For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേക്കപ്പില്ലാതെ ചര്‍മ്മം തിളങ്ങും രഹസ്യം

മേക്കപ്പില്ലാതെ ചര്‍മ്മത്തിന് തിളക്കവും സൗന്ദര്വും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും വഴികള്‍ നോക്കാം.

|

ചര്‍മ്മത്തിന് നിറം പോരെങ്കില്‍ അല്‍പം മേക്കപ്പിട്ട് ചര്‍മ്മത്തെ സുന്ദരമാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചര്‍മ്മത്തിന് തിളക്കവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഒരിക്കലും മേക്കപ്പിന്റെ ആവശ്യമില്ല. ചില പ്രകൃതിദത്തമായ വഴികളിലൂടെ നമുക്ക് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം.

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ മേക്കപ്പിനെ കടത്തിവെട്ടുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. ഈ വ്യത്യാസം പലരും അനുഭവിച്ചിട്ടുള്ളതായിരിക്കും. എന്തൊക്കെയാണ് ആ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. താരനില്ല, മുടി തഴച്ച് വളരാന്‍ ഈ ഇല മതി

സന്തോഷത്തോടെ ഇരിയ്ക്കുക

സന്തോഷത്തോടെ ഇരിയ്ക്കുക

ഏത് സമയത്തും സന്തോഷത്തോടെ ഇരിയ്ക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ സെറോടോണിന്‍ എന്ന കെമിക്കല്‍ രൂപാന്തരപ്പെടുന്നു. സന്തോഷം എന്ന വികാരം ഉണ്ടാവുമ്പോള്‍ സെറോടോണിന്‍ ഉണ്ടാവുന്നു. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 ആലിംഗനം

ആലിംഗനം

നമുക്ക് പ്രിയപ്പെട്ടവരെ ഒന്ന് കെട്ടിപ്പിടിയ്ക്കൂ. ഇതിലൂടെയും സെറോടോണിന്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ശരീരത്തിനും മനസ്സിനും ചര്‍മ്മത്തിനും തിളക്കവും സന്തോഷവും നല്‍കുന്നു.

ഓടുന്നത്

ഓടുന്നത്

ശാരീരിക വ്യായാമങ്ങളും കഠിനാധ്വാനങ്ങളും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ചര്‍മ്മത്തിലെ അഴുക്കിനെയെല്ലാം ഇല്ലാതാക്കുകയും വിയര്‍പ്പിലൂടെ പുറത്ത് കളയുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും കാരണമാകുന്നു.

ചോക്ലേറ്റ് കഴിയ്ക്കാം

ചോക്ലേറ്റ് കഴിയ്ക്കാം

സൗന്ദര്യസംരക്ഷണത്തില്‍ വലിയ പങ്ക് വഹിയ്ക്കുന്ന ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കഴിയ്ക്കുന്നത് ശരീരത്തില്‍ സന്തോഷത്തിന്റെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ തിളക്കം ചര്‍മ്മത്തിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നു.

 സെക്‌സ്

സെക്‌സ്

സന്തോഷകരമായ സെക്‌സ് സൗന്ദര്യത്തിന്റെ അടിസ്ഥാനം തന്നെയാണ്. സെക്‌സ് ഈസ്ട്രജന്‍ അളവ് സ്ത്രീ ശരീരത്തില്‍ വളരെ കൂടിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ചര്‍മ്മവും മുടിയും എല്ലാം ആരോഗ്യകരമായി മാറുന്നു.

English summary

ways to get glowing skin without makeup

Want skin that glows? Who doesn't! While makeup can give you that divine glow, a natural glow is definitely better. Here are a few ways you can get glowing skin without using makeup.
Story first published: Monday, April 3, 2017, 16:40 [IST]
X
Desktop Bottom Promotion