For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിന് നിമിഷ പരിഹാരം വെളുത്തുള്ളിയില്‍

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതി ദത്ത ഒറ്റമൂലി ഉണ്ട്

|

മുടി കൊഴിച്ചിലിന് ആണെന്നോ പെണ്ണെന്നോ ഭേദമില്ല. മുടി കൊഴിച്ചില്‍ സാധാരണ എല്ലാവരിലും ഉണ്ടാവും. എന്നാല്‍ മുടി കൊഴിച്ചില്‍ അധികമാവുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിയ്ക്കുന്നത്. പരിഹാരം കാണാനായി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാം കഴിയുമ്പോള്‍ തലയില്‍ പേരിനു മാത്രം നാലഞ്ച് മുടിയുള്ള അവസ്ഥയായി മാറുന്നു. എന്നാല്‍ ഇനി മുടി കൊഴിച്ചിലിന് ഉത്തമ പരിഹാരം കാണാം.

ബ്രഹ്മി; പനങ്കുല മുടി ഉറപ്പു നല്‍കും എണ്ണബ്രഹ്മി; പനങ്കുല മുടി ഉറപ്പു നല്‍കും എണ്ണ

പ്രകൃതി ദത്തമായി ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മുടി കൊഴിച്ചില്‍ പരിഹരിയ്ക്കുന്നതാണ് നല്ലത്. കാരണം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും മുടി സമൃദ്ധമായി വളരുക എന്നതുമാണ് എല്ലാവരുടേയും ആവശ്യം. അതുകൊണ്ട് തന്നെ വെളുത്തുള്ളിയും തേങ്ങാപ്പാലും ചേര്‍ന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

ബേക്കിഗ് സോഡ; 5മിനിട്ട് കൊണ്ട് കക്ഷം വെളുക്കുംബേക്കിഗ് സോഡ; 5മിനിട്ട് കൊണ്ട് കക്ഷം വെളുക്കും

 മുടി കൊഴിച്ചില്‍ പരിഹരിക്കാം

മുടി കൊഴിച്ചില്‍ പരിഹരിക്കാം

ഒരു കപ്പ് തേങ്ങാപ്പാല്‍, ഏഴ് വെളുത്തുള്ളി അല്ലി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ രണ്ട് ചേരുവകള്‍ കൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

തേങ്ങാപ്പാലും വെളുത്തുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കാം. ഇത് പിന്നീട് അരിച്ചെടുക്കണം.

 സ്റ്റെപ് 2

സ്റ്റെപ് 2

ഇത്തരത്തില്‍ അരച്ചെടുത്ത വെളുത്തുള്ളി തേങ്ങാപ്പാല്‍ മിശ്രിതം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടിയില്‍ തേക്കണമെന്നില്ല.

സ്റ്റെപ് 3

സ്റ്റെപ് 3

മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച ഈ മിശ്രിതം പതിനഞ്ച് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

എപ്പോഴൊക്കെ

എപ്പോഴൊക്കെ

മുടി കൊഴിച്ചിലിന് ഉത്തമ പരിഹാരം വേണമെങ്കില്‍ ആഴ്ചയില്‍ നാല് തവണയെങ്കിലും ഇത് ചെയ്യേണ്ടതാണ്.

മറ്റ് പരിഹാരം

മറ്റ് പരിഹാരം

വെളിച്ചെണ്ണയില്‍ വെളുത്തുള്ളി ചതച്ച് ചൂടാക്കിയും തലയില്‍ തേച്ച് പിടിപ്പിക്കാം. ഇതും മുടി കൊഴിച്ചില്‍ മാറാനുള്ള ഉത്തമ പരിഹാരമാണ്.

 തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നത് മുടി വേരിനെ ബലമുള്ളതാക്കുന്നു. മാത്രമല്ല മുടിയിക്ക് തിളക്കവും മിനുസവും കരുത്തും നല്‍കാനും തേങ്ങാപ്പാല്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ മുടിയുടെ വേരുകളെ ബലമുള്ളതാക്കുകയും തലയിലെ ചൊറിച്ചില്‍, താരന്‍, പേന്‍ എന്നീ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

garlic and coconut milk scalp treatment for hair loss

The next time you massage your hair with coconut oil add some garlic and coconut milk to it
X
Desktop Bottom Promotion