ആണിന്റെ മുടിയഴകിന് അദ്ഭുതക്കൂട്ടുകള്‍

Posted By:
Subscribe to Boldsky

മുടി സംരക്ഷണവും മുടിയഴകുമെല്ലാം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രധാനപ്പെട്ടതാണ്. താരന്‍, മുടികൊഴിച്ചില്‍, ഉള്ളില്ലാത്ത മുടി തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ പുരുഷന്മാരും അനുഭവിയ്ക്കാറുണ്ട്.

പുരുഷന്മാര്‍ക്കും നല്ല മുടിയ്ക്കായി, മുടിപ്രശ്‌നങ്ങള്‍ അകറ്റുന്നതിനായി ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

തേന്‍

തേന്‍

മുടിക്ക് തിളക്കവും, ആരോഗ്യവും കിട്ടാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനും, ഒലിവ് ഓയിലും സമാസമം എടുത്ത് കൂട്ടിക്കലര്‍ത്തുക. ഇത് മുടിയില്‍ തേച്ച്പിടിപ്പിച്ച് മുപ്പത് മിനുട്ടിന് ശേഷം കഴുകി വൃത്തിയാക്കുക.

ഉലുവ

ഉലുവ

രണ്ടോ മൂന്നോ സ്പൂണ്‍ ഉലുവ എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മുടികൊഴിച്ചില്‍ തടയാന്‍ മാത്രമല്ല മുടി വളരുന്നതിനും താരന്‍ അകറ്റുന്നതിനും ഇത് ഉപകാരപ്രദമാണ്.

മുട്ട

മുട്ട

കേശസംരക്ഷണത്തിലെ പ്രാഥമിക നടപടിയാണ് പ്രോട്ടീന്‍ ട്രീറ്റ്മെന്‍റ്. കുടൂതല്‍ കരുത്തും, ഇടതൂര്‍ന്നതുമായ മുടിയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം പ്രോട്ടീന്‍ ട്രീറ്റ്മെന്‍റ് നടത്താം. ഒരു മുട്ട പൊട്ടിച്ച് അത് നനഞ്ഞ മുടിയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം പച്ചവെള്ളത്തില്‍ മുടി നന്നായി കഴുകുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിക്ക് തിളക്കവും കരുത്തും ലഭിക്കാന്‍ സഹായിക്കുന്നതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ കറ്റാര്‍വാഴ നീരുപയോഗിച്ച് മസാജ് ചെയ്യുന്നത് വഴി മുടികൊഴിച്ചില്‍, വരണ്ട മുടി എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും തലയോട്ടിയിലെ രോഗബാധയെ നീക്കുകയും ചെയ്യും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ മുടിയെ പരിപോഷിപ്പിക്കുകയും, വളരാന്‍ സഹായിക്കുകയും ചെയ്യും. അതിന് പുറമേ മുടിയെ മൃദുലമാക്കുകയും ചെയ്യും.

മുടി ഓയില്‍ മസാജ്

മുടി ഓയില്‍ മസാജ്

മുടി ഓയില്‍ മസാജ് ചെയ്യുന്നത് വഴി കരുത്തുള്ളതാകും. മുടിക്ക് തകരാറ് വരുന്നതില്‍ നിന്ന് തടയാന്‍ ഇത് സഹായിക്കും. ആല്‍മണ്ട്, ഒലിവ്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ മസാജ് ചെയ്യാവുന്നതാണ്.

ഓറഞ്ച് തോല്

ഓറഞ്ച് തോല്

തലയോട്ടിയില്‍ എണ്ണമെഴുക്കും താരനും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഓറഞ്ച് തോല് കളഞ്ഞ് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇത് തലമുടിയില്‍ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യണം.

Read more about: haircare
English summary

Home Remedies To Get Nice Hair For Men

Home Remedies To Get Nice Hair For Men, read more to know about
Subscribe Newsletter