്തും മുടിക്ക് നിറം നല്‍കിയും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇനി മുടിയുടെ കാര്യത്തില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം നരച്ച മുടി കറുപ്പിക്കാന്‍ നമുക്ക് ഡൈ അല്ലാതെ തന്നെ ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന നാടന്‍ ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

വരണ്ട ചര്‍മ്മം മാറ്റാന്‍ കറ്റാര്‍ വാഴയില്‍ ഉപ്പ്‌വരണ്ട ചര്‍മ്മം മാറ്റാന്‍ കറ്റാര്‍ വാഴയില്‍ ഉപ്പ്‌

ഇവ ഉപയോഗിച്ചാല്‍ നരച്ച മുടിയെ വേരോടെ ഇല്ലാതാക്കി പുതിയ കറുത്ത ബലമുള്ള മുടി ഉണ്ടാവുന്നു. ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നമ്മുടെ അടുക്കളയില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

നെല്ലിക്ക

നെല്ലിക്ക

അകാലനരയ്ക്ക് ഏറ്റവും ഫലപ്രദമായ വീട്ടുചികിത്സ നെല്ലിക്ക ഉപയോഗിച്ചുള്ളതാണ്. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നിറം നല്‍കാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് തണലത്തിട്ട് ഉണക്കുക. ഇത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. നെല്ലിക്കാ കഷണങ്ങള്‍ കറുത്ത് പൊടിയുന്നത് വരെ തിളപ്പിക്കണം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഇങ്ങനെ ഉണ്ടാക്കുന്ന കറുത്ത എണ്ണ അകാലനരയ്ക്ക് ഫലപ്രദമായ ഔഷധമാണ്. ഉണക്കിയ നെല്ലിക്ക കുതിര്‍ത്തുവച്ച വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് ആരോഗ്യം നല്‍കും. മുടി കഴുകുമ്പോള്‍ ഏറ്റവും അവസാനം ഈ വെള്ളം ഉപയോഗിക്കുക. നെല്ലിക്കാനീരില്‍ ഒരു ടീസ്പൂണ്‍ ബദാം എണ്ണയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് രാത്രികാലങ്ങളില്‍ തല മസാജ് ചെയ്യുന്നതും അകാലനര തടയും.

പശുവിന്‍ പാലില്‍ നിന്നും വെണ്ണ

പശുവിന്‍ പാലില്‍ നിന്നും വെണ്ണ

പശുവിന്‍പാലില്‍ നിന്ന് ഉണ്ടാക്കുന്ന വെണ്ണയ്ക്ക് അകാലനര തടയാന്‍ കഴിയും. ചെറിയൊരു കഷണം കഴിക്കുകയും കുറച്ച് ആഴ്ചയില്‍ രണ്ട് തവണ മുടിയില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്യുക. ഇത് അകാല നരയെ ഇല്ലാതാക്കി മുടിക്ക് നിറവും തിളക്കവും നല്‍കുന്നു.

വെളിച്ചെണ്ണയും നാരങ്ങയും

വെളിച്ചെണ്ണയും നാരങ്ങയും

വെളിച്ചെണ്ണയില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അത് 15 മിനിറ്റ് നേരം തലയില്‍ തേച്ചുപിടിപ്പിക്കുക. ഇത് അകാലനര തടയുമെന്ന് മാത്രമല്ല മുടിയുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുയും ചെയ്യും. ഇത് പതിവായി ഉപയോഗിക്കുന്നവരില്‍ പ്രായമായാല്‍ പോലും ഇത് നരബാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉറപ്പുള്ള മാര്‍ഗ്ഗമാണിത്.

ബദാം എണ്ണ

ബദാം എണ്ണ

ബദാം എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് മുടിയുടെ വളര്‍ച്ചക്കും മുടിക്ക് ആരോഗ്യം നല്‍കുന്നതിനും മുടിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതിലുപരി മുടിയുടെ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമാണ് ബദാം ഓയില്‍.

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

അരക്കപ്പ് റോസ്‌മേരിയും അതേ അളവില്‍ ഉണക്കിയ കര്‍പ്പൂരതുളസിയും എടുക്കുക. ഇവ രണ്ട് കപ്പ് വെള്ളത്തില്‍ അരമണിക്കൂര്‍ തിളപ്പിക്കുക. 2-3 മണിക്കൂറിന് ശേഷം ഇത് നരച്ചമുടിയിഴകളില്‍ തേയ്ക്കുക. ഉണങ്ങിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടിക്ക് ആഗ്രഹിക്കുന്ന നിറം ലഭിക്കുന്നത് വരെ എല്ലാ ആഴ്ചയിലും ഇത് തുടരുക. അതിന് ശേഷം ഒരുമാസം കൂടി ഇത് ഉപയോഗിച്ചാല്‍ നിറം അതേപടി നിലനില്‍ക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

തൊലി കളയാത്ത ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ആ വെള്ളം തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ഇത് മുടിക്ക് തിളക്കവും അകാല നരയെ അകറ്റി കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു.

 കറിവേപ്പില

കറിവേപ്പില

കറിവേപ്പില ധാരാളം കഴിക്കുന്ന അകാലനര തടയാന്‍ സഹായിക്കും. ഇത്‌േേ രാമകൂപങ്ങള്‍ക്ക് ശക്തിയും ഓജസ്സും നല്‍കും. പുതുതായി വളരുന്ന രോമങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യവും നിറവും ഉണ്ടാകും. ഒരു സുഗന്ധവ്യഞ്ജനം എന്ന നിലയിലും മോരില്‍ ചേര്‍ത്തും ഇത് കഴിക്കാവുന്നതാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ചാല്‍ മുടി വളരും. മാത്രമല്ല മുടിക്ക് നല്ല നിറവും ലഭിക്കും.

 പീച്ചിങ്ങ

പീച്ചിങ്ങ

പീച്ചിങ്ങയിട്ട് കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും അകാല നരയെ പ്രതിരോധിക്കുന്നു. പീച്ചിങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് തണലത്ത് വച്ച് ഉണക്കുക. ഉണങ്ങിയ കഷണങ്ങള്‍ വെളിച്ചെണ്ണയിലിട്ട് മൂന്നോ നാലോ ദിവസം സൂക്ഷിക്കുക. കഷണങ്ങള്‍ നന്നായി കറുക്കുന്നത് വരെ ഇത് തിളപ്പിക്കുക. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ രോമകൂപങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും മുടിയുടെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.

ഇഞ്ചി

ഇഞ്ചി

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. അകാല നരയെന്ന പ്രശ്‌നവും ഡൈ ഉപയോഗിക്കുന്നവരുടെ പ്രശ്‌നവും ഇതിലൂടെ ഇല്ലാതാക്കാം.

പച്ചപ്പാല്‍

പച്ചപ്പാല്‍

തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും. മുടിക്ക് തിളക്കവും സൗന്ദര്യവും നല്‍കുകയും ചെയ്യുന്നു.

 തൈര്

തൈര്

തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക. ഇത് മുടിക്ക് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല താരനെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 സവാള നീര്

സവാള നീര്

സവാളയുടെ നീര് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. മുടി കറുക്കാനുള്ള നല്ലൊരു വഴിയാണിത്. മറ്റേത് മാര്‍ഗ്ഗത്തേക്കാള്‍ വേഗത്തില്‍ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കാനുള്ള വഴിയാണ് സവാള നീര്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും സവാള നീര് തേച്ച് പിടിപ്പിക്കാം.

English summary

Home Remedies To Reverse Gray Hair To Natural Colour

Home Remedies To Reverse Gray Hair To Natural Colour read on
Story first published: Friday, November 3, 2017, 18:25 [IST]
X
Desktop Bottom Promotion