മുടിയുടെ അറ്റം പിളരുന്നത് ഇനി പ്രശ്‌നമല്ല

Posted By:
Subscribe to Boldsky

മുടിയുടെ അറ്റം പിളരുന്നത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്. കേശസംരക്ഷണം ഏറ്റവും വെല്ലുവിളിയാവുന്നതും ഇത് കൊണ്ട് തന്നെയാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേശസംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി.

ചെറുപയര്‍ പൊടിയിട്ട് കുളിച്ചു നോക്കൂ ദിവസവും

മുടിയുടെ അറ്റം പിളരുന്നതിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവും. പലപ്പോഴും നമ്മുടെ മുടി നോക്കുന്ന ശീലങ്ങള്‍ കൊണ്ട് തന്നെ മുടിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും. മുടി വളരുന്നില്ല എന്ന പരാതി പറയുന്നവര്‍ക്ക് ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒലീവ് ഓയിലും മുട്ടയും

ഒലീവ് ഓയിലും മുട്ടയും

ഒലീവ് ഓയിലും മുട്ടയും മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുകയും മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.

 നാരങ്ങ നീരും മുട്ടയും

നാരങ്ങ നീരും മുട്ടയും

നാരങ്ങ നീരും മുട്ടയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മുട്ടയുടെ വെള്ളയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കും.

 തൈരും മുട്ടയുടെ മഞ്ഞയും

തൈരും മുട്ടയുടെ മഞ്ഞയും

തൈര് മുടിക്ക് ആരോഗ്യവു തിളക്കവും നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ തൈരില്‍ അല്‍പം മുട്ടയുടെ മഞ്ഞ മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

 മുട്ട കണ്ടീഷണര്‍

മുട്ട കണ്ടീഷണര്‍

മുട്ട കണ്ടീഷണര്‍ ആയി ഉപയോഗിക്കുന്നതും മുടിയുടെ അറ്റം പിളരുന്ന പ്രശ്‌നത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ള മുടിയില്‍ തേച്ച് പിടിപ്പിച്ച് മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

 തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കും.

 മൈലാഞ്ചിയിട്ട എണ്ണ

മൈലാഞ്ചിയിട്ട എണ്ണ

മൈലാഞ്ചിയിട്ട് എണ്ണ കാച്ചിത്തേക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കുന്നു. മുടിക്ക് തിളക്കം വര്‍ദ്ധിക്കുകയും അകാല നരയും ഇല്ലാതാക്കുന്നു. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം തേച്ചാല്‍ മതി.

English summary

Home Remedies for Treating Split Ends

Split ends are the result of fraying of the hair shaft due to excessive heat, mechanical stress, and dryness. Here we explain some home remedies for treating split ends.
Story first published: Friday, September 8, 2017, 9:00 [IST]
Subscribe Newsletter