For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരാന്‍ ഈ പ്രത്യേക എണ്ണ

|

നല്ല മുടി ആഗ്രഹിയ്ക്കാത്തവരില്ല. മുടി സൗന്ദര്യസങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. എന്നാല്‍ എല്ലാവര്‍ക്കും നല്ല മുടിയെന്ന ഭാഗ്യം ലഭിയ്ക്കില്ല. പാരമ്പര്യം, ഡയറ്റ്, മുടിസംരക്ഷണം തുടങ്ങിയ പല കാര്യങ്ങളാലാണ് നല്ല മുടി ലഭിയ്ക്കൂ.

ഫാഷന്‍ സങ്കല്‍പങ്ങള്‍ എത്ര മാറിയാലും ഇത് മുടിയുടെ കാര്യത്തില്‍ അധികം ബാധിയ്ക്കുന്നില്ല. നല്ല ഇട തൂര്‍ന്ന മുടിയാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്.

മുടി വളരാന്‍ പാരമ്പര്യ വഴികള്‍ തന്നെയാണ് ഏറ്റവും നല്ലത്. ഇതിനായി മരുന്നുകള്‍ എന്നവകാശപ്പെട്ട് പലതും വിപണിയില്‍ വരുന്നുണ്ടെങ്കിലും. കെമിക്കലുകള്‍ അടങ്ങിയവ മുടിയ്‌ക്കൊരിയ്ക്കലും ഗുണം ചെയ്യില്ല.

മുടി വളര്‍ച്ചയക്കു പറ്റിയ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്നാണ് ഒായില്‍ മസാജ്. ഇത് മുടി വേണമെന്നാഗ്രഹിയ്ക്കുന്നവര്‍ ചെയ്യേണ്ടുന്ന ഒന്നാണ്.

ഓയില്‍ മസാജ് മുടിയുടെ വേരുകളെ ബലപ്പെടുത്തും. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചാണ് ഇതു സാധിയ്ക്കുന്നത്. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും ഇത് ഏറെ നല്ലതാണ്. വരണ്ട മുടി പെട്ടെന്നു ബലം കുറഞ്ഞു പൊട്ടിപ്പോകാന്‍ സാധ്യത കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഓയില്‍ മസാജ് നല്ലതാണ്.

മുടി വളരാന്‍ സഹായിക്കുന്നുവെന്നവകാശപ്പെട്ട് വിപണിയില്‍ പല എണ്ണകളും ലഭിയ്ക്കുന്നുണ്ട്. ഇവ പൂര്‍ണ ഫലം തരുമെന്നു പ്രതീക്ഷിയ്ക്കാനുമാകില്ല. ചിലതില്‍ കൃത്രിമമായ ചേരുവകള്‍ അടങ്ങിയിട്ടുമുണ്ടാകും. ഇവ ഗുണത്തേക്കാളേറെ മുടിയ്ക്കു ദോഷം വരുത്തുകയും ചെയ്യും. മാത്രമല്ല, വിലയും കൂടുതലാകും.

ഇതിനുളള പ്രതിവിധി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എണ്ണക്കൂട്ടുകളാണ്. നമുക്കു തന്നെ വളരെ നിസാര ചെലവില്‍ തയ്യാറാക്കാവുന്ന എണ്ണകളുണ്ട്. ഇത്തരത്തില്‍ തയ്യാറാക്കാവുന്ന ഒരു ഹെയര്‍ ഓയിലിനെക്കുറിച്ചറിയൂ,

കറ്റാര്‍വാഴ, ചെമ്പരത്തിപ്പൂവ്, ചെറിയുള്ളി, കറിവേപ്പില, നെല്ലിക്ക, വെളിച്ചെണ്ണ

കറ്റാര്‍വാഴ, ചെമ്പരത്തിപ്പൂവ്, ചെറിയുള്ളി, കറിവേപ്പില, നെല്ലിക്ക, വെളിച്ചെണ്ണ

ഈ പ്രത്യേക തരം എണ്ണ തയ്യാറാക്കാന്‍ കറ്റാര്‍വാഴ, ചെമ്പരത്തിപ്പൂവ്, ചെറിയുള്ളി, കറിവേപ്പില, നെല്ലിക്ക, വെളിച്ചെണ്ണ എന്നിവയാണ് വേണ്ട്. ഇവ കൂട്ടിച്ചേര്‍ത്താണ് എണ്ണ തയ്യാറാക്കുന്നത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ മുടി വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം ന്ല്‍കുന്നത്. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മവും മുടിയും വരണ്ടു പോകാതെ സംരക്ഷിയ്ക്കാനും ഇത് ഏറെ നല്ലതാണ്. മുടിയ്ക്ക് അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍ നിന്നുള്ള കവചയമായി ഇത് പ്രവര്‍ത്തിയ്ക്കുന്നു. ശിരോചര്‍മതതിലെ ചൊറിച്ചിലും മറ്റും അകറ്റാനും ഇത് ഏറെ ന്ല്ലതാണ്. മുടിയുടെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താനും ഇത് നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയിലെ വൈറ്റമിന്‍ സി മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒരു ഘടകമാണ്. മുടിയ്ക്കു കറുപ്പു നല്‍കാനും മുടിനര ചെറുക്കാനും ഇത് ഏറെ ഗുണം ചെയ്യും. മുടി കൊഴിച്ചില്‍ നിര്‍്ത്താനും മുടിയ്ക്കു തിളക്കം നല്‍കാനും നെല്ലിയ്ക്ക ഏറെ നല്ലതാണ്. ഇത് മുടിയ്ക്കു നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. മുടിയുടെ അററം പിളരുന്നത് ഒഴിവാക്കാനും നല്ലതു തന്നെ.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടിയ്ക്ക് ഏറെ ഗുണകരമായ ഒന്നാണ്. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ശിരോചര്‍മത്തില്‍ ഉണ്ടാകാനിടയുള്ള ചൊറിച്ചിലും അണുബാധയുമെല്ലാം ഒഴിവാക്കാന്‍ ഇത് സഹായിക്കും. മുടി പൊട്ടിപ്പോകുന്നതു തടയാന്‍ വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇത് മുടിയ്ക്ക് ഈര്‍പ്പം നല്‍കുന്നു. ഇതിലെ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ, അയേണ്‍ എന്നി മുടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

കറിവേപ്പില

കറിവേപ്പില

മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു വസ്തുവാണ് കറിവേപ്പില.. മുടിയ്ക്കു കറുപ്പു നല്‍കാനും ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, പ്രോട്ടീനുകള്‍ എന്നിവ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അമിനോആസിഡുകള്‍ മുടിയുടെ വേരുകളെ ബലപ്പെടത്തുന്ന ഒന്നു കൂടിയാണ്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി പണ്ടു മുതലേ മുടി വളര്‍ച്ചയ്ക്കു സഹായകമായ ഒന്നാണ്. മുടിയ്ക്കു കറുപ്പു നല്‍കാനും മുടികൊഴിച്ചിലില്‍ തടയാനും മുടിവളര്‍ച്ചയെ വേഗത്തിലാക്കാനും സഹായിക്കുന്ന പല ഘടകങ്ങളും ഇതിലുണ്ട്. മുടിയ്ക്കു തിളക്കവും മിനുസവും നല്‍കാനും ഇത് സഹായിക്കും.

സവാള

സവാള

സവാളയില്‍ ആന്റിബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ ധാരാളമടങ്ങിയിട്ടുണ്ട. ഇത് ഇത് ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകളെ തടഞ്ഞു നിര്‍ത്തും.ഇതിലടങ്ങിയിരിയ്ക്കുന്ന ക്വര്‍സെറ്റൈന്‍ ഫ്രീ റാഡിക്കല്‍സിനെ ചെറുത്ത് മുടി പെട്ടെന്നു നരയ്ക്കുന്നതും തടയും. ഇതിലെ മീഥൈല്‍ സള്‍ഫോണൈല്‍ മീഥേയ്ന്‍ കെരാട്ടിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒരു ഘടകമാണ്. സവാളയില്‍ നിയാസിന്‍ എന്നൊരു പ്രത്യേക ഘടകവുമുണ്ട്. ഇത് മുടിയുടെ രോമകൂപങ്ങളില്‍ നിന്നും മുടി വളരാന്‍ ഇട വരുത്തുന്നു.

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഇതു തയ്യാറാക്കാന്‍. കഴിവതു ഉരുക്കുവെളിച്ചെണ്ണ. മായം കലരാത്തത് ഉപയോഗിച്ചാലേ ഗുണം ലഭിയ്ക്കൂ.

വെളിച്ചണ്ണ

വെളിച്ചണ്ണ

വെളിച്ചണ്ണ കുറഞ്ഞ ചൂടില്‍ അടുപ്പില്‍ വയ്ക്കുക. ഇതിലേയ്ക്ക് കറ്റാര്‍വാഴ അരിഞ്ഞത്. അല്‍പം കറിവേപ്പില, ചെമ്പരത്തിപ്പൂവ് കഷ്ണങ്ങളാക്കിയത്. സവാള അരിഞ്ഞത്, നെല്ലിക്ക കഷ്ണങ്ങളാക്കിയത് എന്നിവ ചേര്‍ക്കുക.

കുറഞ്ഞ തീയില്‍

കുറഞ്ഞ തീയില്‍

ഈ വെളിച്ചെണ്ണ കുറഞ്ഞ തീയില്‍ തിളയ്ക്കണം. ഏങ്കിലേ ഈ കൂട്ടുകളിലെ പോഷകങ്ങള്‍ വെളിച്ചെണ്ണയില്‍ ലയിക്കൂ. ഇത് തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. കറ്റാര്‍ വാഴയുടേയും നെല്ലിക്കയുടേയും മറ്റും നീര് പൂര്‍ണമായും ഇതിലേയ്ക്കു ചേരണം.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം വാങ്ങിവച്ച് ഊറ്റിയെടുത്തു സൂക്ഷിയ്ക്കാം. ഈ വെളിച്ചെണ്ണ മുടി വളരാന്‍ ഏറെ നല്ലതാണ്.

ഇളം ചൂടോടെ

ഇളം ചൂടോടെ

വെളിച്ചെണ്ണ ഇളം ചൂടോടെ വേണം, തേച്ചു പിടിപ്പിയ്ക്കാന്‍. ഇത് നല്ലപോലെ പുരട്ടി മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ വച്ചു കെട്ടുക. ഇത് അര-1മണിക്കൂര്‍ വരെ ഇങ്ങനെ വയ്ക്കുക.

മുടി തഴച്ചു വളരാന്‍ ഈ പ്രത്യേക എണ്ണ

മുടി തഴച്ചു വളരാന്‍ ഈ പ്രത്യേക എണ്ണ

പിന്നീട് താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ചു കഴൂകാം. കഴിവതും പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഈ ഓയില്‍ മുടിയില്‍ പുരട്ടണം. ഇത് അടുപ്പിച്ചു ചെയ്താല്‍ മുടി വളരും. മാത്രമല്ല, മുടിയ്ക്കു നല്ല തിളക്കവും മൃദുത്വവും ലഭിയ്ക്കും മുടി കൊഴിയുന്നതു നില്‍ക്കുകയും ചെയ്യും.

English summary

Home Made Oil To Promote Hair Growth

Home Made Oil To Promote Hair Growth, Read more to know about,
Story first published: Wednesday, November 8, 2017, 15:54 [IST]
X
Desktop Bottom Promotion