പേനിന് പരിഹാരം അഞ്ചേ അഞ്ച് മിനിട്ടില്‍

Posted By:
Subscribe to Boldsky

പേന്‍ പലരേയും വലക്കുന്ന ഒന്നാണ്. പലപ്പോഴും പേനിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ മുടി വരെ മുറിച്ച് കളയുന്നവരുണ്ട്. പ്രത്യേകിച്ച് കുട്ടികളിലാണ് പേന്‍ശല്യം വളരെ കൂടുതലുള്ളത്. എന്നാല്‍ പലപ്പോഴും ഇത് കുട്ടികളേയും വലിയവരേയും ഒരു പോലെ ശല്യം ചെയ്യുന്ന ഒന്നായി മാറുന്നുണ്ട്. പേനിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് മുടിസംരക്ഷണത്തിന് ഒരിക്കലും വില്ലനായി മാറരുത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മുടിക്ക് കൂടി ആരോഗ്യം നല്‍കുന്ന യാതൊരു തരത്തിലും ദോഷമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം എന്നതാണ്.

പലപ്പോഴും ഉപയോഗിക്കുമ്പോള്‍ അത് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തണം. അതിലുപരി മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്നും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. കാരണം ഇതിലൂടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കാം.

വെളുത്തുള്ളിയും നാരങ്ങ നീരും താരന്റെ പൊടിപോലുമില്ല

സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും പേനിനെ വേരോടെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് പേനിനെ ഇല്ലാതാക്കി മുടിവളര്‍ച്ച ത്വരിത ഗതിയിലാക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ പേനിന് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രൃകൃതിദത്തമായ ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ പേനിനെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റപ്രാവശ്യത്തെ ഉപയോഗം കൊണ്ട് തന്നെ പേനിനെയെല്ലാം വേരോടെ ഇല്ലാതാക്കാവുന്നതാണ്.

ബേബി ഓയില്‍

ബേബി ഓയില്‍

ബേബി ഓയില്‍ കൊണ്ട് ഇത്തരത്തില്‍ പേനിനെ ഇല്ലാതാക്കാം. അല്‍പം ബേബി ഓയില്‍ കൈയ്യിലെടുത്ത് അത് കൊണ്ട് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം അലക്കുന്ന പൊടി കൊണ്ട് ചെറുതായി തല കഴുകുക. ഇത് കഴിഞ്ഞ് അല്‍പസമയത്തിനു ശേഷം മുടി കഴുകാം. ഇത് പേനിനെ മുഴുവനായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തില്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്. ഇത് എല്ലാ പേനിനേയും ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പ് കൊണ്ട് പേനിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ഭാഗം ഉപ്പും ഒരു ഭാഗം വിനാഗിരിയും എടുത്ത് അത് കൊണ്ട് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് അരമണിക്കൂറിനു ശേഷം തല കഴുകാവുന്നതാണ്. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം പേനിനെ മുഴുവന്‍ ഇല്ലാതാക്കുന്നു.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് വളരെ വലിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം പെട്രോളിയം ജെല്ലി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ ഒരു ടവ്വല്‍ കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും പേനിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് കൊണ്ട് പേനിനെ ഫലപ്രദമായി ഇല്ലാതാക്കാം. ഒരു സ്പൂണ്‍ ടീ ട്രീ ഓയിലും ഒരു സ്പൂണ്‍ ഷാമ്പൂവും മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ മൂടിവെച്ച ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പേനിനെ മുഴുവന്‍ ഒരു പ്രാവശ്യം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് പേനിനെ ഇല്ലാതാക്കാം. എന്നാല്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല.. അല്‍പം വെൡച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ തന്നെ പേന്‍ മുഴുവനായും പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 വൈറ്റ് വിനീഗര്‍

വൈറ്റ് വിനീഗര്‍

വൈറ്റ് വിനീഗര്‍ ആണ് മറ്റൊന്ന്. യാതൊരു വിധത്തിലുള്ള ചിലവുമില്ലാത്ത ഒന്നാണ് വൈറ്റ് വിനീഗര്‍. വിനാഗിരിയുടെ അത്രയും തന്നെ വെള്ളം എടുത്ത് അത് കൊണ്ട് വിനാഗിരിയും മിക്‌സ് ചെയ്ത് ഇത് കൊണ്ട് തല കഴുകുക. ഇതിനു ശേഷം നനഞ്ഞ മുടിയോട് കൂടി തന്നെ ചീകി നോക്കേണ്ടതാണ്. ഇത് പേനിനെ മുഴുവന്‍ ഇല്ലാതാക്കുന്നു.

എള്ളെണ്ണ

എള്ളെണ്ണ

പാചകത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മികച്ച ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തേച്ച് പിടിപ്പിച്ച് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം രാത്രി മുഴുവന്‍ ഒരു കവര്‍ കൊണ്ട് മൂടി വെക്കുക. അടുത്ത ദിവസം രാവിലെ കഴുകാവുന്നതാണ്. ഇത് പേനിനെ മുഴുവന്‍ ഇല്ലാതാക്കുന്നു.

മയോണൈസ്

മയോണൈസ്

പേനിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മയോണൈസ്. മയോണൈസ് കൊണ്ട് തലയോട്ടി മുഴുവന്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. പേനിനെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Fast Home Remedies for Head Lice that Really Work

Head lice is not fun but with the use of home remedies for head lice, you can get rid of the lice quickly
Story first published: Wednesday, December 13, 2017, 10:45 [IST]