വരണ്ട മുടിയ്ക്കു വീട്ടുവൈദ്യങ്ങള്‍

Posted By:
Subscribe to Boldsky

വരണ്ട മുടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുടിയുടെ ഭംഗി കളയാന്‍ മാത്രമല്ല, മുടി കൊഴിഞ്ഞുപോകാനും ഇട വരുത്തുന്ന ഒന്ന്.

മുടി വരണ്ടതാകുന്നത് താരന്‍ പോലുള്ള പ്രശ്‌നങ്ങളും പെട്ടെന്നു തന്നെ മുടി കൊഴിഞ്ഞു പോകാനും ഇട വരുത്തും.

വരണ്ട മുടി മിനുസമുള്ളതാക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

നാരങ്ങയും ആപ്പിള്‍ ജ്യൂസും കഴുകിയ മുടിക്ക് തിളക്കം നല്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഷാംപൂവും, കണ്ടീഷനിങ്ങും കഴിഞ്ഞ ശേഷം ഇത് മുടിയില്‍ തേച്ച് ഒരു മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ ജ്യൂസിലെ അസിഡിറ്റി മുടി നിവര്‍ത്തുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

ബിയര്‍ തലമുടിക്ക് ഏറെ ഗുണകരമാണ്. സിലിക്ക മുടിക്ക് വളര്‍ച്ചയും തിളക്കവും, അകമേ നിന്ന് കരുത്തും നല്കുമ്പോള്‍ പഞ്ചസാരയും പ്രോട്ടീനും ചേര്‍ന്ന മിശ്രിതം ഇടതൂര്‍ന്ന, മൃദുവായ മുടി നല്കും.

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

ണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ യോഗര്‍ട്ട്(പഞ്ചസാരയോ പ്രിസര്‍വേറ്റീവ്സോ ചേര്‍ക്കാത്തത്) എടുത്ത് മുടിയിലുടനീളം തേയ്ക്കുക. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി പൊതിഞ്ഞ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകുക. ഇതിന് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിക്കാം.

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

കറ്റാര്‍ വാഴയുടെ ജെല്‍ മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കും മൃദുത്വം നല്‍കും.

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ടു കെട്ടിവയ്ക്കാം.

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

വരണ്ട മുടിയ്ക്കു വീട്ടുവൈദ്യം

100 മില്ലി ചായ രണ്ട് ടീ ബാഗുകളുപയോഗിച്ച് നിര്‍മ്മിച്ച് അത് തണുക്കാന്‍ അനുവദിക്കുക. ഷാപൂവും കണ്ടീഷനിങ്ങും നടത്തിയ മുടിയില്‍ ഇത് തേച്ച ശേഷം കഴുകുക. മുടി വളര്‍ച്ച ശക്തിപ്പെടുത്താനും, മുടി കൊഴിച്ചില്‍ തടയാനും ഗ്രീന്‍ ടീ സഹായിക്കുമ്പോള്‍ ബ്ലാക്ക് ടീ മുടിക്ക് തിളക്കവും സൗന്ദര്യവും നല്കും.

English summary

Home Remedies For Dry Hair

Home Remedies For Dry Hair, Read more to know about,
Subscribe Newsletter