താരനെ കളയാം കണ്ണടച്ച് തുറക്കും മുന്‍പ്‌

Posted By:
Subscribe to Boldsky

താരന്‍ കേശസംരക്ഷണത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. താരന്‍ മൂലം പലപ്പോഴും മുടിയുടെ ഉള്ളു കുറയുന്നതും മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതും തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് താരന്‍ മൂലം ഉണ്ടാവുന്നത്. നിസ്സാരക്കാരനാണ് പൊതുവേ താരന്‍. എന്നാല്‍ ഇത് പെട്ടെന്ന് പെട്ടെന്നാണ് പടരുന്നത്. ഫംഗസ് ആണ് താരന്റെ പ്രധാന കാരണം.

തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മുടി കൊഴിച്ചിലും മുടിയുടെ വളര്‍ച്ച തടയുന്നതിനും താരന്‍ കാരണമാകുന്നു. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും താരനെ ഇല്ലാതാക്കാന്‍ സഹായിക്കും.

തലയിലെ ചൊറിച്ചില്‍, തലയിലെ വെളുത്ത പാടുകള്‍, തലയില്‍ വെളുത്ത പൊടികള്‍ തുടങ്ങിയവയെല്ലാം താരന്റെ പ്രതിസന്ധികളാണ്. നിരന്തരമായ ചൊറിച്ചിലുകള്‍ ചുവന്ന നിറം എന്നിവയെല്ലാം താരന്റെ ഫലമായാണ് ഉണ്ടാവുന്നത്. താരന്‍ കൂടുതലായാല്‍ അത് മുടിയില്‍ മാത്രമല്ല പുരികം, കക്ഷം, നെഞ്ച് എന്നിവിടങ്ങളിലെല്ലാം ഉണ്ടാവുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തിലേക്കും മാറുന്നു.

മുടി നരച്ചതെങ്കില്‍ പരിഹാരം ഉള്ളിയിലുണ്ട്

താരന്‍ രണ്ടു തരത്തിലാണ് ഉള്ളത്. ഇവയില്‍ തന്നെ എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ഉണ്ട്. ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരന്‍ വര്‍ദ്ധിക്കുന്നത്. ഇത് തലയില്‍ പൂപ്പല്‍ വര്‍ദ്ധിക്കാനും അതിലൂടെ താരന്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. സോപ്പിന്റെയും ഷാമ്പൂവിന്റേയും അമിത ഉപയോഗത്തിലൂടെ തലയോട്ടി വരണ്ടതാവാനും ഇത് താരന്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു. താരന്‍ അകറ്റാനുള്ള പല വഴികളും നമുക്ക് ചുറ്റും ഉണ്ട്.

എന്നാല്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് താരന്‍ കളയുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് താരനെ നമുക്ക് പതിരോധിക്കാം. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ താരനെ പ്രതിരോധിക്കാം എന്ന് നോക്കാം.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങാനീര് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചെറുനാരങ്ങാ നീരിനൊപ്പം അല്‍പം തേങ്ങാപ്പാലും മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക, അര മണിക്കൂറിന് ശേഷം തല കഴുകിക്കളയുക. ഇത് താരനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുനാരങ്ങ നീരിലെ ആസിഡ് ആണ് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ നാരങ്ങ സ്ഥിരമായി മുടിയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് പലപ്പോഴും മുടിക്ക് ദോഷകരമായി മാറുന്നു.

 വെളിച്ചെണ്ണയും ഒലീവ് ഓയിലും

വെളിച്ചെണ്ണയും ഒലീവ് ഓയിലും

വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഒലീവ് ഓയിലും വെളിച്ചെണ്ണയും ഉപയോഗിച്ച് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളിച്ചെണ്ണ തനിയേ ചൂടാക്കി തലയില്‍ തേച്ചാലും അത് താരനെ പ്രതിരോധിക്കുന്നു.

ഉലുവ

ഉലുവ

ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും. മാത്രമല്ല മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ് ഉലുവ.

 ഉള്ളി നീര്

ഉള്ളി നീര്

ഉള്ളിനീരും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരനെ പ്രതിരോധിയ്ക്കും. ഉള്ളിനീരും മുടി വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നു. മാത്രമല്ല കഷണ്ടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ ഉള്ളി നീര്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് ദിവസം ഉള്ളി നീര് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് താരനെ പ്രതിരോധിക്കുകയും മുടി വളര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

 നെല്ലിക്ക

നെല്ലിക്ക

പാലും നെല്ലിക്കയും താരന്‍ പോവാന്‍ ഉത്തമ പ്രതിവിധിയാണ്. നെല്ലിക്ക ഒരു ദിവസം മുഴുവന്‍ പാലിലിട്ടു വെച്ച് പിറ്റേ ദിവസം നന്നായി അരച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. താരനെ പ്രതിരോധിയ്ക്കാന്‍ എറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ഉപയോഗിക്കാം. താരന്‍ മാത്രമല്ല മുടിയെ പ്രതിസന്ധിയിലാക്കുന്ന ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു നെല്ലിക്ക.

 ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ചെമ്പരത്തി പൂവും ശിക്കകായയും കൂടി അരച്ച് മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇത് താരനെ ഇല്ലാതാക്കും. ഒറ്റ കഴുകലില്‍ തന്നെ ഇത് താരന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. മാത്രമല്ല മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും അകാല നര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ചെമ്പരത്തി.

 ചീപ്പ് വൃത്തിയായി സൂക്ഷിക്കുക

ചീപ്പ് വൃത്തിയായി സൂക്ഷിക്കുക

ചീപ്പ് വൃത്തിയായി സൂക്ഷിക്കുക നമ്മള്‍ ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം.ഒരു പരിധി വരെ താരനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല മറ്റുള്ളവരുടെ ചീപ്പ് ഉപയോഗിച്ച് ചീകുന്നതും ഇത് പല തരത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ഹെന്ന ചെയ്യുക

ഹെന്ന ചെയ്യുക

താരന്‍ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഹെന്ന. ഹെന്നയും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. നല്ലതു പോലെ തണുത്ത ഹെന്ന തണുത്ത തൈരുമായി മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുന്നതും താരന്‍ കളയാന്‍ നല്ല മാര്‍ഗ്ഗമാണ്. പലപ്പോഴും തൈര് മുടിവളര്‍ച്ചയില്‍ സഹായിക്കും എന്നതും സത്യമാണ്. മാത്രമല്ല ഇത് മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

 തലയിലെ എണ്ണ മുഴുവന്‍ കളയുക

തലയിലെ എണ്ണ മുഴുവന്‍ കളയുക

തലയിലെ എണ്ണ മുഴുവന്‍ കളയേണ്ടതാണ് അത്യാവശ്യം. തലയില്‍ എണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ തലയില്‍ ഏറെ നേരം എണ്ണ തേച്ച് നില്‍ക്കുന്നത് താരന്‍ വരാന്‍ കാരണമാകുന്നു. തലയിലെ എണ്ണമയം ഇല്ലാതാക്കാന്‍ ചെറുപയര്‍ താളിയോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് തല കഴുകാവുന്നതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. കേശസംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് താരന്‍ ഇല്ലാതാക്കാനും മുടിവളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുന്നു. ഇതിലൂടെ മുടിയെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ.

Read more about: dandruff hair care
English summary

Easy Ways to Get Rid of Dandruff Fast

Dandruff is a stubborn hair problem that just doesn't seem to go away. Read these tips to get rid of dandruff permanently
Story first published: Thursday, October 19, 2017, 11:40 [IST]