For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടോളം വരും മുടിയ്ക്കു നാടന്‍ വിദ്യകള്‍

|

നല്ല മുടി അധികം പേര്‍ക്കു കിട്ടുന്ന ഭാഗ്യമല്ല. പാരമ്പര്യവും മുടിസംരക്ഷണവുമുള്‍പ്പെടെ പല ഘടകങ്ങള്‍ ആരോഗ്യവും ഭംഗിയുമുള്ള മുടിയ്ക്കും മുടിവളര്‍ച്ചയ്ക്കും പ്രധാന ഘടകമാണ്.

മുടി വളരാന്‍ ഏറ്റവും നല്ലത് നാടന്‍ മാര്‍ഗങ്ങള്‍ തന്നെയാണ്. ഇവയൊരിയ്ക്കലും മുടിയ്ക്കു പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നതു തന്നെ പ്രധാന കാരണം.

മുടി വളരാന്‍ സഹായിക്കുന്ന നാടന്‍ വഴികളെക്കുറിച്ചറിയൂ,

നാളികേരപ്പാലില്‍ കറ്റാര്‍ വാഴ

നാളികേരപ്പാലില്‍ കറ്റാര്‍ വാഴ

നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന്‍ അകറ്റാനും മുടിവളരാനും നല്ലതാണ്.

കടുക്, ഉലുവ, ആര്യവേപ്പില

കടുക്, ഉലുവ, ആര്യവേപ്പില

കടുക്, ഉലുവ, ആര്യവേപ്പില എന്നിയ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുന്നത് ഇത് മുടി കൊഴിച്ചില്‍ തടയും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക അരച്ചത്, നാരങ്ങാനീര്, മല്ലി അരച്ചത് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയും.

കയ്യുണ്ണി

കയ്യുണ്ണി

കയ്യുണ്ണി എന്ന ചെടിയും മുടിവളര്‍ച്ചക്ക് നല്ലതാണ്. മുടിസംരക്ഷണത്തിനുള്ള ആയുര്‍വേദ മരുന്നുകളിലെ മുഖ്യ ചേരുവയാണിത്. ഇത് എള്ളെണ്ണ, നെല്ലിക്കാനീര്, ചെമ്പരത്തി തുടങ്ങിയവയുടെ കൂടെച്ചേര്‍ത്ത് തലയില്‍ പുരട്ടാം.

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ നീരും തലയിലെ രോഗാണുബാധ തടയാന്‍ നല്ലതാണ്. അധികമാരും ഉപയോഗിക്കാറില്ലെങ്കിലും ഇത് താരനും ചൊറിച്ചിലും മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. മുടി ഷാംപൂ ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുന്നത് വരള്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.


English summary

Home Remedies For Thick Hair

Home Remedies For Thick Hair, read more to know about,
Story first published: Sunday, October 8, 2017, 16:31 [IST]
X
Desktop Bottom Promotion