മുടി തഴച്ചു വളരാന്‍ മുട്ട പ്രയോഗം

Posted By:
Subscribe to Boldsky

മുട്ടയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇതുപോലെ സൗന്ദര്യഗുണങ്ങളും ഏറും. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം മുടി വളര്‍ച്ചയ്ക്ക ഏറ്റവും നല്ലതാണ്.

വരണ്ട മുടിക്കുള്ള ഒന്നാന്തരം മരുന്നു കൂടിയാണ് മുട്ട. മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലൊരു ഉപാധിയാണ് മുട്ട. മുട്ടയിലുള്ള ഫാറ്റി ആസിഡുകള്‍ ഹെയര്‍ ഫോളിക്കുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് ഓക്‌സിജന്‍ സഞ്ചാരത്തെ സുഗമമാക്കി മുടിക്ക് അഴകും കരുത്തും നല്‍കുന്നു.

പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ്. പ്രോട്ടീന്‍ കുറവ് മുടി പൊട്ടിപ്പോകാനും കൊഴിയാനുമെല്ലാം ഇടയാക്കും.

മുട്ട ഉപയോഗിച്ചു പല തലത്തിലുള്ള ഹെയര്‍ പായ്ക്കുകളുണ്ടാക്കാം. ഇത് താരന്‍, മുടികൊഴിച്ചില്‍, വരണ്ട മുടി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുകയും ചെയ്യാം.

വിവിധ പ്രശ്‌നങ്ങള്‍ക്ക് മുട്ട കൊണ്ടുള്ള ഹെയര്‍ പായ്ക്കുകള്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ.

മുട്ടയില്‍ കടലപ്പൊടി

മുട്ടയില്‍ കടലപ്പൊടി

മുട്ടയില്‍ കടലപ്പൊടി ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് തൈരും ചെറുനാരങ്ങയും ചേര്‍ക്കാം. ഈ ഹെയര്‍പാക്ക് തലയില്‍ തേച്ച് ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. ഇതും താരനുള്ള മരുന്നാണ്.

വിനാഗിരി

വിനാഗിരി

മുട്ടയും ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. മികച്ച ഹെയര്‍പാക്കാണിത്.

മുട്ടയും തേനും കാസ്റ്റര്‍ ഓയിലും

മുട്ടയും തേനും കാസ്റ്റര്‍ ഓയിലും

മുട്ടയും തേനും കാസ്റ്റര്‍ ഓയിലും ചേര്‍ത്ത് ഹെയര്‍പാക്ക് ഉണ്ടാക്കാം. 30 മിനിട്ട് തലയില്‍ തേച്ച് വയ്ക്കാം. മുടികൊഴിച്ചില്‍ മാറ്റാനുള്ള മികച്ച വഴിയാണിത്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

മുട്ടയുടെ മഞ്ഞക്കുരുവില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

പാലില്‍ വാഴപ്പഴം

പാലില്‍ വാഴപ്പഴം

പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന്‍ മാറ്റാന്‍ മികച്ച വഴിയാണിത്.

നാരങ്ങാനീര്

നാരങ്ങാനീര്

ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. അത് നല്ലവണ്ണം യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. തിളക്കമേറിയ മുടി സ്വന്തമാക്കാം. മുട്ട മുടിക്ക് നല്‍കുന്ന തിളക്കവും മൃദുത്വവും ഒപ്പം മുടിയുടെ വരള്‍ച്ചയും താരനും തടയാനുള്ള നാരങ്ങാനീരിന്റെ ഗുണവും ചേരുന്നതാണ് ഈ പാക്കിന്റെ രഹസ്യം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

രണ്ട് മുട്ടയുടെ മഞ്ഞക്കരു നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കണം. അതിന് ശേഷം ഈ മി്ശ്രിതം നല്ലവണ്ണം യോജിപ്പിച്ചെടുക്കണം. മുടി നല്ലവണ്ണം കഴുകിയശേഷം ഈ മിശ്രിതം നന്നായി തേച്ച് പിടിപ്പിക്കാം. അഞ്ച് മിനുട്ട് ശേഷം വേണം കഴുകിക്കളയാന്‍. കെമിക്കലടങ്ങാത്ത കണ്ടീഷനര്‍ നിങ്ങളുടെ മുടിയഴക് വര്‍ധിപ്പിക്കുന്നത് കാണാം. ഈ മിശ്രിതത്തിലെ വെളിച്ചെണ്ണയും മുട്ടയും മുടിയ്ക്ക് തിളക്കവും പറ്റിനില്‍ക്കാത്തതുമായ മുടിയഴക് നല്‍കുന്നു. കട്ടിത്തൈര് ഉപയോഗിച്ചും കണ്ടീഷനര്‍ ഉണ്ടാക്കാം. മുട്ടയും തൈരും ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിളില്‍ നിന്നുണ്ടാക്കിയ വിനാഗിരി, മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴക്കുഴമ്പ്, അരക്കപ്പ് വെള്ളം, ഒരു മുട്ട എന്നിവ യോജിപ്പിക്കുക. നല്ലവണ്ണം യോജിപ്പിച്ചെടുത്ത് ഇതിനെ ഒരു ഷാംപൂവായി ഉപയോഗിക്കാം.

Read more about: hair
English summary

Egg Packs For Healthy Hair Growth

Egg Packs For Healthy Hair Growth, Read more to know about
Subscribe Newsletter