നല്ല കട്ടിയുള്ള മുടിയ്ക്ക് ഇവ പരീക്ഷിയ്ക്കൂ

Posted By: Princy Xavier
Subscribe to Boldsky

പുരുഷനാകട്ടെ സ്ത്രീയാകട്ടെ എല്ലാവരുടെയും സ്വപ്നമാണ് നല്ല ഇടതൂര്ന്നേ കനം കൂടിയ മുടിയിഴകള്‍. കാണാന്‍ ഭംഗി മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും വിളിചോതുന്നവ ആണ് കനം ഉള്ള മുടിയിഴകള്‍. പലയിടത്തു നിന്നും കിട്ടുന്ന അടിസ്ഥാനരഹിതമായ വസ്തുക്കള്‍ പരീക്ഷിച്ചു കളയാനുള്ളതല്ല നിങ്ങളുടെ മുടിയുടെ ആരോഗ്യം.മുടിയുടെ യഥാര്ത്ഥ ആരോഗ്യം നിലനിര്ത്തി കൊണ്ട് തന്നെ കനം വെയ്കാനുള്ള മാര്ഗകങ്ങള്‍ ആണെങ്കിലോ?

ഇതാ ഇത്തരത്തിലുള്ള ഏതാനും വഴികള്‍ വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളു, മുടിക്ക് കനം കുറയുന്നതിനുള്ള കാരണം കണ്ടു പിടിച്ചു അവ പരിഹരിക്കാനുള്ള ഈ വഴികള്‍ നിങ്ങള്ക്ക് ഗുണം ചെയ്യും തീര്ച്ച .

 മുട്ട

മുട്ട

മുട്ടയുടെ ഗുണഗണങ്ങള്‍ പലവിധത്തിലാണ് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നത്, മുട്ട ആഹാരക്രമത്തില്‍ ഉള്പ്പെംടുത്താം, ഇതിലൂടെ മുടിക്ക് ആവശ്യമായ പ്രോട്ടീനും കൊഴുപ്പും ലഭിക്കുന്നു. അതുപോലെ മുട്ടയുടെ വെള്ള നല്ല ഒരു ഹെയര്‍ പാക്ക് കൂടിയാണ്. നല്ലൊരു കണ്ടീഷണര്‍ ആയി ഇത് ഉപയോഗിക്കാവുന്നതാണ്.

 ഓറഞ്ച് ജ്യൂസ്‌

ഓറഞ്ച് ജ്യൂസ്‌

ഓറഞ്ച് ജ്യൂസ്‌നു കൊതിയൂറും രുചി മാത്രമല്ല ഉള്ളത്, ഇത് നല്ലൊരു സൌന്ദര്യ വാര്ധ്ക വസ്തു കൂടിയാണ്. ഓറഞ്ച് നീര് തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകി കളയുന്നത് മുടിക്ക് കനം വയ്ക്കാനും, മുടി ഇടതൂര്ന്നു് വളരാനും സഹായിക്കും.

 നെല്ലിക്ക

നെല്ലിക്ക

മുടിയുടെ വളര്ച്ച നന്നായി ഉറപ്പു വരുത്തുന്ന ഒരു വസ്തുവാണ് നെല്ലിക്ക. നെല്ലിക്ക ഭക്ഷണത്തില്‍ ഉള്പെുടുത്താന്‍ ശ്രദ്ധിക്കാം.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിക്ക് കനം വയ്ക്കാന്‍ വെളിച്ചെണ്ണയുടെ ഉപയോഗം വളരെ അധികം സഹായിക്കും. പച്ച വെളിച്ചെണ്ണ തലയില്‍ തേച്ചു നന്നായി മസ്സാജ് ചെയ്യാം. നമ്മുടെ ഇഷ്ടം പോലെ കഴുകി കളയുകയോ തലയില്‍ വയ്ക്കുകയോ ചെയ്യാം.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തില്‍ ഒഴിച്ച് കൂടാനാവാത്ത മറ്റൊരു വസ്തു കറ്റാര്‍ വാഴ ആണ്. ഇതിന്റെ മാംസള ഭാഗം തലയില്‍ തേച്ചു പിടിപ്പിക്കാം. ഇത് തല നന്നായി തണുക്കാനും മുടി ഇടതൂര്ന്നും വളരാനും സഹായിക്കും. മുടിയുടെയും തലയോട്ടിയുടെയും വരള്‍ച്ച മാറ്റാന്‍ ഇത് വളരെ ഫലപ്രദമാണ്. ഇത് കൂടെകൂടെ ഉപയോഗിക്കാം.

ഫഌക്‌സ് സീഡ് അഥവാചെറുചന വിത്ത്

ഫഌക്‌സ് സീഡ് അഥവാചെറുചന വിത്ത്

ഈ ചെറിയ ധാന്യം ആഹാരത്തില്‍ ധാരാളം ആയി ഉള്പെ ടുത്താം. രുചി മാത്രമല്ല മുടിയുടെ വളര്ച്ചംക്ക് ആവശ്യമായ ധാരാളം പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വളരെ സവിശേഷമായ എണ്ണ ഈ ധാന്യത്തില്‍ കാണപ്പെടുന്നു. ഇത് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.

ഒലിവെണ്ണ

ഒലിവെണ്ണ

വെളിച്ചെണ്ണ പോലെ തന്നെ ഉപയോഗപ്രദം ആണ് ഒലിവെണ്ണയും. മുടിക്ക് തിളക്കം ലഭിക്കാനും കനം വയ്ക്കാനും ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ ഒലിവെണ്ണ തലയില്‍ നന്നായി തേച്ചു മസ്സാജ് ചെയ്യാം, കൂടാതെ ഒലിവെണ്ണ ഉപയോഗിച്ചു പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ശീലിക്കാം.

 ഉലുവ

ഉലുവ

മുടി വളരാന്‍ ഉലുവ പലവിധത്തില്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി ഇരുമ്പ് മുതലായവയാല്‍ വളരെ അധികം സമ്പുഷ്ടമാണ് ഉലുവ. ഉലുവ അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നതോ മറ്റു ഹെയര്‍ പാക്കുകളുടെ ഒപ്പമോ ഉപയോഗിക്കാം.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ തലയില്‍ തടവുന്നത് നല്ലതാണ്. ക്രമേണ മുടിയുടെ വളര്ച്ചി കൂട്ടാനും മുടി ആരോഗ്യത്തോടെ വയ്കാനും ഇത് ഗുണം ചെയ്യും.

മയിലാഞ്ചിയില

മയിലാഞ്ചിയില

മയിലാഞ്ചിയില ഏറ്റവും ഫലപ്രദമായ സൗന്ദര്യവര്ധതക വസ്തു ആണ്.മുടിയുടെ വളര്ച്ചചയില്‍ മയിലാഞ്ചി കൊണ്ടുള്ള പാക്കുകളും എണ്ണയും അളവില്ലാത്ത വണ്ണം ഗുണകരം ആണ്. കൂടാതെ മുടിക്ക് ഭംഗിയുള്ള നിറവും ലഭിക്കുന്നു, യാതൊരു വിധ രാസവസ്തുക്കളുടെയും ഉപയോഗം ഇല്ലാതെ തന്നെ.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയോ, അവോക്കാഡോ എണ്ണയോ മുടി വളരാന്‍ വേണ്ടി വ്യാപകമായി ഉപയോഗിച്ച് വരുന്ന വസ്തുക്കളാണ്. ഇതിലടങ്ങിയി രിക്കുന്ന പോഷകങ്ങളും ഫാറ്റി ആസിഡുകളും മുടിയുടെ വളര്ച്ച ക്ക് സഹായിക്കുന്നു. ഗുണമേന്മ ഉള്ള അവഗാഡോയും എണ്ണയും തന്നെ ഇതിനായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. തലയില്‍ തേയ്ക്കാന്‍ സാധിക്കാത്തവര്‍ ഇത് ഉള്ളില്‍ കഴിക്കാന്‍ ശ്രമിക്കാം.

English summary

Home Remedies For Thick Hair

Home Remedies For Thick Hair, read more to know about
Story first published: Tuesday, December 5, 2017, 17:15 [IST]